ഗാബയിൽ ചരിത്രം നേടിയ ഇന്ത്യൻ ടീമിലെ യുവതാരങ്ങൾക്ക് സ്പെഷ്യൽ പാരിതോഷികവുമായി ആനന്ദ് മഹീന്ദ്ര. ഇന്ത്യൻ ടീമിലെ ആറ് യുവ താരങ്ങൾക്കാണ് ആനന്ദ് മഹീന്ദ്രയുടെ പാരിതോഷികം ലഭിക്കുക.
മഹീന്ദ്ര ഥാർ എസ് യു വിയാണ് ആറ് യുവതാരങ്ങൾക്ക് ആനന്ദ് മഹീന്ദ്ര പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്. താരങ്ങളുടെ കഠിനാധ്വാനത്തിനും ആത്മവിശ്വാസത്തിനുമുള്ള അംഗീകാരമാണ് തന്റെ സമ്മാനമെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു.
വരും തലമുറയ്ക്കും പ്രചോദനമാകുന്ന നേട്ടമാണ് ഇന്ത്യൻ താരങ്ങൾ കൈവരിച്ചതെന്ന് ട്വീറ്റിൽ ആനന്ദ് മഹീന്ദ്ര പറയുന്നു. യുവ താരങ്ങളായ
മുഹമ്മദ് സിറാജ്, ടി നടരാജൻ, ശർദുൽ ഠാക്കൂർ, വാഷിങ്ടൺ സുന്ദർ, ശുഭ്മാൻ ഗിൽ, നവദീപ് സെയ്നി എന്നിവർക്കാണ് മഹീന്ദ്ര ഥാർ എസ് യു വി ലഭിക്കുക.
ഇതാദ്യമായല്ല ആനന്ദ് മഹീന്ദ്ര കായികതാരങ്ങൾക്ക് പ്രോത്സാഹനവുമായി രംഗത്ത് വരുന്നത്. 2017 ൽ സൂപ്പർ സീരീസ് വിജയിച്ചപ്പോൾ കിഡംബി ശ്രീകാന്തിന് ടിയുവി 33 പാരിതോഷികമായി നൽകിയിരുന്നു.
You may also like:ആവേശം വിജയം; പരമ്പര; ഓസീസിനെ തകർത്ത് ഇന്ത്യൻ പുതുനിരടെസ്റ്റിന്റെ അവസാനദിവസത്തെ അവസാന 20 ഓവറില്‍ ഏകദിന ശൈലിയില്‍ ബാറ്റ് വീശിയാണ് ഇന്ത്യ ഓസീസിനെ തകർത്തത്. മൂന്നുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം.
ഋഷഭ് പന്തിന്റെ മികച്ച ഇന്നിങ്സും വാഷിങ്ടണ്‍ സുന്ദറിന്റെ ബാറ്റിങ്ങുമാണ് (22) ഇന്ത്യയ്ക്ക് എക്കാലത്തും ഓര്‍മ്മിക്കാവുന്ന വിജയം സമ്മാനിച്ചത്. ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ അഞ്ചു വിക്കറ്റുമായി കളം നിറഞ്ഞ സിറാജ്, ഇന്ത്യയെ വിജയത്തിലെത്തിക്കാനും പരമ്പര സ്വന്തമാക്കുന്നതിനും നിർണായക പങ്കുവഹിച്ചു. ഓസ്ട്രേലിയയിലെ ടെസ്റ്റ് പരമ്പരയിൽ ഉടനീളം മികച്ച പ്രകടനം നടത്തിയ സിറാജ് പരമ്പരയിൽ 13 വിക്കറ്റും നേടി.
ഓസ്ട്രേലിയയിൽ ഇന്ത്യൻ ടീമിനൊപ്പമുള്ളപ്പോഴാണ് പിതാവിന്റെ മരണവാർത്ത സിറാജിനെ തേടിയെത്തിയത്. പിതാവിനെ അവസാനമായി ഒന്ന് കാണാൻ നാട്ടിലെത്താനായില്ല.
138 പന്തിൽ 89 റൺസുമായി പുറത്താകാതെ നിന്ന റിഷഭ് പന്തിന്റെയും 146 പന്തിൽ 92 റൺസെടുത്ത ഓപ്പണർ ശുഭ്മാൻ ഗില്ലിന്റെയും 211 പന്തിൽ 56 റൺസെടുത്ത ചേതേശ്വർ പൂജാരയുടെയും മികവിലാണ് ഇന്ത്യ ചരിത്ര ജയം സ്വന്തമാക്കിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.