• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തന്ത്രങ്ങൾ പിഴച്ചു; നെയ്‌മർ അവസരത്തിനൊത്ത് ഉയർന്നതുമില്ല


Updated: July 7, 2018, 12:12 PM IST
തന്ത്രങ്ങൾ പിഴച്ചു; നെയ്‌മർ അവസരത്തിനൊത്ത് ഉയർന്നതുമില്ല

Updated: July 7, 2018, 12:12 PM IST
കസാൻ അറീന: തന്ത്രങ്ങളിലെ പാളിച്ചകളായിരുന്നു ബ്രസീലിന്റെ പുറത്താവലിനുള്ള പ്രധാന കാരണം. അവസരത്തിനൊത്തുയരാത്ത നെയ്‌മറും ഡഗ്ലസ് കോസ്റ്റയെ പോലൊരു മികച്ച താരത്തിനെ ആദ്യ ഇലവനിൽ ഉൾപ്പെടുത്താത്തതും അവർക്ക് തിരിച്ചടിയായി.

ലോകകപ്പ് തുടങ്ങുന്നതിന് രണ്ടു മാസം മുൻപ് നെയ്‌മറിന് പരിക്കേറ്റതായിരുന്നു ബ്രസീലിയൻ ടീമിൽ നിന്നുള്ള ആദ്യ വാർത്ത. പിന്നീട് പരിക്ക് മാറി ലോകകപ്പിനെത്തിയെങ്കിലും തുടക്കത്തിൽ പ്രതീക്ഷക്കൊത്ത പ്രകടനം നെയ്‌മറിൽ നിന്നുണ്ടായില്ല. കളിക്കളത്തിൽ അനാവശ്യമായി പരിക്ക് അഭിനയിച്ച് ബ്രസീൽ ആരാധകരുടെ തന്നെ വിമർശനത്തിന് സൂപ്പർ താരം ഇരയായി. എന്നാൽ പ്രീക്വാർട്ടറിൽ മെക്സിക്കോക്കെതിരായ മത്സരത്തിൽ തിരിച്ചു വരവിന്റെ സൂചനകൾ നൽകിയിരുന്നു നെയ്‌മർ.

ആ പ്രതീക്ഷകളൊക്കെ കാറ്റിൽപ്പറത്തുന്നതായിരുന്നു ബെൽജിയം പോലൊരു സൂപ്പർ ടീമിനെതിരെ നെയ്‌മറിന്റെ പ്രകടനം. കിട്ടുന്ന പന്തെല്ലാം ബെൽജിയം താരങ്ങൾക്ക് കൊണ്ടു കൊടുക്കുന്ന നെയ്‌മറിനെയായിരുന്നു ഇന്നലെ കളത്തിൽ കണ്ടത്. പെനാൽറ്റിക്ക് വേണ്ടി ബോക്സിൽ ഡൈവ് ചെയ്തിട്ട് റഫറി തിരിഞ്ഞു പോലും നോക്കിയില്ല.
Loading...

ഡഗ്ലസ് കോസ്റ്റയെന്ന യുവന്‍റൻസിന്‍റെ സൂപ്പർ വിങ്ങറെയും ഫിർമിനോയെയും ആവശ്യത്തിന് ഉപയോഗിക്കാൻ ടിറ്റെക്കായതുമില്ല. 60-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ കോസ്റ്റയാണ് ബ്രസീൽ മുന്നേറ്റങ്ങൾക്കെല്ലാം ചുക്കാൻ പിടിച്ചത്. സൂപ്പർ സ്ട്രൈക്കറായി ടീമിലെടുത്തിട്ട് ഒറ്റ ഗോൾ പോലും നേടാത്ത ജീസസിനു പകരം കോസ്റ്റയെയോ ഫിർമിനോയെയോ ആദ്യ ഇലവനിൽ പരീക്ഷിക്കാത്തതും ബ്രസീലിന് തിരിച്ചടിയായി.

സസ്പെൻഷനിലായ കസെമിറോക്ക് പകരം വന്ന ഫെർണാണ്ടിഞ്ഞോ സെൽഫ് ഗോളടിക്കുകയും ചെയ്തു. സമീപകാലത്തെ ഏറ്റവും മികച്ച സ്ക്വാഡുമായി റഷ്യയിലെത്തിയിട്ടും ലോകകപ്പിന്റെ സെമിപോലും

പോലും കാണാതെ മടങ്ങുന്ന ബ്രസിലിന് കഴിഞ്ഞ ലോകകപ്പിലെ സെമിഫൈനൽ ദുരന്തത്തിന്റെ ഓർമകൾ പേറുന്ന ആരാകർ മാപ്പു കൊടുക്കില്ല.
First published: July 7, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍