ന്യൂഡല്‍ഹി: ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിലെ ഓള്ഔണ്ടര് ഹര്‍ദിക് പാണ്ഡ്യയെ പുകഴ്ത്തി മുന്‍ താരം വീരേന്ദര്‍ സെവാഗ്. പാണ്ഡ്യ മികച്ച താരമാണെന്നും അദ്ദേഹത്തിന്റെ കഴിവിനൊപ്പമെത്താന്‍ കഴിയുന്ന താരങ്ങളാരും ടീമിലല്ലെന്നും സെവാഗ് പറഞ്ഞു. ഹര്‍ദിക് ഐപിഎല്ലില്‍ മികച്ച പ്രകടനം പുറത്തെടുത്തിനു പിന്നാലെയാണ് വീരുവിന്റെ പ്രശംസ.
'ഇന്ന് ഇന്ത്യന്‍ ടീമില്‍ കളിക്കുന്നവരില്‍ ഒരാള്‍ക്കും പാണ്ഡ്യയുടെ കഴിവിനൊപ്പമെത്താന്‍ കഴിയില്ല. അത് ബാറ്റിങ്ങായാലും ബൗളിങ്ങായാലും പാണ്ഡ്യ തന്നെയാണ് മികച്ചത്. എന്നാല്‍ ബിസിസിഐയുടെ വിലക്കിന് ശേഷം പാണ്ഡ്യ തിരിച്ചെത്തിയപ്പോള്‍ മാനസികമായി തകര്‍ന്നിരുന്നു' സെവാഗ് പറയുന്നു.
ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ ഹര്‍ദിക് 15 ഇന്നിങ്സുകളില്‍ നിന്ന് 402 റണ്‍സായിരുന്നു നേടിയത്. ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം കാഴ്ചവെച്ച താരത്തിന്റെ മികവിലായിരുന്നു മുംബൈയുടെ കിരീട നേട്ടം.
ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകളിലും ഹര്ദിക്കിനുള്ള സ്ഥാനം വളരെ വലുതാണ്. നേരത്തെ ടെലിവിഷന്‍ ഷോയിലെ വിവാദ പരാമര്‍ശത്തെ തുടര്‍ന്ന് വിലക്ക് നേരിട്ട താരത്തിന് ബിസിസിഐ പിഴയും ചുമത്തിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.