2023-ൽ നടക്കാനിരിക്കുന്ന ഏകദിനലോകകപ്പിന് ഇന്ത്യയാണ് വേദിയായി ഐസിസി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഈ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാൻ സാധ്യതയുണ്ടെന്നാണ് നിലവിലെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കേന്ദ്രസർക്കാരുമായുള്ള നികുതി പ്രശ്നങ്ങളാണ് ഇതിന് പിന്നിലെ കാരണമെന്നാണ് വ്യക്തമാകുന്നത്.
2016-ലെ ടി-20 ലോകകപ്പിലും ഐസിസിക്ക് ഇന്ത്യ ഒരു തരത്തിലുള്ള നികുതി ആനുകൂല്യങ്ങളും നൽകിയിരുന്നില്ല. ഇതേ നിലപാട് തന്നെയായിരിക്കും ഇത്തവണയും ഇന്ത്യ സ്വീകരിക്കുക എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. ആതിഥേയ രാജ്യത്തെ അതത് സർക്കാരുകളിൽ നിന്ന് ആവശ്യമായ നികുതി ഇളവുകൾ വാങ്ങുന്നത് ഐസിസിയുടെ നയമാണ്.
2016-ൽ സർക്കാർ ആനുകൂല്യങ്ങൾ നിരസിച്ചതിനെ തുടർന്ന് ബിസിസിഐക്ക് 190 കോടി രൂപയാണ് (22 മില്യൺ യുഎസ് ഡോളർ) നഷ്ടമായത്. ഈ തുക ബിസിസിഐയുടെ റവന്യൂ സർചാർജിൽ നിന്നും ഐസിസി ഈടാക്കുകയായിരുന്നു. ഇത് സംബന്ധിച്ച് കേസ് ഇപ്പോഴും ഐസിസി ട്രിബ്യൂണലിന്റെ പരിഗണനയിലാണ്.
Also read-മെസി പുഴയിൽ മാത്രമല്ല ആഴക്കടലിലും; കൂറ്റന്‍ കട്ടൗട്ട് ഉയര്‍ത്തി ആരാധകര്‍
2023ലെ ഏകദിന ലോകകപ്പിലും ഇന്ത്യ നികുതി ആനുകൂല്യങ്ങൾ നിരസിക്കുകയാണെങ്കിൽ, ഐസിസിയും ബിസിസിഐയും വീണ്ടും കടുത്ത പ്രതിസന്ധിയിലേക്ക് പോകാൻ സാധ്യതയുണ്ട്. 2023 ലോകകപ്പ് നടക്കുന്നതിന് മുമ്പ് ഈ പ്രശ്നം പരിഹരിക്കണം എന്നാണ് ഐസിസി ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ, ഈ വിഷയത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. നികുതി അടക്കുന്ന പൗരന്മാരോട് സർക്കാർ എന്ത് പറയും?. ഇന്ത്യയിലെ പ്രധാന കായിക വിനോദങ്ങളിലൊന്നായ ക്രിക്കറ്റിനെ നികുതിയിൽ നിന്ന് ഒഴിവാക്കുമോ? തുടങ്ങിയ ചോദ്യങ്ങളും ഉയരുകയാണ്.
Also read-ആരാധകർക്ക് സന്തോഷവാർത്ത; ഫൈനലില്‍ അർജന്റീന ഇറങ്ങുന്നത് ഹോം ജേഴ്സിയില്‍ തന്നെ
എന്നാൽ 2016-ലെ അതേ നിലപാടായിരിക്കും ഇന്ത്യ ഇത്തവണയും പിൻതുടരുക എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ സാഹചര്യത്തിൽ ബിസിസിഐക്ക് മൂന്ന് വഴികളാണ് ഉള്ളത്. ഒന്ന് നികുതി ഉപേക്ഷിക്കുന്ന കാര്യം അംഗങ്ങളെ ബോധ്യപ്പെടുത്തണം. രണ്ട്, ഇന്ത്യയിൽ നിന്ന് 2023 ലെ ക്രിക്കറ്റ് ലോകകപ്പ് മാറ്റുക. മൂന്ന്, 2016-ൽ ചെയ്തതു പോലെ ഇന്ത്യയുടെ വിഹിതത്തിൽ നിന്ന് ഐസിസിക്ക് ആ തുക കുറക്കാം.
അതിനിടെ, ഇന്ത്യ-പാക് ക്രിക്കറ്റ് ബന്ധം നല്ല രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്ന് ഉറപ്പാക്കാനും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ പരിഹരിക്കാനും അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) വേണ്ട നടപടിയെടുക്കുന്നില്ലെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ റമീസ് രാജ ആരോപിച്ചു. 2023ലെ ഏഷ്യാ കപ്പിനായി ഇന്ത്യൻ ടീം പാക്കിസ്ഥാനിലേക്കും ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനായി പാകിസ്ഥാൻ ഇന്ത്യയിലേക്കും എത്തുമോ എന്ന ചർച്ചകൾ നടക്കുന്നതിനിടെയാണ് റമീസ് രാജയുടെ പരാമർശം. 2023 ഒക്ടോബറിനും നവംബറിനുമിടയിലാണ് ഇന്ത്യയിൽ ലോകകപ്പ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.