HOME » NEWS » Sports » THE MAN WITH POSITIVE VIBES AND MAGICAL HANDS CESAR AZPLICUETA APPRECIATES CHELSEAS WELLNESS 1 CONSULTANT VINAY MENONS EFFORTS FOR THE TEAM JK

'പോസിറ്റീവ് ചിന്താഗതിയും മാന്ത്രിക സ്പര്‍ശമുള്ള കരങ്ങളും'; ചെല്‍സിയുടെ വെല്‍നെസ് കണ്‍സള്‍ട്ടന്റ് വിനയ് മേനോന് നന്ദി രേഖപ്പെടുത്തി ആസ്പ്ലിക്വേറ്റ

ചെല്‍സി താരങ്ങള്‍ക്ക് യോഗ പരിശീലിപ്പിക്കുന്ന മലയാളിയായ വിനയ് മേനോന്‍ കൂടി ചെല്‍സിയുടെ വിജയത്തിന് പിന്നില്‍ ഉണ്ടായിരുന്നു

News18 Malayalam | news18-malayalam
Updated: June 2, 2021, 6:16 PM IST
'പോസിറ്റീവ് ചിന്താഗതിയും മാന്ത്രിക സ്പര്‍ശമുള്ള കരങ്ങളും'; ചെല്‍സിയുടെ വെല്‍നെസ് കണ്‍സള്‍ട്ടന്റ് വിനയ് മേനോന് നന്ദി രേഖപ്പെടുത്തി ആസ്പ്ലിക്വേറ്റ
Azpilicueta
  • Share this:
ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗിലെ 'ഇംഗ്ലീഷ് ഫൈനലില്‍' മാഞ്ചസ്റ്റര്‍ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോല്‍പ്പിച്ച് ചെല്‍സി കിരീടമുയര്‍ത്തി ചെല്‍സി യൂറോപ്പിലെ രാജാക്കന്മാര്‍ ആയപ്പോള്‍ ചെല്‍സി ആരാധകര്‍ക്കൊപ്പം അതില്‍ മലയാളികള്‍ കൂടിയാണ് സന്തോഷിച്ചത്. ചെല്‍സി താരങ്ങള്‍ക്ക് യോഗ പരിശീലിപ്പിക്കുന്ന മലയാളിയായ വിനയ് മേനോന്‍ കൂടി ചെല്‍സിയുടെ വിജയത്തിന് പിന്നില്‍ ഉണ്ടായിരുന്നു.

ഇപ്പോഴിതാ കിരീടം നേടിയ ചെല്‍സി താരങ്ങളായ ആസ്പ്ലിക്വേറ്റയും റീസെ ജെയിംസും വിനയ് മേനോനോടൊപ്പമുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചു കൊണ്ട് വിനയിനോടുള്ള നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ്. പോസിറ്റീവ് ചിന്താഗതിയും മാന്ത്രിക സ്പര്‍ശമുള്ള കരങ്ങളുമുള്ള വിനയ് മേനോന് നന്ദി പറഞ്ഞ ആസ്പ്ലിക്വേറ്റ ഇനിയും ഒട്ടേറെ നേട്ടങ്ങള്‍ മുന്നില്‍ കാത്തിരിക്കുന്നുണ്ട് എന്നും കുറിച്ചു. അതേസമയം ടീമിന്റെ നേട്ടത്തില്‍ വിനയ് മേനോനും താരമാണെന്നു സൂചിപ്പിക്കുന്നതായിരുന്നു റീസെ ജയിംസിന്റെ സ്റ്റോറി.

Also Read-Euro Cup| ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ച് ഗാരത് സൗത്ത്ഗേറ്റ്; ജെസ്സി ലിംഗാർഡ് പുറത്ത്

എറണാകുളം ജില്ലയിലെ ചെറായി സ്വദേശിയാണ് വിനയ് മേനോന്‍. 2009 മുതല്‍ ചെല്‍സി ടീമിന്റെ വെല്‍നസ്സ് കണ്‍സല്‍ട്ടന്റ് ആണ് വിനയ് മേനോന്‍. ജൂഡോയില്‍ കേരളത്തെ പ്രതിനിധീകരിച്ചിട്ടുള്ള വിനയ് മേനോന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ബിരുദവും നേടിയിട്ടുണ്ട്. സ്‌പോര്‍ട്സ് സൈക്കോളജിയില്‍ എം ഫില്‍ നേടിയ അദ്ദേഹം പോണ്ടിച്ചേരി യൂണിവേഴ്സിറ്റിയില്‍ യോഗ അധ്യാപകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

അതിനു ശേഷം ഹിമാലയയുടെ റിസോര്‍ട്ടുകളിലും ജോലി ചെയ്തിട്ടുണ്ട്. ദുബായില്‍ ജമൈറ ഗ്രൂപ്പില്‍ ജോലി ചെയ്യുന്ന സമയത്താണ് ദുബായിലെ ഒരു ക്ലൈന്റ് വിനയ് മേനോനെ ലണ്ടനിലേക്ക് ക്ഷണിക്കുന്നത്. തന്റെ ശ്വസനക്രിയയും റിലാക്സേഷന്‍ ടെക്നിക്കുമെല്ലാം ക്ലൈന്റിന്റെ ലണ്ടനിലുള്ള മകളെയും മരുമകനെയും കൂടി പഠിപ്പിക്കാന്‍ വേണ്ടി വിനയ് സഹപ്രവര്‍ത്തകരെയും കൂട്ടി ലണ്ടനില്‍ എത്തി. അവിടെയെത്തിയ ശേഷമാണ് തന്റെ ദുബായിലെ ക്ലൈന്റിന്റെ ഭര്‍ത്താവ് ആരാണെന്ന കാര്യം വിനയ് അറിയുന്നത്. ലണ്ടനിലെത്തി ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡജ് സന്ദര്‍ശിച്ചപ്പോഴാണ് അവിടുത്തെ വലിയ വീഡിയോ സ്‌ക്രീനില്‍ വിനയ് തന്റെ ക്ലൈന്റിന്റെ ഭര്‍ത്താവിനെ മനസിലാക്കിയത്.റഷ്യന്‍ കോടീശ്വരനും ചെല്‍സിയുടെ ഉടമയുമായ റോമന്‍ അബ്രമോവിച്ചായിരുന്നു അത്.

Also Read-ഫ്രഞ്ച് ഓപ്പൺ: കിരീടം ലക്ഷ്യമിട്ട് നദാലും ജോക്കോവിച്ചും കുതിപ്പ് തുടങ്ങി; ഇരുവരും രണ്ടാം റൗണ്ടിൽ

റോമന്‍ അബ്രമോവിച്ചിന്റെ പേര്‍സണല്‍ ഹെല്‍ത്ത് കണ്‍സല്‍ട്ടന്റ് ആയി ജോലി ചെയ്തതിന് ശേഷം 2009ലാണ് റോമന്‍ അബ്രമോവിച്ച് ചെല്‍സി ടീമിന്റെ വെല്‍നസ് കണ്‍സള്‍ട്ടന്റായി വിനയ് മേനോനെ നിയമിക്കുന്നത്. ആദ്യമൊക്കെ യോഗ സെഷന്‍ കളിക്കാര്‍ക്ക് നിര്‍ബന്ധമല്ലായിരുന്നു. ആവശ്യമുള്ളവര്‍ക്ക് മാത്രം പങ്കെടുത്താല്‍ മതിയായിരുന്നു. ദിദിയര്‍ ദ്രോഗ്ബെയെയാണ് ചെല്‍സി ടീമില്‍ വിനയ് ആദ്യമായി യോഗ പരിശീലിപ്പിക്കുന്നത്. അതിനുശേഷമാണ് ഓരോരുത്തരായി വിനയ് മേനോനെ സമീപിക്കാന്‍ തുടങ്ങിയത്. ഹസാര്‍ഡ് റയലിലേക്ക് പോകുന്നത് വരെയും വിനയ് ആയിരുന്നു താരത്തിന്റെ യോഗ ഗുരു.

ഇതുകൂടാതെ ജോണ്‍ ടെറി, ലാംപാര്‍ഡ് തുടങ്ങി വമ്പന്‍ താരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം 2012ല്‍ ടീം ചാമ്പ്യന്‍സ് ലീഗുയര്‍ത്തുമ്പോഴും ഒപ്പമുണ്ടായിരുന്നു.
Published by: Jayesh Krishnan
First published: June 2, 2021, 5:55 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories