• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'ഒരു തീരുമാനം എങ്ങനെയാണ് ഒരുപാട് കുടുംബങ്ങളെ ബാധിക്കുന്നത്?' ക്രിക്കറ്റ് കിറ്റ് കത്തിച്ച് കളഞ്ഞ് വേറെ ജോലിക്ക് പോകണമോയെന്ന് സിംബാബ്‌വെ താരം

ഒരു തീരുമാനം എങ്ങനെയാണ് ഒരുപാട് കുടുംബങ്ങളെ ബാധിക്കുന്നത്?, ഒരു തീരുമാനം എങ്ങനെയാണ് ഒരുപാട് കരിയറുകള്‍ അവസാനിപ്പിക്കുന്നത്?

news18
Updated: July 19, 2019, 5:54 PM IST
'ഒരു തീരുമാനം എങ്ങനെയാണ് ഒരുപാട് കുടുംബങ്ങളെ ബാധിക്കുന്നത്?' ക്രിക്കറ്റ് കിറ്റ് കത്തിച്ച് കളഞ്ഞ് വേറെ ജോലിക്ക് പോകണമോയെന്ന് സിംബാബ്‌വെ താരം
Zimbabwe
news18
Updated: July 19, 2019, 5:54 PM IST
ലണ്ടന്‍: സിംബാബ്‌വെ ക്രിക്കറ്റിന്റെ ഐസിസി അംഗത്വം റദ്ദാക്കിയതിനെതിരെ താരങ്ങളുടെ പ്രതിഷേധം. ഒരു തീരുമാനം എങ്ങനെയാണ് ടീമിനെ അന്യരാക്കുന്നതെന്ന ചോദ്യവുമായി സിക്കന്തര്‍ റാസയാണ് രംഗത്തെത്തിയത്. ക്രിക്കറ്റ് കിറ്റ് കത്തിച്ച് കളഞ്ഞ് ഞങ്ങള്‍ മറ്റ് ജോലിക്ക് അപേക്ഷിക്കണമോയെന്നും റാസ പ്രതികരിച്ചു. താരങ്ങളും സ്റ്റാഫും ടീമില്‍ നിന്ന് പുറക്കാക്കപ്പെടുന്നത് വേദനയുണ്ടാക്കുന്നതാണെന്ന് മുന്‍ നായകന്‍ ബ്രണ്ടന്‍ ടെയ്‌ലറും പറഞ്ഞു.

ട്വിറ്ററിലൂടെയാണ് ഐസിസി തീരുമാനത്തിനെതിരെ താരങ്ങള്‍ രംഗത്തെത്തിയത്. തീരുമാനം ടീമിനെ അന്യരാക്കുന്നതാണെന്നും ഒരുപാട് കുടുംബങ്ങളെയാണ് ബാധിക്കുന്നതെന്നും റാസ ട്വീറ്റ് ചെയ്തു. 'ഒരു തീരുമാനം എങ്ങനെയാണ് ഒരു ടീമിനെ തന്നെ അന്യരാക്കുന്നത്?, ഒരു തീരുമാനം എങ്ങനെയാണ് ഒരുപാട് പേരെ തൊഴില്‍ രഹിതരാക്കുന്നത്?, ഒരു തീരുമാനം എങ്ങനെയാണ് ഒരുപാട് കുടുംബങ്ങളെ ബാധിക്കുന്നത്?, ഒരു തീരുമാനം എങ്ങനെയാണ് ഒരുപാട് കരിയറുകള്‍ അവസാനിപ്പിക്കുന്നത്? രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഇങ്ങനെയല്ല ഞാന്‍ വിട പറയാന്‍ ആഗ്രഹിച്ചിരുന്നത്' എന്നായിരുന്നു റാസയുടെ പ്രതികരണം.



'തീരുമാനം ഹൃദയം തകര്‍ക്കുന്നതാണ്. സിംബാബ്വെ ക്രിക്കറ്റിന് സര്‍ക്കാരിന്റെ പിന്തുണയില്ല. നൂറുകണക്കിന് ആത്മാര്‍ത്ഥയുള്ള ആളുകളും താരങ്ങളും സ്റ്റാഫും എല്ലാം ജോലിയില്‍ നിന്നും ഇങ്ങനെ പുറത്താക്കപ്പെടുന്നത് വേദനിപ്പിക്കുന്നതാണ്' ബ്രണ്ടന്‍ ടെയ്ലര്‍ ട്വീറ്റ് ചെയ്തു. സിംബാബ്‌വെ ക്രിക്കറ്റിനെ പുറത്താക്കിയ ഐസിസി തീരുമാനം വന്നതിനു പിന്നാലെ സോളമന്‍ മിരെ എന്ന താരം ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയാണെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.





First published: July 19, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...