• HOME
  • »
  • NEWS
  • »
  • sports
  • »
  • പാകിസ്ഥാനുവേണ്ടി കളിക്കുന്നതിനിടെ പ്രണയം തലയ്ക്കുപിടിച്ചു; ഇമ്രാൻ താഹിർ ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയത് ഇങ്ങനെ

പാകിസ്ഥാനുവേണ്ടി കളിക്കുന്നതിനിടെ പ്രണയം തലയ്ക്കുപിടിച്ചു; ഇമ്രാൻ താഹിർ ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറിയത് ഇങ്ങനെ

വർഷങ്ങൾ നീണ്ടു നിന്ന പ്രണയ ജീവതത്തിനു ശേഷം തന്റെ 26ആമത്തെ വയസ്സിൽ സുമയ്യയെ വിവാഹം ചെയ്ത് കൊണ്ട് താഹിർ ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറി

South Africa's Imran Tahir celebrates after tacking the wicket of England's Jonny Bairstow caught behind during their Cricket World Cup match at the Oval in London, Thursday, May 30, 2019. (AP Photo/Frank Augstein)

South Africa's Imran Tahir celebrates after tacking the wicket of England's Jonny Bairstow caught behind during their Cricket World Cup match at the Oval in London, Thursday, May 30, 2019. (AP Photo/Frank Augstein)

  • Last Updated :
  • Share this:
    ഓവൽ: പ്രായം തളർത്താത്ത പോരാളിയാണ് ദക്ഷിണാഫ്രിക്കയുടെ ഇമ്രാൻ താഹിർ. പാകിസ്ഥാന് വേണ്ടി ലോകകപ്പ് കളിച്ചിട്ടുള്ള താഹിർ പ്രണയസാക്ഷാത്കാരത്തിനൊടുവിലാണ് ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറുന്നത്. നാൽപ്പതാം വയസ്സിലും താഹിറിന്റെ പോരാട്ടവീര്യം ഡു പ്ലിസിക്കും സംഘത്തിനും വലിയ പ്രതീക്ഷകളാണ് നൽകുന്നത്.

    പാകിസ്ഥാനിലെ ലാഹോറിൽ ജനിച്ച് പാക് എ ടീമിനും അണ്ടർ-19 ടീമിനും വേണ്ടി കളിച്ച താരമാണ് ഇമ്രാൻ താഹിർ. ദക്ഷിണാഫ്രിക്കയിൽ നടന്ന അണ്ടർ- 19 ലോകകപ്പിൽ പാകിസ്ഥാന് വേണ്ടി കളിക്കുന്നതിനിടെയാണ് താഹിർ സുമയ്യ ദിൽദാറെന്ന ദക്ഷിണാഫ്രിക്കക്കാരിയുമായി പ്രണയത്തിലാകുന്നത്. ആ പ്രണയം പിന്നീട് താഹിറിന്റെ ജീവിതത്തിന്റെ ഗതി മാറ്റി.

    വർഷങ്ങൾ നീണ്ടു നിന്ന പ്രണയ ജീവതത്തിനു ശേഷം തന്റെ 26ആമത്തെ വയസ്സിൽ സുമയ്യയെ വിവാഹം ചെയ്ത് കൊണ്ട് താഹിർ ദക്ഷിണാഫ്രിക്കയിലേക്ക് കുടിയേറി. പിന്നീടുള്ള നാളുകളിൽ ദക്ഷിണാഫ്രിക്കയിലെ ആഭ്യന്തര ടീമുകൾക്ക് വേണ്ടിയാണ് താഹിർ പന്തെറിഞ്ഞത്. 2010ൽ താഹിറിന് ദക്ഷിണാഫ്രിക്കൻ ടീമിലേക്ക് ക്ഷണം ലഭിച്ചെങ്കി‌ലും പൂർണപൗരത്വം ലഭിക്കാത്തതിനാൽ ഒരു വർഷം കൂടി കാത്തിരിക്കേണ്ടി വന്നു.

    2011 ലോകകപ്പിൽ വെസ്റ്റിൻഡീസിനെതിരെയായിരുന്നു ദക്ഷിണാഫ്രിക്കക്ക് വേണ്ടി താഹിറിന്റെ രാജ്യാന്തര അരങ്ങേറ്റം. ആദ്യ മത്സരത്തിൽ തന്നെ നാല് വിക്കറ്റ് വീഴ്ത്തിയ താരം ലോകകപ്പിലെ അഞ്ച് മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ സ്വന്തം പേരിലാക്കി. പിന്നീട് പേസ് ബൗളർമാരുടെ കുത്തകയായിരുന്ന ദക്ഷിണാഫ്രിക്കൻ ടീമിൽ താഹി‌ർ സ്പിൻ ബോളിങ്ങിന്റെ പുതിയ അദ്ധ്യായം കുറിച്ചു.

    വിവിധ രാജ്യങ്ങളിലായി 37 വ്യത്യസ്ത ടീമുകൾക്ക് വേണ്ടി പന്തെറിഞ്ഞിട്ടുള്ള താഹിർ ദക്ഷിണാഫ്രിക്കൻ ജഴ്സിയിൽ തന്റെ നൂറാം മത്സരത്തിനാണ് ഇന്നിറങ്ങിയത്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഇന്നിംഗ്സിലെ രണ്ടാം പന്തിൽ തന്നെ വിക്കറ്റെടുത്ത് ചരിത്രം കുറിച്ച ഇമ്രാൻ താഹിർ തന്നെയാവും ലോകകപ്പിൽ ദക്ഷിണാഫ്രിക്കയുടെ ഗതി നിർണയിക്കുന്നത്.
    First published: