• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആ ദുർഭൂതം ജർമനിയെയും വെറുതെവിട്ടില്ല!


Updated: June 27, 2018, 9:55 PM IST
ആ ദുർഭൂതം ജർമനിയെയും വെറുതെവിട്ടില്ല!

Updated: June 27, 2018, 9:55 PM IST
ലോകകപ്പിന്റെ വേദിയില്‍ എത്രയൊക്കെ അലയൊലികള്‍ ഉണ്ടാക്കിയാലും തൊട്ടടുത്ത പതിപ്പില്‍ പ്രീക്വാർട്ടർ കാണാതെ അടി തെറ്റുന്നതാണ് കഴിഞ്ഞ കുറച്ചു ലോകകപ്പുകളായി ചാമ്പ്യന്മാരുടെ ചരിത്രം. മെക്‌സിക്കോയ്‌ക്കെതിരെ ആദ്യ മൽസരത്തിൽ തോറ്റതോടെ ജര്‍മ്മനിയെ ഈ ദുര്‍ഭൂതം തുറിച്ചുനോക്കിയിരുന്നു. എന്നാൽ സ്വീഡനെ തോൽപ്പിച്ച് തിരിച്ചെത്തിയെങ്കിലും ജർമനിക്ക് ആശ്വസിക്കാൻ വകയുണ്ടായില്ല. അവസാന കളിയിൽ കൊറിയ ചാംപ്യൻമാരുടെ കഥ കഴിച്ചു.

നിലവിലെ ലോക ചാംപ്യന്മാര്‍ അടുത്ത ലോകകപ്പിലെ ആദ്യ റൌണ്ടിൽ പുറത്താകുന്നത് കഴിഞ്ഞ രണ്ടു ലോകകപ്പുകളിൽ കണ്ടിരുന്നു. 1998-ലെ ലോക ചാമ്പ്യന്മാരായ ഫ്രാന്‍സിനെ 2002 ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഞെട്ടിച്ചത് ലോകകപ്പിലെ കന്നിക്കാരായിരുന്ന സെനഗലായിരുന്നു. ഇതിനു പിന്നാലെ ഫ്രാന്‍സ് ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.

2002-ലെ കിരീട നേട്ടവുമായെത്തിയ ബ്രസീലിന്റെ അവസ്ഥ മാത്രം കുറച്ചു ഭേദമായിരുന്നു. 2006-ല്‍ ഗ്രൂപ്പ് റൗണ്ട് കടന്ന അവര്‍ പക്ഷേ സെമി കാണാതെ പുറത്തായി. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോടായിരുന്നു തോല്‍വി.

2006-ലെ ജേതാക്കളായ ഇറ്റലിയും 2010 ലോകകപ്പില്‍ ആദ്യ റൗണ്ടില്‍ പുറത്തായി. പരാഗ്വെയോടും ന്യൂസിലന്‍ഡിനോടും സമനില വഴങ്ങിയ അവരെ സ്ലോവാക്യ 3-2 ന് തോല്‍പ്പിക്കുകയായിരുന്നു. ഫലമോ 2006-ലെ ജേതാക്കള്‍ ഇറ്റലി 2010-ല്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്ത്.

ഇതേ ദുര്‍ഭൂതമാണ് 2010-ലെ ചാമ്പ്യന്മാരായ സ്‌പെയിനിനെയും കാത്തിരുന്നത്. 2014-ല്‍ ഹോളണ്ടിനോട്
Loading...
അഞ്ചു ഗോളിന്റെ നാണംകെട്ട തോല്‍വിയോടെ സ്‌പെയിന്‍ ആദ്യ റൗണ്ടില്‍ തന്നെ പുറത്തായി.

ഇപ്പോഴിതാ ബ്രസീല്‍ ലോകകപ്പിലെ കിരീടാവകാശികളായ ജര്‍മ്മനിയ്ക്കും റഷ്യന്‍ ലോകകപ്പിൽ വിധി മറിച്ചായില്ല. ആദ്യ മത്സരത്തില്‍ മെക്‌സിക്കോയോട് തോല്‍വി വഴങ്ങിയതോടെ ജർമനിയുടെ നില ആശങ്കയിലായിരുന്നു. എന്നാൽ രണ്ടാം മൽസരത്തിൽ ടോണി ക്രൂസിന്‍റെ ഗോളിൽ സ്വീഡനെ വീഴ്ത്തി തിരിച്ചെത്തിയ ജർമനി പ്രതീക്ഷ കാത്തു. പക്ഷേ അവസാന മൽസരത്തിൽ ഏഷ്യൻ ശക്തികളായ കൊറിയ അത് തല്ലിക്കെടുത്തി. ഫലമോ നിലവിലെ ജേതാക്കൾ പ്രീക്വാർട്ടർ കാണാതെ പുറത്താകുകയെന്ന പതിവ് ഇത്തവണയും ആവർത്തിച്ചു. ചാംപ്യൻമാരുടെ പകിട്ടോടെ റഷ്യയിലെത്തിയ ജർമനി തലകുനിച്ച് നാട്ടിലേക്ക് മടങ്ങുന്നു.
First published: June 27, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍