• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മൂന്നാം റൗണ്ട് മത്സരങ്ങൾ ഇന്ന് തുടങ്ങും

news18india
Updated: June 25, 2018, 7:35 AM IST
മൂന്നാം റൗണ്ട് മത്സരങ്ങൾ ഇന്ന് തുടങ്ങും
news18india
Updated: June 25, 2018, 7:35 AM IST
മോസ്കോ: ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നാം റൗണ്ട് മത്സരങ്ങൾ തിങ്കളാഴ്ച തുടങ്ങും. മൂന്നാം റൗണ്ടിലെ ആദ്യമത്സരത്തിൽ ഗ്രൂപ്പ് എയിൽ ഉറുഗ്വെ ഇന്ന് ആതിഥേയരായ റഷ്യയെ നേരിടും. ആദ്യമത്സരത്തിൽ ജയിച്ചാണ് ഇരു ടീമുകളും മൂന്നാം മത്സരത്തിനിറങ്ങുന്നത്.

ഗ്രൂപ്പ് എയിലെ ജേതാക്കൻമാരെ നിശ്ചയിക്കാനുള്ള പോരാട്ടമാണ് ഇന്ന് അരങ്ങേറുക. ആദ്യ രണ്ടു മത്സരങ്ങളിലും തികച്ചും ആധികാരികമായ പ്രകടനമാണ് ആതിഥേയരായ റഷ്യ കാഴ്ച വെച്ചത്. ആദ്യമത്സരത്തിൽ അഞ്ച് ഗോളുകൾക്ക് സൗദി അറേബ്യയെ മുക്കിയ അവർ രണ്ടാം മത്സരത്തിൽ മുഹമ്മദ് സലാഹിന്റെ ഈജിപ്തിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കും കെട്ടുകെട്ടിച്ചു.

മികച്ച സ്പീഡ് ഗെയ്മാണ് രണ്ട് മത്സരങ്ങളിലും റഷ്യ പുറത്തെടുത്തത്. മികച്ച ഗോൾ ശരാശരിയുള്ളതിനാൽ ഉറുഗ്വെക്കെതിരെ സമനില നേടിയാൽ പോലും റഷ്യക്ക് ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീക്വാർട്ടറിലെത്താം.

എന്നാൽ ഉറുഗ്വെക്ക് ഗ്രൂപ്പ് ചാമ്പ്യൻമാരാകണമെങ്കിൽ ജയിക്കുക തന്നെ വേണം. ആദ്യ മത്സരങ്ങളിൽ ഈജിപ്തിനേയും സൗദിയേയും ഓരോ ഗോളുകൾക്ക് മാത്രമാണ് ഉറുഗ്വെ മറികടന്നത്. സുവാരസും കവാനിയുമടങ്ങുന്ന മുന്നേറ്റ നിര അത്ര ആധികാരിക പ്രകടനമല്ല ഇതുവരെ പുറത്തെടുത്തത്. ലൂക്കാസ് ടൊറോറയെ ഉൾപ്പെടുത്തി മധ്യനിരയെ കൂടുതൽ ശക്തമാക്കാനാവും പരിശീലകൻ ഓസ്കാർ ടബാരസിന്റെ ശ്രമം.

സമാരയിലെ സമാര അരീനയിൽ വൈകിട്ട് 7.30നാണ് മത്സരം.
First published: June 25, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍