നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • റണ്‍മല കയറി ഓസീസ്; ഇന്ത്യക്ക് 314 റണ്‍സ് വിജയലക്ഷ്യം

  റണ്‍മല കയറി ഓസീസ്; ഇന്ത്യക്ക് 314 റണ്‍സ് വിജയലക്ഷ്യം

  കന്നി സെഞ്ച്വറി നേടിയ ഉസ്മാന്‍ ഖവാജയുടെ ഇന്നിങ്‌സാണ് ഓസീസിന് കരുത്തായത്.

  Aaron-Finch

  Aaron-Finch

  • News18
  • Last Updated :
  • Share this:
   റാഞ്ചി: ഓസീസിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 314 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 313 റണ്‍സ് എടുത്തത്. കന്നി സെഞ്ച്വറി നേടിയ ഉസ്മാന്‍ ഖവാജയുടെയും സെഞ്ച്വറിക്ക് ഏഴു റണ്‍സകലെ പുറത്തായ നായകന്‍ ആരോണ് ഫിഞ്ചിന്റെയും തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഓസീസിന് കരുത്തായത്.

   മികച്ച തുടക്കം ലഭിച്ച ഓസീസിനെ 35 ഓവറുകള്‍ക്ക് ശേഷം ഇന്ത്യന്‍ ബൗളര്‍മാര്‍ പിടിച്ച് കെട്ടിയതാണ് വലിയ സ്‌കോറില്‍ നിന്ന് ഓസീസിനെ തടഞ്ഞ് നിര്‍ത്തിയത്. അല്ലായിരുന്നെങ്കില്‍ 350 ന് മുകളിലുള്ള സ്‌കോര്‍ സന്ദര്‍ശകര്‍ നേടിയേനെ.

   Also Read:  'സല്യൂട് ടീം ഇന്ത്യ' ഇന്ത്യന്‍ താരങ്ങളുടെ ഇന്നത്തെ മാച്ച് ഫീ പുല്‍വാമ ജവാന്മാരുടെ കുടുംബത്തിന്

   ഖവാജ 113 പന്തില്‍ നിന്ന് 104 റണ്‍സും ഫിഞ്ച് 99 പന്തുകളില്‍ നിന്ന് 93 റണ്‍സുമാണ് നേടിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 193 റണ്‍സാണ് സ്‌കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. ഇരുവര്‍ക്കും പുറമെ 47 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്ലും 31 റണ്‍സെടുത്ത സ്റ്റോയിനിസുമാണ് ഓസീസ് നിരയില്‍ തിളങ്ങിയത്.

   അലക്‌സ് കാരി 21 റണ്‍സുമായും പുറത്താകാതെ നിന്നു. ഇന്ത്യക്കായി കുല്‍ദീപ് യാദവ് മൂന്നും മുഹമ്മദ് ഷമി ഒന്നും വിക്കറ്റുകള്‍ വീഴ്ത്തി. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ആദ്യ രണ്ടു കളിയും ജയിച്ച ഇന്ത്യ നിര്‍ണ്ണായക ലീഡ് സ്വന്തമാക്കിയിരുന്നു. ഇന്നത്തെ മത്സരം കൈവിട്ടാല്‍ ഓസീസിന് പരമ്പര നഷ്ടമാകും.

   First published:
   )}