• HOME
  • »
  • NEWS
  • »
  • sports
  • »
  • Thomas Cup| ചരിത്രവിജയവുമായി ഇന്ത്യ; തോമസ് കപ്പ് ബാഡ്മിന്റണിൽ കന്നിക്കിരീടം; ഇന്തോനേഷ്യയെ തകർത്തത് 3-0ന്

Thomas Cup| ചരിത്രവിജയവുമായി ഇന്ത്യ; തോമസ് കപ്പ് ബാഡ്മിന്റണിൽ കന്നിക്കിരീടം; ഇന്തോനേഷ്യയെ തകർത്തത് 3-0ന്

ഫൈനലിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്.

  • Share this:
    ബാ​​ങ്കോ​ക്ക്: തോമസ് കപ്പ് ബാഡ്മിന്റണിൽ (Thomas Cup) ഇന്ത്യക്ക് ചരിത്ര വിജയം. ഫൈനലിൽ ഇന്തോനേഷ്യയെ തകർത്ത് ഇന്ത്യ കന്നിക്കിരീടം നേടി. ഫൈനലിലെ ആദ്യ മൂന്ന് മത്സരങ്ങളും വിജയിച്ചാണ് ഇന്ത്യ കിരീടം ചൂടിയത്. രണ്ട് സിംഗിൾസിലും ഒരു ഡബിൾസിലുമാണ് ജയം. ഇനി രണ്ട് മത്സരങ്ങൾ കൂടി ബാക്കിയുണ്ട്.

    ആദ്യ മെൻസ് സിംഗിൾസിൽ ഇന്ത്യയുടെ ലക്ഷ്യ സെൻ ഇന്തോനേഷ്യയുടെ ആന്റണി സിനിസുക ഗിന്റിങ്ങിനെ പരാജയപ്പെടുത്തി. സ്കോർ 21-8, 17-21, 16-21. ആദ്യം ഗെയിം നഷ്ടപ്പെടുത്തിയ ലക്ഷ്യ സെൻ മികച്ച തിരിച്ചുവരവാണ് മത്സരത്തിൽ നടത്തിയത്. ആദ്യ ഗെയിമിൽ എട്ട് പോയിന്റ് മാത്രം നേടിയ ലക്ഷ്, അടുത്ത രണ്ട് ഗെയിമിലും മികച്ച പോരാട്ടം നടത്തി മത്സരം കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു.

    Also Read- Andrew Symonds | എല്ലാവരും സ്നേഹിച്ച സൈമണ്ട്സ്; കണ്ണീരോർമ്മയായി ഓസീസ് മുൻ താരം

    രണ്ടം മത്സരത്തിൽ ഇന്ത്യയുടെ സാത്വിക് സായ് രാജ് രെങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയും ചേർന്ന് ഇന്തോനേഷ്യയുടെ മുഹമ്മദ് അഹ്സാൻ, കെവിൻ സഞ്ജയ ജോഡിയെയാണ് പരാജയപ്പെടുത്തിയത്. സ്കോർ: 18-21, 23-21, 21-19.

    മൂന്നാം മത്സരത്തിൽ കിഡംബി ശ്രീകാന്ത്, ​ജൊനാദൻ ക്രിസ്റ്റിയെ തകർത്തു. സ്കോർ: 21-15, 23-21.

    73 വ​ർ​ഷ​​ത്തെ പാ​ര​മ്പ​ര്യ​മു​ള്ള തോ​മ​സ് ക​പ്പി​ൽ ആദ്യമായാണ് ഇന്ത്യ കിരീടം നേടുന്നത്. 1952ലും 1955​ലും 1979ലും ​സെ​മി​യി​ലെ​ത്തി​യെങ്കിലും ഇ​ന്ത്യ​യു​ടെ ആ​ദ്യ ഫൈ​ന​ൽ പോ​രാ​ട്ട​മാ​യിന്നു ഇത്. 1979ലെ ​സെ​മി​ഫൈനലിൽ എ​തി​രാ​ളി​ക​ൾ ഇ​ന്തോ​നേ​ഷ്യയായിരുന്നു.

    സെ​മി​ഫൈ​ന​ലി​ൽ ഡെ​ന്മാ​ർ​ക്കി​നെ തോ​ൽ​പി​ച്ചാ​യിരുന്നു ഇ​ന്ത്യയുടെ ഫൈനൽ പ്രവേശനം. ഇ​ന്ത്യ​ൻ ബാ​ഡ്മിന്റ​ൺ ച​രി​ത്ര​ത്തി​​​ലെ നി​ർ​ണാ​യ​ക നേ​ട്ട​മാ​ണ് എച്ച് എസ് പ്ര​ണോ​യ് ന​യി​ച്ച സം​ഘ​ത്തി​ലൂ​ടെ ഇ​ന്ത്യ കൈ​വ​രി​ച്ച​ത്.

    English Summary: India beat 14-time champions Indonesia to win their maiden Thomas Cup team badminton championship on Sunday. Kidambi Srikanth beat Jonatan Christie 21-15, 23-21 in the second singles clash. Satwiksairaj Rankireddy and Chirag Shetty beat Mohammad Ahsan and Kevin Sanjaya Sukamuljo 18-21, 23-21, 21-19 in the first doubles match after Lakshya Sen beat Anthony Sinisuka Ginting 8-21, 21-17, 21-16 in the first singles.
    Published by:Rajesh V
    First published: