HOME /NEWS /Sports / Women's IPL | വനിതാ ഐപിഎല്‍ അടുത്ത മാര്‍ച്ചില്‍; ആദ്യ സീസൺ നാലാഴ്ച നീണ്ടുനിൽക്കും: റിപ്പോർട്ട്

Women's IPL | വനിതാ ഐപിഎല്‍ അടുത്ത മാര്‍ച്ചില്‍; ആദ്യ സീസൺ നാലാഴ്ച നീണ്ടുനിൽക്കും: റിപ്പോർട്ട്

മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തുടങ്ങിയ ഐപിഎല്‍ ടീമുകളെല്ലാം വനിതാ ടീമുകളെ സ്വന്തമാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് വിവരം.

മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തുടങ്ങിയ ഐപിഎല്‍ ടീമുകളെല്ലാം വനിതാ ടീമുകളെ സ്വന്തമാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് വിവരം.

മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തുടങ്ങിയ ഐപിഎല്‍ ടീമുകളെല്ലാം വനിതാ ടീമുകളെ സ്വന്തമാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് വിവരം.

  • Share this:

    ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വനിതാ ഐപിഎല്‍ ടൂര്‍ണമെന്റ് (WIPL) 2023 മാര്‍ച്ചില്‍ (march 2023) നടക്കുമെന്ന് റിപ്പോര്‍ട്ട്. ഒരു മാസം നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റാകും നടക്കുക. അഞ്ച് ടീമുകളാകും (five teams) മത്സരത്തില്‍ ഉണ്ടാകുകയെന്ന് ഒരു മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന വനിതാ ടി20 ലോകകപ്പിന് ശേഷമായിരിക്കും വനിതാ ഐപിഎല്‍ നടക്കുക.

    'മാര്‍ച്ച് ആദ്യവാരം വനിതാ ഐപിഎല്‍ ടൂര്‍ണമെന്റ് ആരംഭിക്കും. അതിനായി ഞങ്ങള്‍ നാലാഴ്ചത്തെ സമയം മാറ്റിവെച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ ഫെബ്രുവരി 9 മുതല്‍ 26 വരെയാണ് ടി20 ലോകകപ്പ് നടക്കുന്നത്. അതിനുശേഷം ഉടന്‍ തന്നെ വനിതാ ഐപിഎല്‍ ടൂര്‍ണമെന്റ് നടത്താനാണ് പദ്ധതിയിടുന്നത് ,'' ഒരു മുതിര്‍ന്ന ബിസിസിഐ ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു.

    ''ഇപ്പോള്‍ അഞ്ച് ടീമുകളായാണ് മത്സരം നടത്തുക. എന്നാല്‍, പിന്നീട് ടീമുകളുടെ എണ്ണം ആറാകാം. അധികം വൈകാതെ തന്നെ ടീമുകളുടെ ലേല നടപടികള്‍ പ്രഖ്യാപിക്കും, '' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

    also read: 'സുവര്‍ണ സിന്ധു' ; കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്‍റണില്‍ പി.വി സിന്ധുവിന് സ്വര്‍ണം

    ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും (saurav ganguly) സെക്രട്ടറി ജയ് ഷായും (jay shah) പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ വനിതാ ഐപിഎല്‍ ടൂര്‍ണമെന്റ് 2023ല്‍ നടക്കുമെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. വനിതാ ഐപിഎല്‍ ഒരു വിപ്ലവത്തിന് വഴിയൊരുക്കുമെന്നും ഇന്ത്യയിലെ വനിതാ ക്രിക്കറ്റിന്റെ നിലവാരം കുതിച്ചുയരുമെന്നുമാണ് ക്രിക്കറ്റ് പ്രേമികളുടെ വിശ്വാസം.

    '' നിലവിലെ ഐപിഎല്‍ ടീം ഉടമകള്‍ വനിതാ ടീമുകളെ സ്വന്തമാക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്,'' മുമ്പ് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ഷാ ഇക്കാര്യം പറഞ്ഞിരുന്നു. അതിനു മുമ്പ്, 2023ല്‍ വനിതാ ഐപിഎല്‍ ടൂര്‍ണമെന്റ് ആരംഭിക്കുമെന്ന് ഗാംഗുലിയും വ്യക്തമാക്കിയിരുന്നു. 'അടുത്ത വര്‍ഷം അതായത് 2023, വനിതാ ഐപിഎല്‍ ആരംഭിക്കാന്‍ വളരെ നല്ല സമയമായിരിക്കുമെന്നാണ് എന്റെ വിശ്വാസം. അത് പുരുഷന്മാരുടെ ഐപിഎല്‍ പോലെ ഗംഭീരമാകും '' എന്നും അദ്ദേഹം പറഞ്ഞു.

    see also: സിംബാബ്‌വെ പര്യടനം; വിവിഎസ് ലക്ഷ്മൺ ഇന്ത്യൻ ടീമിന്റെ പരിശീലകനാകും

    മുംബൈ ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തുടങ്ങിയ ഐപിഎല്‍ ടീമുകളെല്ലാം വനിതാ ടീമുകളെ സ്വന്തമാക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചതായാണ് വിവരം. യുടിവി ഗ്രൂപ്പ് സ്ഥാപകനായ റോണി സ്‌ക്രൂവാല ഒരു വനിതാ ടീമിനെ സ്വന്തമാക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് ട്വീറ്റ് ചെയ്തിരുന്നു.

    ഈ വര്‍ഷം സെപ്റ്റംബറില്‍ നടക്കുന്ന വാര്‍ഷിക പൊതുയോഗത്തില്‍ വനിതാ ഐപിഎല്ലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ബിസിസിഐ ചര്‍ച്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംപ്രേക്ഷണ അവകാശത്തെ കുറിച്ചായിരിക്കും കൂടുതല്‍ ചര്‍ച്ചകളെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടാതെ, മുതിര്‍ന്ന ഇന്ത്യന്‍ താരങ്ങളായ സ്മൃതി മന്ദാന, ഹര്‍മന്‍പ്രീത് കൗര്‍, മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജ് എന്നിവരും വനിതാ ഐപിഎല്ലിന്റെ ആദ്യ സീസണിന്റെ ഭാഗമാകാന്‍ താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷം ജൂണിലാണ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് മിതാലി രാജ് വിരമിച്ചത്.

    First published:

    Tags: India Women Cricket, Ipl