സ്കൂൾ കായികമേള ബാക്കിവക്കുന്നത്; പ്രതീക്ഷ നൽകി പുത്തൻ താരോദയങ്ങൾ

പുതിയ സ്കൂളുകളുടെ ഉദയം കണ്ണൂരിൽ കണ്ടത് കായിക കേരളത്തിന് പ്രതീക്ഷ നൽകുന്നു. അടുത്ത വർഷം മുതൽ കായികോത്സവ നടത്തിപ്പിൽ മാറ്റം വരാനുള്ള സാധ്യതയുമുണ്ട്.

News18 Malayalam | news18-malayalam
Updated: November 20, 2019, 8:41 PM IST
സ്കൂൾ കായികമേള ബാക്കിവക്കുന്നത്; പ്രതീക്ഷ നൽകി പുത്തൻ താരോദയങ്ങൾ
പുതിയ സ്കൂളുകളുടെ ഉദയം കണ്ണൂരിൽ കണ്ടത് കായിക കേരളത്തിന് പ്രതീക്ഷ നൽകുന്നു. അടുത്ത വർഷം മുതൽ കായികോത്സവ നടത്തിപ്പിൽ മാറ്റം വരാനുള്ള സാധ്യതയുമുണ്ട്.
  • Share this:
പതിവ് പോലെ പാലക്കാടിന്റെയും എറണാകുളത്തിന്റെയും മുന്നേറ്റം കണ്ടാണ് അറുപത്തിമൂന്നാമത് സംസ്ഥാന സ്കൂൾ കായികോത്സവത്തിന് തിരശ്ശീല വീണത്. എങ്കിലും പുതിയ സ്കൂളുകളുടെ ഉദയം കണ്ണൂരിൽ കണ്ടത് കായിക കേരളത്തിന് പ്രതീക്ഷ നൽകുന്നു. അടുത്ത വർഷം മുതൽ കായികോത്സവ നടത്തിപ്പിൽ മാറ്റം വരാനുള്ള സാധ്യതയുമുണ്ട്.

പാലക്കാടും എറണാകുളവും മാർ ബേസിലും കല്ലടിയും

മാർ ബേസിൽ, കല്ലടി, പുല്ലൂരാംപാറ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയത് സ്കൂൾ കായികോത്സവത്തിലെ പതിവ് പേരുകാർ തന്നെ. പക്ഷെ തുടർന്നങ്ങോട്ട് ബി ഇ എം എച്ച് എസ് എസ്, എൻ എച്ച് എസ് എസ് എന്നിങ്ങനെ പുത്തൻ സ്കൂളുകൾ.. മുൻ വർഷങ്ങളിൽ ഒന്നാം സ്ഥാനത്തെത്തിയ സ്കൂളുകളെല്ലാം 75 ഉം അതിന് മുകളിലുമുള്ള പോയിന്റ് നേടിയിരുന്നപ്പോൾ ഇക്കുറി അത് 62ലൊതുങ്ങി. കൂടുതൽ സ്കൂളുകളിൽ നിന്നുള്ള കുട്ടികൾ മെഡലുകൾ സ്വന്തമാക്കാൻ തുടങ്ങിയതാണ് ഇതിന് കാരണം. ജില്ല തലത്തിലും ഈ മാറ്റം കണ്ടു. കഴിഞ്ഞ എട്ടു വർഷവും ചാംപ്യൻ സ്കൂളുകൾ 240ന് മുകളിൽ പോയിന്റ് നേടിയിരുന്നെങ്കിൽ പാലക്കാട് ഇത്തവണ നേടിയത് 201 മാത്രം. ഇടുക്കിയൊഴികെ 13 ജില്ലകളും പതിനഞ്ചോ അതിന് മുകളിലോ പോയിന്റ് നേടി. എറണാകുളം, പാലക്കാട്, മാർ ബേസിൽ, കല്ലടി, പുല്ലൂരാംപാറ എന്നിങ്ങനെ സ്ഥിരം പേരുകാരെ മറികടന്ന് മറ്റ് ജില്ലകളും സ്കൂളുകളും വരും വർഷങ്ങളിൽ മുന്നിലെത്തിയാലും അത്ഭുതപ്പെടേണ്ടതില്ല

സ്കൂൾ പോയിന്റ് നില

2019

മാർ ബേസിൽ- 62.33
കല്ലടി - 58.33
പുല്ലൂരാംപാറ - 32.33
ബി ഇ എം എച്ച് എസ് എസ് - 32
എൻ എച്ച് എസ് എസ് - 29

2018

സെന്റ് ജോർജ് - 81
കല്ലടി - 62
മാർ ബേസിൽ - 50

2017

മാർ ബേസിൽ - 75
പുല്ലൂരാംപാറ - 63
പറളി- 57

2016

മാർ ബേസിൽ - 117
കല്ലടി - 102
സെന്റ് ജോർജ് - 50

ജില്ല പോയിന്റ് നില

2019

പാലക്കാട് - 201. 33
എറണാകുളം - 157.33
കോഴിക്കോട് - 123.33
തിരുവനന്തപുരം - 104.5
തൃശൂർ - 91

2018

എറണാകുളം - 253
പാലക്കാട് - 196
തിരുവനന്തപുരം - 101

2017

എറണാകുളം - 258
പാലക്കാട് - 185
കോഴിക്കോട് - 109

2016

പാലക്കാട് - 255
എറണാകുളം - 247
കോഴിക്കോട് - 101

കായികോത്സവ നടത്തിപ്പിൽ മാറ്റങ്ങൾ

അടുത്ത വർഷം മുതൽ കായികോത്സവം അഞ്ച് ദിവസമാക്കാനുള്ള ശ്രമത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പ്. ഫ്ലഡ് ലൈറ്റുള്ള സ്റ്റേഡിയത്തിൽ കായികോത്സവം നടത്തി പൊരിവെയിലത്ത് കുട്ടികളെക്കൊണ്ട് മത്സരിപ്പിക്കുന്നത് അവസാനിപ്പിക്കാനുമുള്ള ശുപാർശ സർക്കാരിന് സമർപ്പിക്കും. ജില്ല മേളകൾക്ക് തൊട്ടുപിന്നാലെ സംസ്ഥാന കായികമേള വരുന്നതും നിർത്തും​. ഇവ നടപ്പിലായാൽ കുട്ടികൾക്ക് ആശ്വാസമാകുമെന്നുറപ്പ്.
First published: November 20, 2019, 8:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading