നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • 'നിന്റെ അച്ഛന്റെ മുഖത്ത് നോക്കി ഞാനും ചിരിക്കും', മെസിയെ കളിയാക്കാന്‍ എത്തിയ ആരാധകന് മകന്റെ മറുപടി, വീഡിയോ

    'നിന്റെ അച്ഛന്റെ മുഖത്ത് നോക്കി ഞാനും ചിരിക്കും', മെസിയെ കളിയാക്കാന്‍ എത്തിയ ആരാധകന് മകന്റെ മറുപടി, വീഡിയോ

    മെസിയുടെ വീടിനു മുന്നിലെത്തി താരത്തെ കളിയാക്കാന്‍ ഒരു ആരാധകന്‍ ശ്രമിക്കുന്നതും അതിനു മെസിയുടെ മകനായ തിയാഗോ മെസി നല്‍കുന്ന മറുപടിയുമാണ് വീഡിയോയിലുള്ളത്.

    News18

    News18

    • Share this:
      അര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസി ബാഴ്സലോണ വിടുന്നു എന്ന വാര്‍ത്ത ആരാധകര്‍ക്ക് വളരെയധികം ഞെട്ടല്‍ ഉണ്ടാക്കുന്ന ഒന്നായിരുന്നു. 21 വര്‍ഷത്തോളമായി ക്ലബിനൊപ്പം തുടര്‍ന്ന, കരിയര്‍ തന്നെ ക്ലബില്‍ അവസാനിക്കാന്‍ ആഗ്രഹിച്ചിരുന്ന താരം ബാഴ്സ വിടുകയാണെന്ന വാര്‍ത്ത പുറത്തു വന്നതോടെ നിരവധി ആരാധകര്‍ ബാഴ്സയുടെ മൈതാനത്തും താരത്തിന്റെ വീടിനു മുന്നിലുമെല്ലാം തടിച്ചു കൂടിയിരുന്നു.

      എന്നാല്‍ കൂടിച്ചേരുന്ന ആളുകളില്‍ മുഴുവന്‍ താരത്തെ ആരാധിക്കുന്നവരും ബഹുമാനിക്കുന്നവരും അല്ലായിരുന്നു. അടുത്തിടെ നടന്ന ഒരു സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാകുന്നത് അതാണ്. മെസിയുടെ വീടിനു മുന്നിലെത്തി താരത്തെ കളിയാക്കാന്‍ ഒരു ആരാധകന്‍ ശ്രമിക്കുന്നതും അതിനു മെസിയുടെ മകനായ തിയാഗോ മെസി നല്‍കുന്ന മറുപടിയുമാണ് വീഡിയോയിലുള്ളത്.

      മെസി എവിടെ, ഞങ്ങള്‍ക്ക് അയാളുടെ മുഖത്ത് നോക്കി ചിരിക്കണം എന്നാണ് ആള്‍ക്കൂട്ടത്തില്‍ ഒരാള്‍ പറഞ്ഞത്. എങ്കില്‍ നിന്റെ അച്ഛന്റെ മുഖത്ത് നോക്കി ഞാനും ചിരിക്കും എന്നായിരുന്നു ഇത് കേട്ട് ഇറങ്ങി വന്ന തിയാഗോയുടെ മറുപടി. തിയാഗോയുടെ മറുപടി അവിടെ കൂടി നിന്നവരിലും ചിരി പടര്‍ത്തി. അച്ഛന് വേണ്ടി മുന്‍പില്‍ നിന്ന തിയാഗോയുടെ സ്നേഹമാണ് ആരാധകരുടെ മനം കവരുന്നത്.


      ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അര്‍ജന്റീനിയന്‍ മാധ്യമപ്രവര്‍ത്തകനായ റോയ് നെമറാണ് ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്.

      ബാഴ്‌സലോണ വിട്ട അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസി ഫ്രഞ്ച് ക്ലബായ പി എസ് ജിയുമായി കരാറില്‍ ഏര്‍പ്പെട്ടതായി റിപ്പോര്‍ട്ട്. മെസ്സിയും പി എസ് ജിയും തമ്മിലുള്ള ചര്‍ച്ചകള്‍ വിജയിച്ചതായി ഫബ്രിസിയോ റൊമാനോ റിപ്പോര്‍ട്ട് ചെയ്തു. മെസിയും പി എസ് ജിയും തമ്മില്‍ കരാര്‍ ധാരണ ആയെന്നും മെസ്സി ഇന്ന് തന്നെ പാരീസിലേക്ക് പറക്കുമെന്നും ഫബ്രിസിയോ റിപ്പോര്‍ട്ട് ചെയ്യുന്നു. മെസി 2023വരെയുള്ള പ്രാഥമിക കരാര്‍ പി എസ് ജിയില്‍ ഒപ്പുവെക്കും. അതിനു ശേഷം ഒരു വര്‍ഷത്തേക്ക് കൂടെ കരാര്‍ നീട്ടാനുള്ള വ്യവസ്ഥയും ഉണ്ട്. ക്ലബുമായി താരം ധാരണയിലെത്തിയതായി സ്പോര്‍ട്സ് മാധ്യമമായ 'ലെക്യുപ്' റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

      പതിമൂന്നാം വയസില്‍ ബാഴ്‌സ അക്കാദമിയിലെത്തിയ മെസ്സി, മറ്റൊരു ക്ലബിന് വേണ്ടിയും ഇതുവരെ ബൂട്ടണിഞ്ഞിട്ടില്ല. കറ്റാലന്‍ ക്ലബിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ചതും ഏറ്റവുമധികം ഗോളടിച്ചതും മെസ്സിയാണ്. 778 കളികളില്‍ നന്ന് 672 ഗോള്‍. ഇക്കാലയളവില്‍ 10 സ്പാനിഷ് ലീഗും 4 ചാമ്പ്യന്‍സ് ട്രോഫിയുമടക്കം നിരവധി കിരീടങ്ങളാണ് മെസ്സിയുടെ മികവില്‍ ബാഴ്‌സ സ്വന്തമാക്കിയത്. ബാഴ്‌സയുടെ കുപ്പായത്തില്‍ മാത്രം തിളങ്ങുന്നവെന്ന വിമര്‍ശനങ്ങള്‍ക്കിടെ മെസ്സി കോപ്പ അമേരിക്ക കിരീടം നേടിയത് കഴിഞ്ഞ മാസമാണ്. ക്ലബ് വിടാനുള്ള ആഗ്രഹം ഒരു വര്‍ഷം മുമ്പ് തന്നെ മെസ്സി പ്രകടിപ്പിച്ചിരുന്നതാണ്.
      Published by:Sarath Mohanan
      First published:
      )}