മാഞ്ചസ്റ്റര്‍: ഇംഗ്ലണ്ട് ലോകകപ്പിന്റെ ആദ്യ സെമിയില്‍ ഇന്ത്യ ന്യൂസിലന്‍ഡുമായി ഏറ്റുമുട്ടാനൊരുങ്ങുകയാണ്. കിരീടം ലക്ഷ്യമിടുന്ന ടീമുകളെന്നതിനാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും കെയ്ന്‍ വില്യംസണും വിരാട് കോഹ്ലിയും ആഗ്രഹിക്കുന്നില്ല. ലീഗ് ഘട്ടത്തില്‍ ഇരുടീമുകളുടെയും മത്സരം മഴമൂലം ഉപേക്ഷിച്ചതിനാല്‍ തുല്ല്യ ശക്തികളുടെ പോരാട്ടം എങ്ങിനെയാകുമെന്നാണ് ക്രിക്കറ്റ് ലോകം നേക്കുന്നത്.
വിരാട് കോഹ്ലിയുടെ ഇന്ത്യയെ സെമിയില്‍ മറികടക്കേണ്ടത് വില്യംസണ് ഒരു കണക്ക് തീര്‍ക്കല്‍ കൂടിയാണ്. 2008 ല്‍ നടന്ന അണ്ടര്‍ 19 വേള്‍ഡ് കപ്പിന്റെ സെമിയില്‍ വില്യംസണ് നയിച്ച ന്യൂസിലന്‍ഡിനെ തകര്‍ത്തത് വിരാടിന്റെ ഇന്ത്യയായിരുന്നു. ഈ തോല്‍വിക്ക് പകരംവീട്ടാനുള്ള അവസരം കൂടിയാണ് കീവിസ് നായകന് വന്നിരിക്കുന്നത്. മറുവശത്ത് സെമിയില്‍ വില്യംസണിനെ വീഴ്ത്തിയ ചരിത്രം ആവര്‍ത്തിക്കുക എന്ന ലക്ഷ്യമാകും കോഹ്ലിക്ക്.
Also Read: ലോകകപ്പ് മത്സരത്തിനിടെ കശ്മീര്‍ വിഷയമുയര്‍ത്തി ആകാശത്ത് വിമാനം; സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് ബിസിസിഐ
മത്സരത്തില്‍ ഡക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം മൂന്നുവിക്കറ്റിനാണ് ഇന്ത്യ ന്യൂസിലന്‍ഡിനെ തകര്‍ത്തത്. മത്സരത്തില്‍ ആദ്യം ബാറ്റുചെയ്ത കീവിസ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സാണ് എടുത്തത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 41.3 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സും എടുത്തു. ഇതോടെ ഇന്ത്യക്ക് 3 വിക്കറ്റിന്റെ ജയവും സ്വന്തമായി.
ഇന്ന് ലോകകപ്പ് കളിക്കുന്ന നായകന്മാര്ക്ക് പുറമെ ടീം അംഗങ്ങളായ രവീന്ദ്ര ജഡേജ, ട്രെന്റ് ബോള്‍ട്ട്, ടിം സൗത്തി എന്നിവരും അന്നത്തെ ടീമിലുമുണ്ടായിരുന്നു. വില്യംസണ് 37 റണ്‍സെടുത്ത മത്സരത്തിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് 43 റണ്‍സുകള്‍ നേടുകയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയായിരുന്നു. മത്സരത്തില്‍ സൗത്തി നാല് വിക്കറ്റും ബോള്‍ട്ട് ഒരു വിക്കറ്റും നേടുകയും ചെയ്തു. ഇന്ത്യക്കായുി രവീന്ദ്ര ജഡേജയും ഒരുവിക്കറ്റ് സ്വന്തമാക്കിയിരുന്നു. അന്ന് ലോകകിരീടവും നേടിയാണ് വിരാടും സംഘവും മടങ്ങിയിരുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.