HOME » NEWS » Sports »

'ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച കളിക്കാരൻ'; കോഹ്ലിയെ കുറിച്ച് ഓസ്ട്രേലിയൻ കോച്ച്

കോഹ്ലി മികച്ച ക്രിക്കറ്ററാണെന്ന് പറയാൻ നിരവധി കാരണങ്ങളുണ്ട്. കരുത്തുറ്റ ബാറ്റിങ് മാത്രമല്ല അദ്ദേഹത്തിന്റെ പ്ലസ് പോയിന്റ്. ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ ആവേശം.

News18 Malayalam | news18-malayalam
Updated: November 13, 2020, 11:49 AM IST
'ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച കളിക്കാരൻ'; കോഹ്ലിയെ കുറിച്ച് ഓസ്ട്രേലിയൻ കോച്ച്
കോഹ്ലി മികച്ച ക്രിക്കറ്ററാണെന്ന് പറയാൻ നിരവധി കാരണങ്ങളുണ്ട്. കരുത്തുറ്റ ബാറ്റിങ് മാത്രമല്ല അദ്ദേഹത്തിന്റെ പ്ലസ് പോയിന്റ്. ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ ആവേശം.
  • Share this:
ഐപിഎൽ ആരവങ്ങൾക്ക് ശേഷം ഇന്ത്യയുടെ ഓസ്ട്രേലിയൻ പര്യടനം തുടങ്ങുകയായി. നവംബർ 27 നാണ് ആദ്യ ഏകദിന മത്സരം. ഏകദിനത്തിനും ഡിസംബറിൽ നടക്കുന്ന മൂന്ന് ട്വന്റി-20 മത്സരങ്ങൾക്കും ശേഷമുള്ള ആദ്യ ടെസ്റ്റിന് പിന്നാലെ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങും. കോഹ്ലിയുടെ അഭാവം നാല് ടെസ്റ്റ് പരമ്പരയിൽ ഓസ്ട്രേലിയൻ ടീമിന് മുൻതൂക്കം നൽകുമെന്ന വിലയിരുത്തലിലാണ് ക്രിക്കറ്റ് ലോകം.

അവസാനമായി ഇന്ത്യയും ഓസ്ട്രേലിയയും ടെസ്റ്റ് മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ 2-1 ന് ഇന്ത്യ ഓസ്ട്രലിയയെ പരാജയപ്പെടുത്തിയിരുന്നു. എന്നാൽ ഇക്കുറി കാര്യങ്ങൾ വ്യത്യസ്തമാണ്. ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാർണർ എന്നിവരുടെ സാന്നിധ്യവും കോഹ്ലിയുടെ അഭാവവുമാണ് ഏറ്റവും പ്രധാനപ്പെട്ടത്. നീണ്ട ഇടവേളയ്ക്ക് ശേഷം സ്മിത്തും വാർണറും ഓസ്ട്രേലിയൻ ടീമിൽ തിരിച്ചെത്തിയേക്കുന്ന സൂചനയുണ്ട്. ഇത് ടീമിന് കൂടുതൽ കരുത്തു നൽകും. എന്നാൽ കോഹ്ലിയുടെ അഭാവം ഇന്ത്യക്ക് തിരിച്ചടിയാകും.

കോഹ്ലിയുടെ അഭാവം ഓസ്ട്രേലിയൻ ടീമിന് ചെറിയ മുൻതൂക്കം നൽകുന്നുണ്ടെന്ന് പറയുകയാണ് ഓസീസ് പരിശീലകൻ ജസ്റ്റിൻ ലംഗർ. താൻ കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് താരവും കോഹ്ലിയാണെന്ന് ലംഗർ പറയുന്നു. കോഹ്ലി ആദ്യ ടെസ്റ്റിന് ശേഷം മടങ്ങുമെന്ന കാര്യത്തിൽ തനിക്ക് നിരാശയുണ്ടെന്നും അദ്ദേഹം പറയുന്നു.

കോഹ്ലി മികച്ച ക്രിക്കറ്ററാണെന്ന് പറയാൻ നിരവധി കാരണങ്ങളുണ്ട്. കരുത്തുറ്റ ബാറ്റിങ് മാത്രമല്ല അദ്ദേഹത്തിന്റെ പ്ലസ് പോയിന്റ്. ക്രിക്കറ്റിനോടുള്ള അദ്ദേഹത്തിന്റെ ആവേശം. ഫീൽഡിങ്ങിലെ മികവ്. ലഭിക്കുന്ന ഓരോ റോളിലും കോഹ്ലി നൽകുന്ന ഊർജം അവിശ്വസനീയമാണ്. അദ്ദേഹത്തിന്റെ അഭാവം ഒരിക്കലും സന്തോഷം നൽകുന്നില്ല.

നവംബർ 27 നാണ് പരമ്പര ആരംഭിക്കുന്നത്. സിഡ്നി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏകദിന മത്സരങ്ങൾ നടക്കുക. ആദ്യ മത്സരത്തിന് ശേഷം നവംബർ 29, ഡിസംബർ 2 തീയ്യതികളിലാണ് മറ്റ് രണ്ട് ഏകദിനങ്ങൾ. ഡിസംബർ നാലിനാണ് ആദ്യ ടി-20 മത്സരം നടക്കുക. ഡിസംബർ 6, 8 എന്നിങ്ങനെ അടുത്ത രണ്ട് മത്സരങ്ങളും നടക്കും. ഡിസംബർ 17 മുതൽ 21 വരെയാണ് ആദ്യ ടെസ്റ്റ് മത്സരം. ഇതിന് ശേഷം വിരാട് കോഹ്ലി നാട്ടിലേക്ക് മടങ്ങും.

ആദ്യ കുഞ്ഞിനായുള്ള കാത്തിരിപ്പിലാണ് വിരാട് കോഹ്ലിയും ഭാര്യ അനുഷ്ക ശർമയും. ജനുവരിയിൽ കുഞ്ഞ് ജനിക്കുന്ന സമയത്ത് അനുഷ്കയ്ക്കൊപ്പം ഉണ്ടാകണമെന്ന കോഹ്ലിയുടെ അഭ്യർത്ഥന മാനിച്ചാണ് ബിസിസിഐ നാട്ടിലേക്ക് മടങ്ങാൻ അനുമതി നൽകിയത്.
Published by: Naseeba TC
First published: November 13, 2020, 11:49 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories