HOME /NEWS /Sports / Vinod Rai | 'സമയത്തിന് ഭക്ഷണം കിട്ടിയില്ല; സമൂസ കഴിച്ചാണ് ഹർമൻപ്രീത് 171 റൺസ് നേടിയത്'; വനിതാ ക്രിക്കറ്റിലേക്ക് വിരൽചൂണ്ടി വിനോദ് റായ്

Vinod Rai | 'സമയത്തിന് ഭക്ഷണം കിട്ടിയില്ല; സമൂസ കഴിച്ചാണ് ഹർമൻപ്രീത് 171 റൺസ് നേടിയത്'; വനിതാ ക്രിക്കറ്റിലേക്ക് വിരൽചൂണ്ടി വിനോദ് റായ്

തന്റെ ആത്മകഥയിലൂടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും കുംബ്ലെയും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങളെ കുറിച്ചും അദ്ദേഹം വെളിപ്പടുത്തിയിരുന്നു. ഇപ്പോൾ മറ്റൊരു പ്രധാന വിഷയമാണ് അദ്ദേഹം നമുക്ക് മുന്നിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്.

തന്റെ ആത്മകഥയിലൂടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും കുംബ്ലെയും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങളെ കുറിച്ചും അദ്ദേഹം വെളിപ്പടുത്തിയിരുന്നു. ഇപ്പോൾ മറ്റൊരു പ്രധാന വിഷയമാണ് അദ്ദേഹം നമുക്ക് മുന്നിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്.

തന്റെ ആത്മകഥയിലൂടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും കുംബ്ലെയും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങളെ കുറിച്ചും അദ്ദേഹം വെളിപ്പടുത്തിയിരുന്നു. ഇപ്പോൾ മറ്റൊരു പ്രധാന വിഷയമാണ് അദ്ദേഹം നമുക്ക് മുന്നിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്.

കൂടുതൽ വായിക്കുക ...
  • Share this:

    സിഎജി (Comptroller and Auditor General) പദവിയിലിരിക്കെ കൽക്കരി കുംഭകോണം പുറത്തുകൊണ്ടുവരുന്നതിൽ നിർണായക പങ്കുവഹിച്ച വ്യക്തിയായിരുന്നു വിനോദ് റായ് (Vinod Rai). കൽക്കരി കുംഭകോണം സൃഷ്‌ടിച്ച വലിയ കോളിളക്കത്തിന് ശേഷം ഇപ്പോഴിതാ 'നോട്ട് ജസ്റ്റ് എ നൈറ്റ് വാച്ച്മാൻ' (Not Just a Nightwatchman) എന്ന തന്റെ ആത്മകഥതയിലൂടെ വീണ്ടുമൊരു കോളിളക്കം സൃഷ്ടിക്കാൻ ഒരുങ്ങുകയാണ് വിനോദ് റായ്.

    തന്റെ ആത്മകഥയിലൂടെ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും കുംബ്ലെയും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങളെ കുറിച്ചും അദ്ദേഹം വെളിപ്പടുത്തിയിരുന്നു. ഇപ്പോൾ മറ്റൊരു പ്രധാന വിഷയമാണ് അദ്ദേഹം നമുക്ക് മുന്നിലേക്ക് അവതരിപ്പിച്ചിരിക്കുന്നത്. ദി വീക്കിന് നൽകിയ അഭിമുഖത്തിലാണ് രാജ്യത്തെ വനിതാ ക്രിക്കറ്റ് (Indian Women's Cricket) നേരിടുന്ന പരിതാപകരമായ അവസ്ഥയെ കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്.

    വനിതാ ക്രിക്കറ്റിലേക്ക് വേണ്ടത്ര ശ്രദ്ധ നല്‍കാന്‍ കഴിഞ്ഞില്ലെന്ന ഖേദമുണ്ട്. വനിതാ ക്രിക്കറ്റ്റ് താരങ്ങൾക്ക് അവർ അർഹിക്കുന്ന ശ്രദ്ധയോ പരിഗണനയോ ലഭിക്കുന്നുണ്ടെന്ന് തോന്നുന്നില്ലെന്നാണ് വിനോദ് റായ് വെളിപ്പെടുത്തുന്നത്.

    Also read- IPL 2022 | ടീമിലെ താരത്തിന് കോവിഡ്; ഡൽഹി ക്യാപിറ്റൽസ് ക്വാറന്റീനിൽ; ഐപിഎല്ലിൽ കോവിഡ് പിടിമുറുക്കുന്നു?

    ഇന്ത്യയുടെ സീനിയർ വനിതാ ക്രിക്കറ്റ് ടീം താരങ്ങളുടെ ജേഴ്സി, പുരുഷ താരങ്ങളുടെ ജേഴ്‌സി മുറിച്ചായിരുന്നു നൽകിയിരുന്നത്. നിർഭാഗ്യവശാൽ, 2006-ൽ ശരദ് പവാർ പുരുഷ-വനിതാ അസോസിയേഷനുകൾ ലയിപ്പിക്കാൻ മുൻകൈയെടുക്കുന്നത് വരെ വനിതാ ക്രിക്കറ്റ് താരങ്ങളെ ഗൗരവമായി എടുത്തിരുന്നില്ല. ഇന്ത്യന്‍ പുരുഷ താരങ്ങളുടെ ജേഴ്‌സി മുറിച്ച് തുന്നിയാണ് വനിതാ താരങ്ങള്‍ക്ക് നല്‍കിയിരുന്നത്. ഇത് അറിഞ്ഞപ്പോൾ ജേഴ്‌സി സ്പോൺസറായിരുന്ന നൈക്കിന്റെ അധികൃതരുമായി സംസാരിച്ച് ഇത് തുടരാനാകില്ലെന്നും വനിതാ താരങ്ങൾക്ക് അവരുടേതായ രീതിയിൽ പ്രത്യേകം ജേഴ്‍സി വേണമെന്നും അറിയിച്ചിരുന്നു. ദി വീക്കിന് നല്‍കിയ അഭിമുഖത്തില്‍ വിനോദ് റായ് പറയുന്നു.

    Also read- Harshal Patel |'ചേച്ചി, അവസാന ശ്വാസം വരെ പ്രതിസന്ധികളെയെല്ലാം ചിരിയോടെയാണ് നിങ്ങള്‍ നേരിട്ടത്'; ഹൃദയം തൊട്ട് താരത്തിന്റെ കുറിപ്പ്

    '2017ലെ വനിതാ ലോകകപ്പില്‍ ഹര്‍മന്‍പ്രീത് കൗര്‍ 171 റണ്‍സ് (ഓസ്‌ട്രേലിയയ്‌ക്കെതിരെ) എടുക്കുന്നത് വരെ ഞാൻ വനിതാ ക്രിക്കറ്റിന് കാര്യമായ ശ്രദ്ധ നൽകിയിരുന്നില്ല. അതിലെനിക്ക് കുറ്റബോധമുണ്ട്. ഒരിക്കൽ ഹർമൻപ്രീതിനെ കണ്ടപ്പോൾ അവരെന്നോട് പറഞ്ഞു, വയറിന് സുഖമില്ലാതിരുന്നതിനാൽ എനിക്ക് തളർച്ച തോന്നുന്നുണ്ടായിരുന്നു, അധികം ഓടാൻ കഴിയുമായിരുന്നില്ല അതിനാലാണ് സിക്‌സുകള്‍ അടിച്ചതെന്ന്. മത്സരത്തിന് മുന്‍പ് ലഭിക്കേണ്ട ഭക്ഷണം അവര്‍ക്ക് ലഭിച്ചിരുന്നില്ല. ഭക്ഷണം സമയത്ത് ലഭിക്കാതിരുന്നതിനാൽ അന്നവർ പ്രാതലിന് സമൂസയാണ് കഴിച്ചത്.' - വിനോദ് റായ് പറഞ്ഞു.

    First published:

    Tags: Cricket, Cricket news, Indian women Cricket, Indian Womens Cricket team