നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • ഇന്ത്യൻ ടീമിലെ നിശബ്ദ ഹീറോസ് ഇവർ; ഷർദുൽ ഠാക്കൂറിനെയും സൂര്യകുമാറിനെയും പ്രശംസിച്ച് സഹീർ ഖാൻ

  ഇന്ത്യൻ ടീമിലെ നിശബ്ദ ഹീറോസ് ഇവർ; ഷർദുൽ ഠാക്കൂറിനെയും സൂര്യകുമാറിനെയും പ്രശംസിച്ച് സഹീർ ഖാൻ

  പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ നിശബ്ദ ഹീറോസ് ആരായിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സഹീര്‍ ഖാന്‍.

  ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ തന്റെ ആദ്യ T20 അർദ്ധ സെഞ്ച്വറി നേടുന്ന സൂര്യകുമാർ യാദവ്

  ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ തന്റെ ആദ്യ T20 അർദ്ധ സെഞ്ച്വറി നേടുന്ന സൂര്യകുമാർ യാദവ്

  • Share this:
   ഇംഗ്ല‌ണ്ടിനെതിരായ ടി20 പരമ്പരയില്‍ ആവേശകരമായ വിജയമാണ് ഇന്ത്യ നേടിയത്. നിര്‍ണായകമായ അവസാന മത്സരത്തില്‍ 36 റണ്‍സിന്റെ വിജയം സ്വന്തമാക്കിയായിരുന്നു 3-2 ന് ഇന്ത്യ ടി20 പരമ്പര നേടിയത്. ടി20 പരമ്പര അവസാനിച്ചതിന്‌ പിന്നാലെ ഇപ്പോളിതാ പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ നിശബ്ദ ഹീറോസ് ആരായിരുന്നുവെന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം സഹീര്‍ ഖാന്‍.

   വലം കൈയ്യന്‍ പേസര്‍ ഷര്‍ദുല്‍ ഠാക്കൂറിനെയാണ് ഇംഗ്ലണ്ടിനെതിരായ ടി20 വിജയത്തിലെ ഇന്ത്യന്‍‌ ടീമിന്റെ സൈലന്റ് ഹീറോയായി സഹീര്‍ ഖാന്‍ ചൂണ്ടിക്കാട്ടുന്നത്. ഏതൊരു‌ മുന്‍ നിര കളിക്കാരനെയും പോലെ മികച്ച റെക്കോര്‍ഡാണ്‌ ഈ‌ പരമ്പരയില്‍ ഠാക്കൂറിന് ഉള്ളതെന്ന് പറയുന്ന സഹീര്‍ ഖാന്‍, ഓസ്ട്രേലിയക്കെതിരെ നടന്ന ബ്രിസ്ബെയിന്‍ ടെസ്റ്റിന് ശേഷം ഠാക്കൂറിന്റെ ആത്മവിശ്വാസം വാനോളം ഉയര്‍ന്നുവെന്നും, അത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടിനെ പൂര്‍ണമായും മാറ്റി മറിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.

   നിർണായകമായ അവസാന ടി20യിൽ കോഹ്ലിയാണ് രോഹിത്തിനോടൊപ്പം ഇന്ത്യൻ ബാറ്റിങ് ഓപ്പൺ ചെയ്തത്. 94 റൺസിന്റെ ഓപ്പണിങ്ങ് കൂട്ടുകെട്ടിന്റെ ബലത്തിൽ ഇന്ത്യ 20 ഓവറിൽ 224 റൺസാണ് സ്കോർ ചെയ്തത്. ടി20യിൽ ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ഏറ്റവും ഉയർന്ന സ്കോർ കൂടിയാണിത്. ഇന്ത്യന്‍ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ച കോഹ്ലിക്ക് ഓപ്പണിങ് ഇറങ്ങാന്‍ ആത്മവിശ്വാസം നല്‍കിയത് സൂര്യകുമാര്‍ യാദവാണെന്നും മുന്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാന്‍ അഭിപ്രായപ്പെട്ടു.

   എങ്ങനെയാണ് വിരാട് കോഹ്ലി ഓപ്പണ്‍ ചെയ്യാനുള്ള സാധ്യത ഉണ്ടായതെന്ന് ചോദിച്ചാല്‍ സൂര്യകുമാറിനെപ്പോലൊരു ബാറ്റ്‌സ്മാന്‍ മൂന്നാം നമ്പറിൽ ഉള്ളതിനാലാണെന്ന് പറയേണ്ടി വരും. സൂര്യ മൂന്നാം നമ്പറില്‍ ഇറങ്ങുന്നതോടെ കോലിക്ക് ബാറ്റിങ് ഓഡറില്‍ പിന്നോട്ടിറങ്ങേണ്ടി വരും. ആ സാഹചര്യത്തിലാവാം ഓപ്പണ്‍ ചെയ്യുന്നതാണ് നല്ലതെന്ന് കോലിക്ക് തോന്നിയതെന്ന് സഹീര്‍ ഖാന്‍ പറഞ്ഞു. രോഹിത് ശര്‍മയോടൊപ്പം ഓപ്പണറായി ഇറങ്ങാന്‍ ഇനിയും താല്‍പര്യമുണ്ടെന്നാണ് കോലി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ കെ എല്‍ രാഹുല്‍ ടീമില്‍ ഉള്ളതിനാല്‍ അത് അത്ര എളുപ്പമാവില്ല. ഇംഗ്ലണ്ടിനെതിരേ തിളങ്ങാനായില്ലെങ്കിലും ഇന്ത്യയുടെ മികച്ച ടി20 താരമാണ് രാഹുല്‍.

   Also Read- India Vs England ODI | ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര: മത്സരങ്ങൾ, സമയക്രമം, സ്‌ക്വാഡുകൾ അറിയാം

   ഇന്ത്യ - ഇംഗ്ല‌ണ്ട് ടി20 പരമ്പരയിലെ ഉയര്‍ന്ന വിക്കറ്റ് വേട്ടക്കാരനായിരുന്നു ഷര്‍ദുല്‍ ഠാക്കൂര്‍. പരമ്പരയില്‍ കളിച്ച 5 മത്സരങ്ങളില്‍ 8 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. നാലാം ടി20 യില്‍ മത്സരം ഇന്ത്യയുടെ കൈയ്യില്‍ നിന്ന് നഷ്ടപ്പെട്ടു കൊ‌ണ്ടിരുന്ന സമയം ബെന്‍ സ്റ്റോക്ക്സ്, ഇയോന്‍ മോര്‍ഗന്‍ എന്നിവരെ തുടര്‍ച്ചയായ പന്തുകളില്‍ പുറത്താക്കിക്കൊണ്ട് കളി വരുതിയിലാക്കിയത് ഠാക്കൂർ ആയിരുന്നു.

   News summary: Zaheer Khan explain why Shardul Thakur and suryakymumar were the silent heros of India’s T20I series win.
   Published by:Anuraj GR
   First published:
   )}