HOME » NEWS » Sports » THISARA PERERA BECOMES NINTH BATSMAN TO HIT SIX SIXES IN AN OVER INT SAR

Thisara Perera| ഓരോവറിൽ ആറ് സിക്സറുകളുമായി ശ്രീലങ്കൻ താരം തിസാര പെരേര

സീനിയർ ക്രിക്കറ്റിൽ ഈ നേട്ടം കരസ്ഥമാക്കുന്ന ഒമ്പതാമത്തെ ആളായി മാറി തിസാര പെരേര.

News18 Malayalam | news18-malayalam
Updated: March 29, 2021, 1:16 PM IST
Thisara Perera| ഓരോവറിൽ ആറ് സിക്സറുകളുമായി ശ്രീലങ്കൻ താരം തിസാര പെരേര
Thisara Perera
  • Share this:
കൊളംബോ: ഓരോവറിലെ ആറ് പന്തുകളും സിക്സർ പറത്തുന്ന ആദ്യ ശ്രീലങ്കൻ താരമായി ഓൾ റൗണ്ടർ തിസാര പെരേര. ശ്രീലങ്കയിൽ നടന്നുകൊണ്ടിരിക്കുന്ന ലിമിറ്റഡ് ഓവർ ലിസ്റ്റ് എ ടൂർണമെന്റിലാണ് ശ്രീലങ്കൻ ആർമിക്ക് വേണ്ടി കളിച്ച തിസാര പെരേര ഉജ്ജ്വല പ്രകടനം പുറത്തെടുത്തത്. സിക്സർ പ്രകടനത്തിനൊപ്പം തകർപ്പൻ അർദ്ധ സെഞ്ച്വറിയും താരം നേടി. ഇതോടെ സീനിയർ ക്രിക്കറ്റിൽ ഈ നേട്ടം കരസ്ഥമാക്കുന്ന ഒമ്പതാമത്തെ ആളായി മാറി തിസാര പെരേര.

ശ്രീലങ്കയിൽ നടക്കുന്ന ഒരു ലിസ്റ്റ് എ ക്രിക്കറ്റ് മത്സരമാണ് മേജർ ക്ലബ്സ് ലിമിറ്റഡ് ഓവർ ടൂർണമെന്റ്. 2021 മാർച്ച് 24 മുതൽ ഏപ്രിൽ 11 വരെ 26 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. ചിലാവ് മരിയൻസ് ക്രിക്കറ്റ് ക്ലബ്ബാണ് നിലവിലെ ചാമ്പ്യൻമാർ. ഇന്നലെ പനഗോഡയിലെ ആർമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിലാണ് തിസാര പെരേര റെക്കോർഡ് പ്രകടനം കാഴ്ച വെച്ചത്. ബ്ളൂമ്ഫീൽഡ് ക്രിക്കറ്റ് ആൻഡ് അത്‌ലറ്റിക് ക്ലബ്ബിന് എതിരെയാണ് താരം റെക്കോർഡ് കരസ്ഥമാക്കിയത്.

Also Read- മാൻ ഓഫ് ദി മാച്ച്, സീരീസ് പുരസ്‌കാര തീരുമാനങ്ങളിൽ അതൃപ്തി പ്രകടമാക്കി വിരാട് കോഹ്ലി

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കൻ ആർമിക്ക് വേണ്ടി 20 ബോൾ ബാക്കി നിൽക്കെയാണ് തിസാര ക്രീസിലെത്തിയത്. 13 പന്തുകളാണ് തീസാര നേരിട്ടത്. ആറ് സിക്സറുകളടക്കം 52 റൺസാണ് താരം അടിച്ച് കൂട്ടിയത്. ഓഫ് സ്പിന്നർ ദിൽഹാൻ കുരേ എറിഞ്ഞ അവസാന ഓവറിലാണ് പെരേര ആറ് സിക്സർ നേട്ടം കരസ്ഥമാക്കിയത്. 4 ഓവറുകളിൽ 9 സിക്സറടക്കം 73 റൺസാണ് ദിൽഹാൻ മത്സരത്തിൽ വഴങ്ങിയത്.

Also Read- സിക്സറുകളുടെ പെരുമഴ; ഇന്ത്യ - ഇംഗ്ലണ്ട് ഏകദിന പരമ്പര റെക്കോർഡ് ബുക്കിൽ

ശ്രീലങ്കൻ ടീമിന്റെ മിന്നും താരമാണ് തിസാര പെരേര. ആറ് ടെസ്റ്റുകളും, 166 ഏകദിനങ്ങളും, 84 ടി20കളും താരം ശ്രീലങ്കയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. യഥാക്രമം 203, 2338, 1204 റൺസുകളും പെരേര സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും 14 അർദ്ധ സെഞ്ച്വറികളും ഇദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടിയിട്ടുണ്ട്. ബൗളിങ്ങിലും ശ്രീലങ്കയുടെ ശ്രദ്ധേയ താരമാണ് പെരേര. ടെസ്റ്റിൽ 11ഉം, ഏകദിനത്തിൽ 175ഉം, ടി20യിൽ 51ഉം വിക്കറ്റുകൾ നേടിയിട്ടുണ്ട്.

ഇന്നലത്തെ മത്സരത്തിലൂടെ 13 പന്തിൽ അർദ്ധ ശതകം പൂർത്തിയാക്കി ഏറ്റവും വേഗത്തിൽ അർദ്ധ ശതകം പൂർത്തിയാക്കുന്ന രണ്ടാമത്തെ ശ്രീലങ്കൻ താരമായി തിസാര പെരേര. 12 പന്തിൽ ഈ നേട്ടം കൈവരിച്ച കൗശല്യ വീരരത്‌നെ ആണ് ഇതിൽ ഒന്നാമത്.

സീനിയർ ക്രിക്കറ്റിൽ ഓരോവറിൽ ആറ് സിക്സർ പറത്തിയ ബാറ്റ്സ്മാന്മാർ

സർ ഗർഫീൽഡ് സോബേഴ്സ് - 1968
രവി ശാസ്ത്രി- 1985
ഹെർഷൽ ഗിബ്ബ്‌സ്- 2007
യുവരാജ് സിങ്ങ്- 2007
റോസ് വൈറ്റ്ലി- 2017
ഹസ്രത്തുള്ള സസായ്-2018
ലിയോ കാർട്ടർ- 2020
കീറോൺ പൊള്ളാർഡ്- 2021
തിസാര പെരേര- 2021

News summary: Thisara Perera becomes ninth batsman to hit six sixes in an over.
Published by: Rajesh V
First published: March 29, 2021, 1:16 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories