നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • വില്യംസ് സഹോദരിമാരെ പിന്തുടർന്ന് ടെന്നീസിൽ; വിംബിൾഡണിൽ ചരിത്രമെഴുതാൻ കോറി ഗഫ് റെഡി!

    വില്യംസ് സഹോദരിമാരെ പിന്തുടർന്ന് ടെന്നീസിൽ; വിംബിൾഡണിൽ ചരിത്രമെഴുതാൻ കോറി ഗഫ് റെഡി!

    കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പൺ ജൂനിയർ കിരീടം നേടിയതോടെ കോറി ഗഫ് ടെന്നീസ് ലോകം കീഴടക്കുമെന്ന് ടെന്നീസ് വിദഗ്ദർ പ്രവചിച്ചിരുന്നു

    Cori-Gauff

    Cori-Gauff

    • News18
    • Last Updated :
    • Share this:
      ലണ്ടൻ: ടെന്നീസിലെ പുത്തൻ കൗമാര വിസ്മയമായി മാറിയിരിക്കുകയാണ് അമേരിക്കക്കാരി കോറി ഗഫ്. ഏറെ ആരാധിച്ചിരുന്ന വീനസ് വില്യംസിനെ തോൽപ്പിച്ചതോടെ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുകയാണ് കൊക്കോ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഗഫ്. വിംബിൾഡണിൽ  സ്ലോവാക്യയുടെ മഗ്ദലീന റയ്ബാറിക്കോവയെ ഗഫ് കെട്ടുകെട്ടിച്ചു. പ്രീ-ക്വാർട്ടറിൽ ഇന്ന് സിമോണ ഹാലെപ്പിനെ നേരിടുന്ന കോറി ഗഫിലാണ് വിംബിൾഡണിന്‍റെ ശ്രദ്ധ മുഴുവനും.

      ബിബിസിയിലൂടെ ഇത്തവണ ഏറ്റവുമധികം പേർ കണ്ട എട്ട് വിംബിൾഡൺ മത്സരങ്ങളിൽ മൂന്നെണ്ണവും കോറി ഗഫിന്‍റേതാണ്. മൂന്നാം റൌണ്ടിൽ പൊളോണ ഹെർകോഗിനെതിരായ ഗഫിന്‍റെ മത്സരം കണ്ടത് 5.2 മില്യൺ ആളുകളാണ്. അതേസമയം ഫ്രഞ്ച് ഓപ്പൺ ചാംപ്യൻ നദാൽ-നിക്ക് കിർഗിയോസ് മത്സരം കണ്ടത് 3.7 മില്യൺ ആളുകൾ മാത്രമാണ്. ഇന്ന് നദാലിനും സെറീനയ്ക്കുമൊക്കെ മത്സരമുണ്ടെങ്കിലും എല്ലാവർക്കും കാണേണ്ടതും അറിയേണ്ടതും ഗഫിന്‍റെ കളിയെക്കുറിച്ചാണ്.

      വീനസിനെ ഞെട്ടിച്ചു താരമായി

      വില്യംസ് സഹോദരിമാരുടെ കടുത്ത ആരാധികയായാണ് കോറി ഗഫ് ടെന്നീസ് റാക്കറ്റ് കൈയിലേന്തുന്നത്. വീനസിനെയും സെറീനയെയും പോലെ കോർട്ടിൽ മിന്നൽപ്പിണറാകാൻ  ആഗ്രഹിച്ച കോറി ഗഫ് വീനസിനെ തോൽപ്പിച്ചാൻ വിംബിൾഡണിന് യോഗ്യത നേടിയത്. 6-4, 6-4 എന്ന സ്കോറിനായിരുന്നു ഗഫിന്‍റെ ജയം. കോറി ഗഫ് ജനിക്കുന്നതിനുമുമ്പേ ഗ്ലാൻസ്ലാം കിരീടം നേടിയിട്ടുള്ള വീനസ് വില്യംസിനെതിരെ കളിയുടെ എല്ലാ മേഖലകളിലും അമേരിക്കയുടെ പുത്തൻ കൌമാരവിസ്മയം മികച്ചുനിന്നു.

      ചരിത്രമെഴുതി വിംബിൾഡണിലേക്ക്

      ഓപ്പൺ കാലഘട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വിംബിൾഡൺ താരമെന്ന അമൂല്യ റെക്കോർഡ് കോറി ഗഫ് സ്വന്തം പേരിലാക്കി. 15 വർഷവും 122 ദിവസവും പ്രായമുള്ളപ്പോഴാണ് ഗഫിന്‍റെ വിംബിൾഡൺ അരങ്ങേറ്റം. വൈൽഡ് കാർഡ് എൻട്രിയിലൂടെയാണ് ഗഫ് വിംബിൾഡണിലേക്ക് വന്നത്.

      പ്രചോദനമായത് വില്യംസ് സഹോദരിമാർ

      വില്യംസ് സഹോദരിമാരുടെ പ്രകടനവും നേട്ടവുമാണ് തന്നെ ടെന്നീസിലെത്തിച്ചതെന്ന് ഗഫ് തുറന്നു പറയുന്നു. കഴിഞ്ഞ വർഷം ഫ്രഞ്ച് ഓപ്പൺ ജൂനിയർ കിരീടം നേടിയതോടെ ഇവൾ ടെന്നീസ് ലോകം കീഴടക്കുമെന്ന് വിദഗ്ദർ പ്രവചിച്ചിരുന്നു. പതിമൂന്നാം വയസിൽ യു.എസ് ഓപ്പൺ ജൂനിയർ കിരീടം നേടിയതോടെയാണ് ഗഫ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ ടെന്നീസ് കളിക്കാരിയായിരുന്നു അവർ. കുട്ടിക്കാലം മുതൽക്കേ വില്യംസ് സഹോദരിമാരായിരുന്നു ഗഫിന്‍റെ ആരാധനാപാത്രങ്ങൾ. വില്യംസ് സഹോദരമാരുടെ കളികണ്ടാണ് ഗഫും ടെന്നീസിന്‍റെ ബാലപാഠങ്ങൾ പഠിച്ചത്. അവരെപ്പോലെയാകണമെന്ന അദമ്യമായ ആഗ്രഹമാണ് ഗഫിനെ കോർട്ടിലെത്തിച്ചത്.

      അമേരിക്കയിലെ അറ്റലാന്‍റ സ്വദേശിയായ ഗഫ് ഏഴാം വയസിൽത്തന്നെ ടെന്നീസിന്‍റെ അടിസ്ഥാന തത്വങ്ങൾ പഠിച്ചെടുത്തു. സ്കൂളിലും നാട്ടിലും മറ്റുള്ളവരെ വിസ്മയിപ്പിക്കുന്ന പ്രകടനമാണ് കുഞ്ഞ് ഗഫ് പുറത്തെടുത്തത്. ടെന്നീസിൽ വിദഗ്ദ പരിശീലനം നേടുന്നതിനായി ഗഫും കുടുംബവും പിന്നീട് ഫ്ലോറിഡയിലേക്ക് താമസം മാറ്റി. വില്യംസ് സഹോദരിമാർ ടെന്നീസിൽ പയറ്റിത്തെളിഞ്ഞ ഫ്ലോറിഡ അക്കാദമിയിൽനിന്ന് തന്നെയാണ് ഗഫും കളി പഠിച്ചത്. ജോർജിയ സ്റ്റേറ്റ് സർവകലാശാല ബാസ്ക്കറ്റ് ബോൾ താരമായിരുന്ന കോറിയാണ് ഗഫിന്‍റെ പിതാവ്.  അമ്മ കാൻഡി ജിംനാസ്റ്റിക് താരവും ഫ്ലോറിഡ സർവകലാശാലയിലെ അത്ലറ്റിക്സ് താരവുമായിരുന്നു.
      First published:
      )}