• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഗുഹക്കുള്ളിൽ അവർ ജീവനോടെയുണ്ട്, രക്ഷപ്പെടുത്താൻ സമയമെടുക്കും

news18india
Updated: July 3, 2018, 2:20 PM IST
ഗുഹക്കുള്ളിൽ അവർ ജീവനോടെയുണ്ട്, രക്ഷപ്പെടുത്താൻ സമയമെടുക്കും
news18india
Updated: July 3, 2018, 2:20 PM IST
ബാങ്കോക്: തായ്‌ലാൻഡിൽ ഗുഹക്കുള്ളിൽ കുടുങ്ങികിടന്ന പന്ത്രണ്ട് ഫുട്ബോൾ താരങ്ങളെ പരിശീലകനെയും കണ്ടെത്തി. ഒമ്പത് ദിവസത്തെ രക്ഷാപ്രവർത്തനത്തിന് ഒടുവിൽ പത്താം ദിവസമാണ് താരങ്ങളെ ഗുഹയ്ക്കുള്ളിൽ കണ്ടെത്തിയത്. എല്ലാവരും സുരക്ഷിതരാണെന്ന് തായ്‌ലൻഡ് സർക്കാർ അറിയിച്ചു.

കഴിഞ്ഞ ശനിയാഴ്‍‍ച ആയിരുന്നു 13 പേരടങ്ങുന്ന സംഘം വടക്കൻ തായ്‍ലൻഡിലെ താം ലുവാങ് ഗുഹയിൽ കുടുങ്ങിയത്. ഫുട്ബോൾ പരിശീലനത്തിനായി പോയ 12 ആൺകുട്ടികളും അവരുടെ ഫുട്ബോൾ കോച്ചും കനത്ത മഴയെ തുടര്‍ന്ന് ഗുഹക്കുള്ളിൽ കയറുകയായിരുന്നു. എന്നാൽ, ഇവർ ഗുഹയ്ക്കുള്ളിൽ കയറിയതോടെ മഴ കനക്കുകയും ചുറ്റുമുള്ള പ്രദേശം വെള്ളത്തിലാവുകയും ചെയ്തു.

ഗുഹയ്ക്കുള്ളിൽ അകപ്പെട്ട് പോയ ഫുട്ബോൾ കളിക്കാരായ വിദ്യാർത്ഥികളും കോച്ചും


പമ്പുകൾ സ്ഥാപിച്ച് ഗുഹയ്ക്കുളളിലെ വെള്ളം കളയാൻ ശ്രമിച്ചിച്ചുവരികയാണ്. മഴ കനത്തതോടെ ജലത്തിന്‍റെ ഒഴുക്കു ശക്തമായത് രക്ഷാപ്രവർത്തനത്തെ ബാധിച്ചു. യുഎസ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ചൈന, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധ സംഘവും രക്ഷാദൗത്യത്തിനു രംഗത്തുണ്ടായിരുന്നു.

അണ്ടർ 16 ഫുട്ബോൾ ടീമായ വൈൽഡ് ബോറിലെ അംഗങ്ങളായ 12 സ്കൂൾ വിദ്യാർത്ഥികളും അവരുടെ പരിശീലകനായ ഇക്കാപോൽ ജന്താവോങ്ങും ജൂൺ 23ന് ആയിരുന്നു തായ്‍‍ലൻഡിലെ ചിയാങ് റായ് പ്രവിശ്യയിലുള്ള താം ലുവാങ് നാങ് നോൺ ഗുഹയിൽ കുടുങ്ങിയത്. കുട്ടികളിൽ ഏറ്റവും പ്രായം കുറഞ്ഞയാൾക്ക് 11 വയസാണ്.
First published: July 3, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍