നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Gautam Gambhir |പാക് വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചവര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ല: ഗൗതം ഗംഭീര്‍

  Gautam Gambhir |പാക് വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചവര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ല: ഗൗതം ഗംഭീര്‍

  കളിയില്‍ പാകിസ്ഥാന്‍ വിജയിച്ചതിന് പിന്നാലെ വിവിധയിടങ്ങളില്‍ ചിലര്‍ പടക്കം പൊട്ടിക്കുകയും വിജയം ആഘോഷമാക്കുകയും ചെയ്തിരുന്നു.

  gambhir

  gambhir

  • Share this:
   ടി20 ലോകകപ്പിലെ(T20 World Cup) പാകിസ്ഥാന്റെ(Pakistan) വിജയം പടക്കം പൊട്ടിച്ച് ആഘോഷിച്ചവര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംപിയും മുന്‍ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീര്‍(Gautam Gambhir) രംഗത്ത്. ഇത്തരക്കാര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ലെന്ന് അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

   'പാകിസ്ഥാന്റെ വിജയത്തില്‍ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്നവര്‍ക്ക് ഇന്ത്യക്കാരായി തുടരാന്‍ അര്‍ഹതയില്ല. ഞങ്ങള്‍ ഞങ്ങളുടെ ചുണക്കുട്ടികള്‍ക്കൊപ്പം നില്‍ക്കും'- ഗംഭീര്‍ ട്വീറ്റ് ചെയ്തു. ഷെയിംഫുള്‍ എന്ന ഹാഷ് ടാഗോടെയായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.


   ലോകകപ്പില്‍ ആദ്യമായാണ് പാകിസ്ഥാനോട് ഇന്ത്യ പരാജയപ്പെടുന്നത്. കളിയില്‍ പാകിസ്ഥാന്‍ വിജയിച്ചതിന് പിന്നാലെ വിവിധയിടങ്ങളില്‍ ചിലര്‍ പടക്കം പൊട്ടിക്കുകയും വിജയം ആഘോഷമാക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇതില്‍ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വീരേന്ദര്‍ സേവാഗ് ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്ത് വന്നിട്ടുണ്ട്.

   പാകിസ്ഥാന്റെ വിജയം; ഇന്ത്യയില്‍ പടക്കം പൊട്ടിച്ച് ആഘോഷം; ദീപാവലിക്കും ആയിക്കൂടേയെന്ന് സേവാഗ്

   ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയ്ക്കെതിരായ പാകിസ്ഥാന്റെ വിജയം പലയിടത്തും പടക്കംപൊട്ടിച്ച് ആഘോഷിച്ചെന്ന് മുന്‍താരം വീരേന്ദര്‍ സേവാഗ്. രാജ്യത്ത് ദീപാവലിക്ക് മാത്രം പടക്കത്തിന് നിരോധനം എന്തിനാണെന്ന് സേവാഗ് ചോദിയ്ക്കുന്നു.

   'ദീപാവലിക്ക് പടക്കംപൊട്ടിക്കുന്നത് നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഇന്നലെ പാകിസ്താന്റെ വിജയം ആഘോഷിക്കാന്‍ ഇന്ത്യയില്‍ പലയിടത്തും പടക്കംപൊട്ടിച്ചു. അവര്‍ ക്രിക്കറ്റ് വിജയം ആഘോഷിക്കുകയാണല്ലോ. അതുപോലെ ദീപാവലിക്ക് പടക്കംപൊട്ടിച്ചാല്‍ എന്താണ് പ്രശ്‌നം. എന്തൊരു കാപട്യമാണിത്?' സേവാഗ് ട്വീറ്റ് ചെയ്തു.

   Irfan Pathan |ഇതിനു മുമ്പും നമ്മള്‍ പാകിസ്ഥാനോട് തോറ്റിട്ടുണ്ട്, അന്ന് ആരും പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞിട്ടില്ല: ഇര്‍ഫാന്‍ പഠാന്‍

   ഇത്തവണത്തെ ടി20 ലോകകപ്പിലെ ഗ്ലാമര്‍ പോരാട്ടത്തില്‍ ഇന്ത്യക്കെതിരെ ആധികാരിക ജയമാണ് പാകിസ്ഥാന്‍(Pakistan) സ്വന്തമാക്കിയത്. ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെയായിരുന്നു പാകിസ്ഥാന്റെ ജയം. മല്‍സരത്തിലെ തോല്‍വിക്ക് പിന്നാലെ കടുത്ത സൈബര്‍ ആക്രമണം നേരിട്ടുകൊണ്ടിരിക്കുകയാണ് ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി. നിരവധി മോശം പരാമര്‍ശങ്ങളാണ് ഷമിക്ക് നേരെ സൈബര്‍ ഇടങ്ങളില്‍ ഉയരുന്നത്. 'ഒരു മുസ്ലിം പാകിസ്ഥാനോടൊപ്പം നില്‍ക്കുന്നു', 'എത്ര പണം കിട്ടി' തുടങ്ങിയ അധിക്ഷേപങ്ങളാണ് സോഷ്യല്‍ മീഡിയയിലുടനീളം.

   വമ്പന്‍ പോരാട്ടത്തില്‍ ബൗളിംഗില്‍ നിറം മങ്ങിയ മുഹമ്മദ് ഷമിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഇര്‍ഫാന്‍ പഠാന്‍. 'ഇതിന് മുമ്പ് ഞാനും ഇന്ത്യ- പാകിസ്ഥാന്‍ മത്സരങ്ങളുടെ ഭാഗമായിട്ടുണ്ട്. നമ്മള്‍ പാകിസ്ഥാനോട് തോറ്റിട്ടുമുണ്ട്. അന്നൊന്നും ആരും പാകിസ്ഥാനിലേക്ക് പോകാന്‍ പറഞ്ഞിട്ടില്ല. ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള ഇന്ത്യയെക്കുറിച്ചാണ് ഞാന്‍ പറയുന്നത്. ഈ വിഡ്ഢിത്തം അവസാനിപ്പിച്ചേ മതിയാകൂ'- ഇര്‍ഫാന്‍ പഠാന്‍ ട്വിറ്ററില്‍ കുറിച്ചു.

   മത്സരത്തില്‍ 3.5 ഓവര്‍ എറിഞ്ഞ ഷമി 43 റണ്‍സ് വിട്ടുകൊടുത്തിരുന്നു. ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാന് ലോകകപ്പ് മത്സരങ്ങളിലെ ആദ്യ ജയമാണ് ഇന്നലെ സ്വന്തമാക്കിയത്. പത്ത് വിക്കറ്റിനാണ് പാകിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തിയത്. ബൗളിങ്ങിലും ബാറ്റിങ്ങിലും നടത്തിയ മികച്ച പ്രകടനമാണ് പാകിസ്ഥാന് അനായാസ ജയം സമ്മാനിച്ചത്.
   Published by:Sarath Mohanan
   First published:
   )}