നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • First-Ever Cricket Match in India | ഇന്ത്യയില്‍ ആദ്യമായി ക്രിക്കറ്റ് മത്സരം നടന്നത് എപ്പോള്‍? എവിടെ വെച്ച്?

  First-Ever Cricket Match in India | ഇന്ത്യയില്‍ ആദ്യമായി ക്രിക്കറ്റ് മത്സരം നടന്നത് എപ്പോള്‍? എവിടെ വെച്ച്?

  17-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ക്രിക്കറ്റ് കളി രാജ്യാന്തര നിലവാരത്തിലേക്ക് വികാസം പ്രാപിച്ചത്. തുടര്‍ന്ന് ലോകവ്യാപകമായി ഈ കളി പ്രചരിച്ചു.

  • Share this:
   ക്രിക്കറ്റ് (Cricket) എന്നത് ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ക്ക് മറ്റേതൊരു കായിക വിനോദം പോലെ ഒന്നായിരിക്കാം. എന്നാല്‍ ഇന്ത്യക്കാര്‍ക്ക് അത് ഒരു 'മത'മാണ് എന്ന് തന്നെ പറയാം. കളിയുടെ ആരാധനാക്രമമങ്ങള്‍ ഭൂമിശാസ്ത്രത്തിന്റെയും മതത്തിന്റെയും എല്ലാ വിഭജനങ്ങളെയും മറികടക്കുന്നതാണ്. നാം എല്ലാവരും കുട്ടിക്കാലത്ത് ഈ കളി കണ്ടും കളിച്ചും വളര്‍ന്നവരാണ്. ഓരോ തവണയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം (Indian Cricket Team) കളത്തിലിറങ്ങുമ്പോള്‍ അവരെ ആവേശത്തിലാക്കാന്‍ ഒരേ സ്വരത്തില്‍ രാജ്യം ഒന്നിക്കുന്നു.

   എന്നാല്‍ ഇതെല്ലാം എങ്ങനെ ആരംഭിച്ചുവെന്ന് ചിന്തിച്ചിട്ടുണ്ടോ? അതായത് ഈ കളി എങ്ങനെയാണ്, എപ്പോഴാണ് അന്താരാഷ്ട്ര അതിര്‍ത്തികളില്‍ മറികടന്ന് ഇംഗ്ലണ്ടില്‍ നിന്ന് ഇന്ത്യയിലെത്തിയത്? പുതിയ ചരിത്രപരമായ കണ്ടെത്തലുകളില്‍ സൂചിപ്പിക്കുന്നത്, ഇത് പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ സംഭവിച്ചതാകാമെന്നാണ്. ഗുജറാത്തിലെ തുറമുഖ പട്ടണമായ കാംബെയിലാണ് (ഇപ്പോള്‍ ഖംഭാത്, Khambhat) ക്രിക്കറ്റ് ആദ്യമായി കളിച്ചതെന്ന് ആ കണ്ടെത്തലിലെ ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

   പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ലെഫ്റ്റനന്റ് ക്ലെമന്റ് ഡൗണിംഗ് കാംബെയില്‍ ക്രിക്കറ്റ് കളിച്ച അനുഭവത്തെ സംബന്ധിച്ച് തന്റെ പുസ്തകത്തില്‍ പരമാര്‍ശിച്ചിട്ടുണ്ട്. ഇതാണ് ഇന്ത്യയിലെ ആദ്യ ക്രിക്കറ്റ് കളി എന്ന് ചരിത്രകാരന്മാര്‍ വിശ്വസിക്കുന്നു. 1737ല്‍ പ്രസിദ്ധീകരിച്ച ഡൗണിംഗിന്റെ 'എ കംപാന്‍ഡിയസ് ഹിസ്റ്ററി ഓഫ് ഇന്ത്യന്‍ വാര്‍സ്' (A Compendious History of Indian Wars) എന്ന പുസ്തകത്തിലാണ് ബാറ്റും ബോളും ഉപയോഗിച്ച് കാംബെയില്‍, നാവികര്‍ കളിക്കുന്നതും അത് പ്രദേശത്തെ കൂലിപ്പണിക്കാര്‍ വീക്ഷിക്കുന്നതും സംബന്ധിച്ചുള്ള പരാമര്‍ശം കാണുന്നത്.

   ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നാവികസേന അംഗങ്ങള്‍ തുറമുഖ പട്ടണത്തിനടുത്തുള്ള കാംബെയില്‍ തങ്ങിയ സമയത്താണ് ഇന്ത്യയില്‍ ആദ്യം ക്രിക്കറ്റ് കളിച്ചത്. ക്രിക്കറ്റ് കളിക്കുന്നതിനെ സംബന്ധിച്ച് സംസാരിക്കുമ്പോള്‍, ഡൗണിംഗ് തന്റെ പുസ്തകത്തില്‍ എഴുതുന്നത് - താനും തന്റെ നാവികസേനയിലെ അംഗങ്ങളും ഒരു ഒഴിവുസമയ വിനോദമെന്ന നിലയില്‍ സ്റ്റോപ്പ് ഓവര്‍ സമയത്ത് ക്രിക്കറ്റ് കളിച്ചുവെന്നും തുറമുഖത്തിന് ചുറ്റുമുള്ള ആളുകള്‍ അത് കാണാന്‍ വന്നിരുന്നുവെന്നുമാണ്.

   ഇന്ത്യന്‍ മണ്ണില്‍ ക്രിക്കറ്റ് കളിച്ച ഈ ആദ്യ സംഭവത്തിന് ഏകദേശം രണ്ട് നൂറ്റാണ്ടുകള്‍ക്ക് ശേഷം, 1932ല്‍ രാജ്യത്ത് ടീം ആദ്യ ടെസ്റ്റ് മത്സരം കളിച്ചു. എന്നാല്‍ അതിന് മുമ്പ് രഞ്ജിത് സിംഗ്ജി, കെ എസ് ദുലീപ് സിംഗ്ജി തുടങ്ങിയ നിരവധി ഇന്ത്യന്‍ കളിക്കാര്‍ ഇംഗ്ലീഷ് ക്രിക്കറ്റ് ടീമിന്റെ ഭാഗമായി കളിച്ചിട്ടുണ്ട്. സികെ നായിഡുവിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിനെതിരെയായിരുന്നു ആദ്യ ടെസ്റ്റ് മത്സരം കളിച്ചത്. അതോടെ ടെസ്റ്റ് കളിക്കാന്‍ സാധിക്കുന്ന ആറാമത്തെ ടീമായി ഇന്ത്യ മാറി. ഇന്ത്യന്‍ ടീം ഒരു സ്വതന്ത്ര ദേശീയ ടീമായി കളിച്ചത് 1948ലാണ്. ലാലാ അമര്‍നാഥിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം ഓസ്‌ട്രേലിയയ്‌ക്കെതിരെയായിരുന്നു ആദ്യ പരമ്പര കളിച്ചത്.

   ഇംഗ്ലണ്ടിലെ ആട്ടിടയന്മാരില്‍ നിന്ന് പരിണമിച്ചാണ് ഇന്നത്തെ രൂപത്തിലുള്ള ക്രിക്കറ്റ് രൂപമെടുത്തത്. 16-ാം നൂറ്റാണ്ടിന്റെ ഏറ്റവും ഒടുവില്‍ ഇംഗ്ലണ്ടില്‍ ഗ്രാമീണ രീതിയിലുള്ള ക്രിക്കറ്റ് കളി സാധാരണക്കാര്‍ കളിച്ചിരുന്നുവെന്ന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. 17-ാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ഗ്രാമീണ ക്രിക്കറ്റ കളികളില്‍ രാജ്യത്തെ സമ്പന്നര്‍ ഉള്‍പ്പടെ സജീവമായി. 17-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ക്രിക്കറ്റ് കളി രാജ്യാന്തര നിലവാരത്തിലേക്ക് വികാസം പ്രാപിച്ചത്. തുടര്‍ന്ന് ലോകവ്യാപകമായി ഈ കളി പ്രചരിച്ചു.


   Published by:Jayashankar AV
   First published:
   )}