നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഇതൊക്കെകൊണ്ടാണ് ക്രിക്കറ്റ് മാന്യന്മാരുടെ കളിയാകുന്നത്; പുറത്തായ കിവീസ് താരത്തിനുവേണ്ടി വാദിച്ച് രോഹിത്

  ഇതൊക്കെകൊണ്ടാണ് ക്രിക്കറ്റ് മാന്യന്മാരുടെ കളിയാകുന്നത്; പുറത്തായ കിവീസ് താരത്തിനുവേണ്ടി വാദിച്ച് രോഹിത്

  ക്രുണാല്‍ എറിഞ്ഞ കിവീസ് ഇന്നിങ്‌സിലെ ആറാം ഓവറിലായിരുന്നു മിച്ചലിന്റെ പുറത്താകല്‍

  Daryl Mitchell

  Daryl Mitchell

  • News18
  • Last Updated :
  • Share this:
   ഓക്‌ലന്‍ഡ്: ഇന്ത്യ ന്യൂസിലന്‍ഡ് രണ്ടാം ടി20യ്ക്കിടെ കളത്തില്‍ അരങ്ങേറിയത് അസാധാരണ നിമിഷങ്ങള്‍. അമ്പയറിന്റെ തെറ്റായ തീരുമാനത്തില്‍ ക്രീസ് വിടേണ്ടി വന്ന കിവീസ് താരത്തിനായി ഇന്ത്യന്‍ നായകന്‍ വാദിക്കുന്ന ദൃശ്യങ്ങള്‍ക്ക് കൈയ്യടിക്കുകയാണ് സോഷ്യല്‍മീഡിയ. കിവീസ് താരം ഡാരില്‍ മിച്ചലിന്റെ പുറത്താകലാണ് കളത്തില്‍ നാടകീയ രംഗങ്ങള്‍ക്ക് തിരി തെളിയിച്ചത്.

   ക്രുണാല്‍ പാണ്ഡ്യ എറിഞ്ഞ കിവീസ് ഇന്നിങ്‌സിലെ ആറാം ഓവറിലായിരുന്നു മിച്ചലിന്റെ പുറത്താകല്‍. ക്രുണാലിന്റെ പന്ത് മിച്ചല്‍ ഡിഫന്‍ഡ് ചെയ്തതിനിടെ പാഡില്‍ കൊണ്ടതോടെ ഇന്ത്യന്‍ താരങ്ങള്‍ വിക്കറ്റിനായ് അപ്പീല്‍ ചെയ്യുകയായിരുന്നു. ഇതോടെ ഫീല്‍ഡ് അമ്പയര്‍ വിക്കറ്റ് അനുവദിക്കുകയും ചെയ്തു. എന്നാല്‍ പന്ത് ബാറ്റില്‍ തട്ടിയെന്ന് വാദിച്ച കിവീസ് താരം ഡിആര്‍എസ് നല്‍കുകയയാിരുന്നു.

   Also Read: സന്തോഷ് ട്രോഫി: ഒരു ഗോളും നേടിയില്ല; ഫൈനല്‍ റൗണ്ടിലെത്താതെ കേരളം പുറത്ത്

   പന്ത് ബാറ്റിലുരസിയ ശേഷമാണ് പാഡില്‍ തട്ടിയതെന്ന് ഡിആര്‍എസില്‍ വ്യക്തമായെങ്കിലും മൂന്നാം അമ്പയറും വിക്കറ്റ് അനുവദിക്കുകയായിരുന്നു. ഇതോടെ നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുണ്ടായിരുന്ന കിവീസ് നായകന്‍ കെയ്ന്‍ വില്യംസണ്‍ അമ്പയറോട് വിഷയം സംസാരിച്ചു. എന്നാല്‍ തേര്‍ഡ് അമ്പയറിന്റെ തീരുമാനത്തെക്കുറിച്ച് കൂടിയാലോചിച്ചതല്ലാതെ ബാറ്റ്‌സ്മാനെ തിരികെ വിളിച്ചില്ല.   ഇതോടെ ഇന്ത്യന്‍ നായകന്‍ രോഹിത് കിവീസ് താരങ്ങള്‍ക്കരികിലെത്തി ഇതിനെക്കുറിച്ച് സംസാരിച്ചു. പിന്നീട് ധോണിയും രോഹിതും അമ്പയറോട് സംസാരിച്ചെങ്കിലും വിക്കറ്റാണെന്ന തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. രണ്ട് പന്തില്‍ ഒരു റണ്‍സായിരുന്നു മിച്ചലിന്റെ സമ്പാദ്യം.

   First published:
   )}