മുംബൈ: ഇന്ത്യൻ കായികരംഗത്ത് പുതുചരിത്ര പിറവിയുമായി വനിതാ പ്രീമിയർ ലീഗിന് തുടക്കമായി.
ഡിവൈ പാട്ടീൽ സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തിൽ കരുത്തരായ മുംബൈ ഇന്ത്യൻസ് 143 റൺസിന് ഗുജറാത്ത് ജയന്‍റ്സിനെ തകർത്തു.
വനിതാ പ്രീമിയർ ലീഗ് നിരവധി പെൺകുട്ടികൾക്ക് പ്രചോദനമാകുമെന്നും കായികമേഖലയിലെ അവരുടെ സ്വപ്നങ്ങളെ പിന്തുടരാൻ വനിതാ ഐപിഎൽ സഹായിക്കുമെന്നും മത്സരം കാണാനെത്തിയ മുംബൈ ഇന്ത്യൻസ് ടീം ഉടമയും റിലയൻസ് ഫൌണ്ടേഷൻ ചെയർപേഴ്സണുമായ നിതാ അംബാനി പറഞ്ഞു.
“വനിതകളെ സംബന്ധിച്ച് ഇതൊരു ചരിത്രപരമായ ദിവസമാണ്. ഏറെ ആവേശകരമാകും വനിതാ ഐപിഎൽ,” നിതാ അംബാനി പറഞ്ഞു. കൂടുതൽ പെൺകുട്ടികളെ സ്പോർട്സിലേക്ക് വരാനും അവിടെ കരിയർ ഉണ്ടാക്കാനും വനിതാ ഐപിഎൽ സഹായിക്കുമെന്നും അതിലൂടെ അവരുടെ സ്വപ്നം സാക്ഷാത്കരിക്കാനാകുമെന്നും നിതാ അംബാനി പറഞ്ഞു. ”
Also Read- തുടർച്ചയായി ഏഴ് പന്തുകൾ ബൗണ്ടറിയിലേക്ക്; റെയ്നയ്ക്കും ഗെയിലിനുമൊപ്പമെത്തി ഹർമൻപ്രീത്
ആദ്യ മത്സരത്തിലെ വിജയത്തിന് മുംബൈ ഇന്ത്യൻസ് താരങ്ങളെ നിതാ അംബാനി അഭിനന്ദിച്ചു. ‘പരിചയസമ്പത്തും യുവത്വവും ഒത്തിണങ്ങിയ ടീമാണ് മുംബൈ ഇന്ത്യൻസിന്‍റേത്. ഭയപ്പെടാതെ കരുത്തോടെ അവർ ക്രിക്കറ്റ് കളിച്ചു. മുംബൈയുടെ പെൺകുട്ടികൾ അഭിമാനകരമായ മികച്ച പ്രകടനമാണ് പുറത്തെടുത്തത് ‘ നിതാ അംബാനി പറഞ്ഞു.
മുംബൈ ഇന്ത്യൻസിന്‍റെ പ്രകടനത്തിൽ അഭിമാനമുണ്ടെന്നും നിതാ അംബാനി പറഞ്ഞു. ‘ക്യാപ്റ്റൻ ഹർമൻപ്രീത് കൌറിന്‍റെ ഇന്നിംഗ്സ് ഗംഭീരമായിരുന്നു. അവർ നന്നായി ബാറ്റ് ചെയ്തു. ബോളിങ്ങിലും മുംബൈ താരങ്ങൾ മികച്ച പ്രകടനമാണ് നടത്തിയത് ‘ നിതാ അംബാനി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.