• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

റെനെ ഹിഗ്വിറ്റ- കൊളംബിയയെ ലോക ഫുട്‌ബോളിലെ ശ്രദ്ധാ കേന്ദ്രമാക്കിയ താരം

News18 Malayalam
Updated: June 19, 2018, 1:48 PM IST
റെനെ ഹിഗ്വിറ്റ- കൊളംബിയയെ ലോക ഫുട്‌ബോളിലെ ശ്രദ്ധാ കേന്ദ്രമാക്കിയ താരം
News18 Malayalam
Updated: June 19, 2018, 1:48 PM IST
കൊളംബിയയെ ലോക ഫുട്‌ബോളിലെ ശ്രദ്ധാ കേന്ദ്രങ്ങളിൽ ഒന്നാക്കി മാറ്റിയതിന് പിന്നിൽ തൊണ്ണൂറുകളിലെ സുവർണ തലമുറയുടെ അധ്വാനമുണ്ട്. ആ തലമുറയിൽ നായകനായും വില്ലനായും ഇന്നും ലോകം ചർച്ച ചെയ്യുന്ന പേരുകളിലൊന്നാണ് റെനെ ഹിഗ്വിറ്റയുടേത്.

താണ്ഡവത്തിന് മുമ്പ് സശ്രദ്ധം ജഡയഴിച്ചിട്ട ശിവനെന്ന പോലെ നീളൻ ചുരുൾ മുടിയും കറുത്ത കരിങ്കൽ മുഖവും നേരിയ മീശയുമുള്ള ഹിഗ്വിറ്റ. എൻ എസ് മാധവൻ ഹിഗ്വിറ്റയെ വരച്ചിട്ടതിങ്ങനെയാണ്. സഹജഭാവമായ ദൃക്‌സാക്ഷിത്വത്തിൽ നിന്ന് ഗോളികളെ കുതറി മാറാൻ ശിലിപ്പിച്ചവൻ. പന്തുമായി എതിർ ഗോൾ മുഖത്തേക്ക് പാഞ്ഞ് ചെല്ലുന്ന, ഗോളടിക്കുന്ന ഗോളി. മൂന്ന് അന്താരാഷ്ട്ര ഗോളുകൾ സ്വന്തം പേരിൽ കുറിച്ച ഗോളി.

കൊളംബിയയുടെ ഹീറോ ആയിരുന്ന ഹിഗ്വിറ്റയുടെ കൈവിട്ട കളി കൊളംബിയക്കാരെ ലോകകപ്പിൽ കരയിക്കുകയും ചെയ്തു. തൊണ്ണൂറിലെ ഇറ്റാലിയൻ ലോകകപ്പിൽ കാമറൂണിനെതിരായ പ്രീ ക്വാർട്ടർ. പതിവ് പോലെ പന്തുമായി മധ്യവരയിലെത്തിയ ഹിഗ്വിറ്റയിൽ നിന്ന് പന്ത് റാഞ്ചി റോജർ മില്ല ഒരോട്ടമായിരുന്നു. അത് ഗോളായി മാറി. അന്ന് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ജയിച്ച് കാമറൂൺ ലോകകപ്പ് ക്വാർട്ടർ കളിക്കുന്ന ആദ്യ ആഫ്രിക്കൻ രാജ്യമായപ്പോൾ കൊളംബിയ നാട്ടിലേക്ക് മടങ്ങി.

തൊണ്ണൂറിലെ ആ കാൽപ്പിഴ കഴിഞ്ഞ് അഞ്ച് വർഷത്തിന് ശേഷമാണ് ഹിഗ്വിറ്റ ലോകം മുഴുവൻ വീണ്ടും ചർച്ചയായത്. വെംബ്ലിയിൽ ഇംഗ്ലണ്ടിനെതിരായ സൗഹൃദ മത്സരത്തിനിടെ അയാൾ ക്രോസ് ബാറിന് താഴെ ഏകാന്തത ഇഷ്ടപ്പെടാത്ത ഗോളിയായി മാറി. വിഖ്യാതമായ സ്‌കോർപിയോൺ കിക്ക് പിറന്നു.


ലോകം ഇത്രയേറെ തവണ കണ്ട മറ്റൊരു ഫുട്‌ബോൾ കാഴ്ച്ച ഉണ്ടാകുമോയെന്ന് സംശയമാണ്. ഫുട്‌ബോൾ ഹിഗ്വിറ്റമാരുടേത് കൂടിയാണ്. ആ പന്ത് ഒരു നിമിഷം കൊണ്ട് നിങ്ങളെ വില്ലനാക്കും, നായകനും.
First published: June 19, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...