ചണ്ഡീഗഢ്: കോവിഡ് 19 കർഫ്യൂ ലംഘിക്കുന്നവരെ അകത്തിടാനായി ചണ്ഡീഗഢിലെ സെക്ടർ 16 ക്രിക്കറ്റ് സ്റ്റേഡിയം താത്കാലിക ജയിലാക്കി. കൊറോണ വ്യാപനം തടയുന്നതിനുള്ള നിർദേശങ്ങൾ ജനങ്ങൾ പാലിക്കാത്തതിനെ തുടര്‍ന്നാണ് പഞ്ചാബ് സർക്കാർ സംസ്ഥാനത്ത് കർഫ്യൂ പ്രഖ്യാപിച്ചത്.
കർഫ്യൂ ലംഘിക്കുന്നവരെ പാർപ്പിക്കാനായാണ് ഛണ്ഡീഗഢിലെ മണിമജ്റയിലുള്ള ക്രിക്കറ്റ് സ്റ്റേഡിയം ജയിലാക്കി മാറ്റിയിരിക്കുന്നത്. ക്രിക്കറ്റ് ഇതിഹാസം കപിൽ ദേവ് അടക്കമുള്ളവരുടെ കരിയറിന്റെ തുടക്കകാലത്ത് പരിശീലനം നടത്തിയിരുന്ന സ്റ്റേഡിയമാണിത്.
BEST PERFORMING STORIES:COVID 19| വിദേശികളുടെ വിവരം അമൃതാനന്ദമയി മഠം മറച്ചുവെച്ചു; കേസെടുക്കണമെന്ന് ആലപ്പാട് പഞ്ചായത്ത് [NEWS]ക്വാറന്റൈൻ ലംഘിച്ച കൊല്ലം സബ് കളക്ടർക്കെതിരെ കേസെടുത്തു; സുരക്ഷിതമാകാൻ നാട്ടിലേക്ക് മടങ്ങിയെന്ന് വിശദീകരണം [NEWS]വായ്പകൾക്ക് മൂന്നുമാസം മൊറട്ടോറിയം; ജപ്തിനടപടികളോ പിഴപലിശയോ ഉണ്ടാകില്ല [NEWS]സെക്ഷൻ 188 പ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്താകും നിയമം ലംഘിക്കുന്നവരെ അകത്തിടുക.
15.32 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ക്രിക്കറ്റ് സ്റ്റേഡിയത്തിൽ 20,000 ആളുകളെ വരെ ഉൾകൊള്ളിക്കാനാകും. കപിൽ ദേവ്, ചേതൻ ശർമ, യോഗരാജ് ശർമ തുടങ്ങിയ താരങ്ങളുടെ പ്രകടനങ്ങൾ നടന്ന ഗ്രൗണ്ടാണിത്. യുവരാജ് സിങ്, ഹർബജൻ സിങ് എന്നീ താരങ്ങളുടേയും കരിയറിൽ ഈ ക്രിക്കറ്റ് സ്റ്റേഡിയത്തിന് വലിയ പങ്കുണ്ട്.
1990 ലെ ഇന്ത്യ-ശ്രീലങ്ക ടെസ്റ്റ് മത്സരം നടന്നതും ഇതേ ഗ്രൗണ്ടിലാണ്. ഇവിടെ നടന്ന ഏക ടെസ്റ്റ് മത്സരവും ഇതായിരുന്നു. ആകെ നാല് മാച്ചുകൾ മാത്രമാണ് ഇവിടെ നടന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.