നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'അതൊന്നും അത്ര എളുപ്പമല്ല' ജയിക്കണമെങ്കില്‍ പാകിസ്ഥാന് ചരിത്രത്തിലെ മികച്ച പ്രകടനം പുറത്തെടുക്കണം

  'അതൊന്നും അത്ര എളുപ്പമല്ല' ജയിക്കണമെങ്കില്‍ പാകിസ്ഥാന് ചരിത്രത്തിലെ മികച്ച പ്രകടനം പുറത്തെടുക്കണം

  322 റണ്‍സ് പിന്തുടര്‍ന്നതാണ് പാകിസ്ഥാന് ഇന്ത്യക്കെതിരെയുള്ള ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച പ്രകടനം

  pakisthan

  pakisthan

  • News18
  • Last Updated :
  • Share this:
   ഓള്‍ഡ്ട്രാഫോഡ്: ഇന്ത്യക്കെതിരായ ലോകകപ്പ് മത്സരത്തില്‍ ജയം സ്വന്തമാക്കണമെങ്കില്‍ തങ്ങളുടെ ഏകദിന ചരിത്രത്തിലെ തന്നെ മികച്ച പ്രകടനം പുറത്തെടുക്കണം. 337 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ അയല്‍ക്കാര്‍ക്ക് മുന്നില്‍ വെച്ചത്. ഇതുവരെയും അത്രയും വലിയ സ്‌കോര്‍ ഇന്ത്യക്കെതിരെ പിന്തുടര്‍ന്ന് ജയിക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിട്ടില്ല.

   2007 ല്‍ മൊഹാലിയില്‍ വെച്ച് 322 റണ്‍സ് പിന്തുടര്‍ന്നതാണ് പാകിസ്ഥാന് ഇന്ത്യക്കെതിരെയുള്ള ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ മികച്ച പ്രകടനം. ലോകകപ്പില്‍ പാകിസ്ഥാന്‍ പിന്തുടര്‍ന്ന് ജയിച്ച ഏറ്റവും ഉയര്‍ന്ന റണ്‍സ് 1992 ലോകകപ്പിലെ 263 റണ്‍സും. ഓക്‌ലാന്‍ഡില്‍ ന്യൂസിലന്‍ഡിനെതിരെയായിരുന്നു ഈ പ്രകടനം. ഇംഗ്ലീഷ് മണ്ണില്‍ പിന്തുടര്‍ന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ 2016 കാര്‍ഡിഫില്‍ നേടിയ 303 റണ്‍സും.

   Also Read: ലോകകപ്പ് ചരിത്രത്തില്‍ ഇടംപിടിച്ച വിജയ് ശങ്കറിന്റെ ആദ്യ ബോള്‍; ഒന്നാം പന്തില്‍ വിക്കറ്റ് നേടിയവര്‍ ഇവര്‍

   ഇന്നത്തെ മത്സരത്തില്‍ ഇന്ത്യ 337 റണ്‍സിന്റെ വിജയലക്ഷ്യമാണ് പാകിസ്ഥാന് മുന്നില്‍ ഉയര്‍ത്തിയിട്ടുള്ളത്. തങ്ങളുടെ ചരിത്രത്തിലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചാലെ അയല്‍ക്കാര്‍ക്ക് പ്രതീക്ഷിക്കാന്‍ കഴിയു. മത്സരം 12 ഓവര്‍ പിന്നിടുമ്പോള്‍ 49 ന് 1 എന്ന നിലയിലാണ് പാകിസ്ഥാന്‍.

   First published: