ട്രെന്റ് ബ്രിഡ്ജിൽ നടന്ന രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ന്യൂസിലൻഡ് ഇന്നിംഗ്സിന്റെ 56-ാം ഓവറിലാണ് വിചിത്രമായ സംഭവം അരങ്ങേറിയത്. ഡാരിൽ മിച്ചൽ സ്ട്രെയ്റ്റ് ബൌണ്ടറിക്ക് മുകളിലൂടെ പറത്തിയ ഒരു സിക്സർ പതിച്ചത് കളി ആസ്വദിച്ചുകൊണ്ട് ബിയർ കുടിക്കുകയായിരുന്ന ആരാധികയുടെ ബിയർ ഗ്ലാസിൽ. പടുകൂറ്റൻ സിക്സർ വന്ന് ഗ്ലാസിൽ വീണ് ബിയർ നാലുപാടും തെറിച്ചുപോയി. സൂസൻ എന്ന ആരാധികയുടെ ബിയർ ഗ്ലാസിലാണ് സിക്സർ പതിച്ചതെന്ന് പിന്നീട് തിരിച്ചറിഞ്ഞു.
ഈ സംഭവം കണ്ട് മറ്റുള്ളവർ പൊട്ടിച്ചിരിച്ചപ്പോൾ, സൂസന് അത് അത്ര രസിച്ചില്ല. അവർ ഗൌരവത്തോടെയാണ് പ്രതികരിച്ചത്. അൽപ്പനേരത്തേക്ക് എന്താണ് സംഭവിച്ചതെന്ന് മൈതാനത്തുണ്ടായിരുന്ന കളിക്കാർക്കും മനസിലായില്ല. പന്ത് വീണ്ടെടുക്കാനിരുന്ന ഇംഗ്ലണ്ട് പേസർ മാത്യു പോട്ട്സ് പന്തിന് സംഭവിച്ചതെന്തെന്ന് സഹതാരങ്ങളോട് വിശദീകരിക്കാൻ ശ്രമിച്ചു. കളി പുനരാരംഭിക്കുന്നതിന് മുമ്പ് ബിയറിൽ വീണ പന്ത് ഉണക്കേണ്ടിവന്നു.
— Sony Sports Network (@SonySportsNetwk) June 10, 2022
എന്നിരുന്നാലും, ഒരു മികച്ച ആംഗ്യത്തിൽ, ന്യൂസിലൻഡ് ടീം സിക്സറിൽ തകർന്ന ബിയറിന് പകരം മറ്റൊന്ന് ഓഫർ ചെയ്തതോടെ സൂസന് സമാധാനമായി. പിന്നീട്, ഈ സംഭവത്തിലെ കുറ്റവാളിയായ ഡാരിൽ മിച്ചൽ, കളി അവസാനിച്ചതിന് ശേഷം സൂസനൊപ്പ് ഫോട്ടോയ്ക്ക് പോസ് ചെയ്തു.
Susan - the lady earlier who Daryl Mitchell’s pint hit - has been given a replacement by the Kiwi team 👏👏👏#ENGvNZpic.twitter.com/53ig2R5cML
— England’s Barmy Army (@TheBarmyArmy) June 10, 2022
ന്യൂസിലൻഡിനെ 84/0ൽ നിന്ന് 84/2 ആയും പിന്നീട് 161/2 ൽ നിന്ന് 169/4 ആയും ഒതുക്കാൻ ഇംഗ്ലണ്ടിന് സാധിച്ചു. എന്നിരുന്നാലും, മിച്ചലും (81*) ടോം ബ്ലണ്ടലും (67*) കൂടുതൽ നഷ്ടം വരുത്താതെ ടീമിനെ 87 ഓവറിൽ 318/4 എന്ന നിലയിൽ എത്തിച്ചു. ജെയിംസ് ആൻഡേഴ്സണും ബെൻ സ്റ്റോക്സും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.