നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • WTC Final | ആദ്യ മൂന്ന് ദിനങ്ങൾ പരസ്പരം കാണാൻ കഴിയില്ല, ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ താരങ്ങൾക്ക് കർശന ക്വാറന്റൈൻ

  WTC Final | ആദ്യ മൂന്ന് ദിനങ്ങൾ പരസ്പരം കാണാൻ കഴിയില്ല, ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ താരങ്ങൾക്ക് കർശന ക്വാറന്റൈൻ

  മുംബൈയിലെ ഹോട്ടലിൽ ബയോബബിളിൽ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യൻ താരങ്ങൾ ഇംഗ്ലണ്ടിലേക്ക് തിരിച്ചത്. കോവിഡ് നെഗറ്റീവായതിന്‍റെ ആര്‍ടി-പിസിആര്‍ പരിശോധനാഫലവും സംഘത്തിന്റെ കയ്യിലുണ്ട്.

  rohit-sharma

  rohit-sharma

  • Share this:
   ഇംഗ്ലണ്ട് പര്യടനത്തിനായി ഇന്ത്യയുടെ പുരുഷ, വനിതാ ക്രിക്കറ്റ് ടീമുകള്‍ വ്യാഴാഴ്ച ലണ്ടനിൽ എത്തിയിരുന്നു. ഇപ്പോൾ പരിശീലനത്തിന് ഇറങ്ങുന്നതിനു മുൻപ് കർശനമായ ക്വാറന്റൈൻ നിർദേശങ്ങളാണ് താരങ്ങൾക്ക് നൽകുന്നത്. ആദ്യ മൂന്ന് ദിവസത്തേക്ക് ആരും പരസ്പരം നേരിൽ കാണാൻ പാടില്ല എന്നാണ് നിർദേശമെന്ന് ഇന്ത്യൻ ഓൾ റൗണ്ടർ അക്സർ പട്ടേൽ അറിയിച്ചു. ഇന്ത്യന്‍ താരങ്ങള്‍ മുംബൈയില്‍ നിന്ന് സതാംപ്‌ടണിലേക്ക് യാത്ര ചെയ്യുന്നതിന്‍റെ വീഡിയോ ബി സി സി ഐ ട്വീറ്റ് ചെയ്‌തിരുന്നു. ഇതിലാണ് അക്‌സറിന്‍റെ പ്രതികരണം.

   മുംബൈയിലെ ഹോട്ടലിൽ ബയോബബിളിൽ ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷമാണ് ഇന്ത്യൻ താരങ്ങൾ ഇംഗ്ലണ്ടിലേക്ക് തിരിച്ചത്. കോവിഡ് നെഗറ്റീവായതിന്‍റെ ആര്‍ടി-പിസിആര്‍ പരിശോധനാഫലവും സംഘത്തിന്റെ കയ്യിലുണ്ട്. സതാംപ്ടണിൽ ക്വാറന്റൈൻ ആരംഭിക്കുന്നതിന് മുമ്പും താരങ്ങളും സ്റ്റാഫും വീണ്ടും പരിശോധനയ്ക്ക് വിധേയരായി. ഇനിയുള്ള ക്വാറന്‍റീന്‍ വേളയിലും പരിശോധന നടത്തും. സതാംപ്‌ടണില്‍ 14 ദിവസത്തെ ക്വാറന്‍റീനാണ് ഇന്ത്യന്‍ ടീം പൂര്‍ത്തിയാക്കേണ്ടത്.

   ഇന്ത്യന്‍ പുരുഷ ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ മത്സരങ്ങള്‍ ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലോടെയാണ് ആരംഭിക്കുക. ജൂണ്‍ 18ന് സതാംപ്ടണിലാണ് ഫൈനല്‍ മത്സരം നടക്കുന്നത്. ഇന്ത്യന്‍ വനിതാ ടീം, ഇംഗ്ലീഷ് വനിതകളുമായി ഒരു ടെസ്റ്റ് മത്സരം കളിക്കും. ഈ മാസം 16ന് ബ്രിസ്റ്റോളില്‍ ടെസ്റ്റ് ആരംഭിക്കും. ടെസ്റ്റിനുശേഷം ഇന്ത്യന്‍ വനിതകള്‍ ഇംഗ്ലണ്ടുമായി മൂന്ന് വീതം മത്സരങ്ങളുള്ള ഏകദിന, ടി 20 പരമ്പരകളും കളിക്കും. ഇന്ത്യന്‍ വനിതകളുടെ ഇംഗ്ലണ്ട് പര്യടനം ജൂലൈ പതിനഞ്ചിന് സമാപിക്കും. പുരുഷ ടീമിന് ന്യൂസിലന്‍ഡിനെതിരായ ഫൈനല്‍ മത്സരത്തിന് ശേഷം ഇംഗ്ലണ്ടിനെതിരെ അഞ്ച് മത്സരങ്ങള്‍ അടങ്ങിയ ടെസ്റ്റ് പരമ്പരയും കളിക്കേണ്ടതുണ്ട്. ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് നോട്ടിങ്ഹാമില്‍ ഓഗസ്റ്റ് നാലിനാണ് ആരംഭിക്കുക.

   Also Read- അരങ്ങേറ്റ മത്സരത്തിൽ ഇരട്ടസെഞ്ച്വറിയുമായി കോൺവേ; തകർത്തത് ലോഡ്സിലെ 125 വർഷം പഴക്കമുള്ള റെക്കോർഡുകൾ

   ഇനിയുള്ള മൂന്ന് മാസക്കാലത്തോളം ഇന്ത്യന്‍ പുരുഷ ടീം ഇംഗ്ലണ്ടില്‍ ആയിരിക്കും. 20 അംഗ ഇന്ത്യന്‍ ടീമിനെയാണ് ബി സി സി ഐ ഇംഗ്ലണ്ടിലേക്ക് അയച്ചിരിക്കുന്നത്. ഇവര്‍ക്കൊപ്പം അഞ്ച് സ്റ്റാന്റ്ബൈ താരങ്ങളെയും സ്‌ക്വാഡില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോവിഡ് സാഹചര്യം കണക്കിലെടുത്താണ് കൂടുതല്‍ കളിക്കാര്‍ക്ക് ടീമില്‍ സ്ഥാനം നല്‍കിയത്. ഇംഗ്ലണ്ടിനെതിരായ മത്സരങ്ങള്‍ ഓഗസ്റ്റ് 4 മുതല്‍ സെപ്റ്റംബര്‍ 14 വരെ നോട്ടിങ്ഹാം, ലണ്ടന്‍, ലീഡ്‌സ്, മാഞ്ചെസ്റ്റര്‍ എന്നിവിടങ്ങളിലാണ് നടക്കുക.

   ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനെ ഏകദിന ലോകകപ്പിന്റെ പ്രാധാന്യത്തോടെയാണ് ആരാധകര്‍ നോക്കിക്കാണുന്നത്. തൊണ്ണൂറുകളിലെ റെട്രോ ജേഴ്സിയിലാകും ഇന്ത്യ കീവീസിനെതിരായ കലാശപ്പോരാട്ടത്തിന് ഇറങ്ങുക. ഇന്ത്യന്‍ ടീമിനെയും നായകന്‍ വിരാട് കോഹ്ലിയെയും സംബന്ധിച്ച് ഇംഗ്ലണ്ടിലെ മത്സരങ്ങള്‍ എല്ലാം തന്നെ അഭിമാന പ്രശ്‌നമാണ്.

   News summary: Indian cricket players are not allowed to even see each other during the first 3 days of quarantine.
   Published by:Anuraj GR
   First published:
   )}