നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • 'എന്നെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസ്

  'എന്നെയും ഭാര്യയെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡുപ്ലെസിസ്

  പല മുൻനിര ക്രിക്കറ്റ് താരങ്ങൾക്കും തങ്ങളുടെ കരിയറിൽ ഇത്തരത്തിൽ ഉള്ള ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ തുടങ്ങി മുൻ ഇന്ത്യൻ നായകൻ, എം എസ് ധോണി ഉൾപ്പെടെയുള്ളവരുടെ വീടിനു നേരെ നടന്നിട്ടുള്ള ആക്രമണങ്ങൾ ഇതിനുദാഹരണമാണ്

  Faf Duplesis

  Faf Duplesis

  • Share this:
   കരുത്തരായ ബാറ്റിങ് നിരയും അതിനൊത്ത ബൗളിങ് നിരയും എന്നും ആവനാഴിയിൽ ഉണ്ടെങ്കിലും ലോകകപ്പ് എന്നത് ദക്ഷിണാഫ്രിക്കൻ ടീമിന് അത് എന്നും ഒരു കിട്ടാക്കനി തന്നെയാണ്. ഇന്നും അവർക്ക് അതൊരു സ്വപ്നമായി തന്നെ അവശേഷിക്കുകയാണ്. 2011ൽ ഇന്ത്യയിൽ നടന്ന ലോകകപ്പിൽ ദക്ഷിണാഫ്രിക്ക ടീം ക്വാർട്ടർ ഫൈനലിൽ ന്യൂസിലൻഡുമായി നടന്ന മൽസരത്തിൽ തോറ്റതൊടെയാണ് പുറത്തായത്. ആ വർഷത്തെ ലോകകപ്പ് ആതിഥേയരായ ഇന്ത്യയാണ് സ്വന്തമാക്കിയതും. ഫൈനലിൽ ശ്രീലങ്കയെ തകർത്ത് നീണ്ട 28 വർഷത്തിന് ശേഷം ധോണിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്ത്യയിലേക്ക് ലോകകപ്പ് എത്തിച്ചത്.

   എന്നാൽ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ന്യൂസീലന്‍ഡിനോട് 49 റണ്‍സിന് തോറ്റാണ് ദക്ഷിണാഫ്രിക്ക പുറത്തായത്. 222 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്ക 40 പന്ത് ബാക്കി നിര്‍ത്തി 172 റണ്‍സിന് പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ നിന്ന് പുറത്തായതിന് പിന്നാലെ തനിക്കും ഭാര്യക്കും നേരെ വധ ഭീഷണി ഉണ്ടായെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കന്‍ മുന്‍ നായകനും ബാറ്റ്‌സ്മാനുമായ ഫാഫ് ഡുപ്ലെസി. ഇ എസ് പി എന്‍ ക്രിക്കിന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. തന്റെ കരിയറിന്റെ തുടക്കക്കാലത്താണ് ഡു പ്ലെസി ലോകകപ്പ് ടീമില്‍ കളിച്ചത്.

   'ന്യൂസീലന്‍ഡിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലെ തോല്‍വിക്ക് ശേഷം എനിക്കും ഭാര്യക്കും നേരെ വധഭീഷണി ഉണ്ടായി.സാമൂഹ്യ മാധ്യമത്തിലൂടെയായിരുന്നു ഭീഷണി. ഇത്തരം സംഭവങ്ങള്‍ ആളുകളില്‍ നിന്ന് അകന്ന് നില്‍ക്കാന്‍ പ്രേരിപ്പിക്കുകയും കൂടുതല്‍ ജാഗ്രതയോടെ ഇരിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യും. എല്ലാ താരങ്ങളും ഇത്തരം ഒരു അനുഭവത്തിലൂടെ കടന്ന് പോയിട്ടുണ്ടാകുമെന്നാണ് തോന്നുന്നത്'- ഡു പ്ലെസി പറഞ്ഞു.

   Also Read- ബട്ട്ലറെ ക്രിക്കറ്റ് കളിക്കാൻ പ്രേരിപ്പിച്ചത് രണ്ട് ഇന്ത്യൻ ഇതിഹാസങ്ങൾ; വെളിപ്പെടുത്തലുമായി താരം

   പല മുൻനിര ക്രിക്കറ്റ് താരങ്ങൾക്കും തങ്ങളുടെ കരിയറിൽ ഇത്തരത്തിൽ ഉള്ള ദുരനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ തുടങ്ങി മുൻ ഇന്ത്യൻ നായകൻ, എം എസ് ധോണി ഉൾപ്പെടെയുള്ളവരുടെ വീടിനു നേരെ നടന്നിട്ടുള്ള ആക്രമണങ്ങൾ ഇതിനുദാഹരണമാണ്. തങ്ങളുടെ ആരാധനാപാത്രങ്ങൾ കളിക്കളത്തിൽ പ്രതീക്ഷക്കൊത്ത് ഉയരാൻ കഴിയാതിരുന്നാൽ അതിനെ വൈകാരികമായി സമീപിക്കുന്നതാണ് ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത്.

   ഡു പ്ലെസിസ് ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളാണ്. ദക്ഷിണാഫ്രിക്കയ്ക്കായി 69 ടെസ്റ്റില്‍ 10 സെഞ്ച്വറികളടക്കം 4163 റണ്‍സും 143 ഏകദിനത്തില്‍ നിന്ന് 12 സെഞ്ച്വറികൾ ഉൾപ്പെടെ 5507 റണ്‍സും താരം നേടിയിട്ടുണ്ട്. 50 ടി20യില്‍ നിന്ന് ഒരു സെഞ്ച്വറിയടക്കം 1528 റണ്‍സും ഡുപ്ലെസിസിന്റെ പേരിലുണ്ട്. 91 ഐ പി എല്ലില്‍ നിന്നായി 2622 റണ്‍സും 36കാരനായ ഡുപ്ലെസിസിന്റെ അക്കൗണ്ടിലുണ്ട്. ഇത്തവണത്തെ സീസണിലും ചെന്നൈക്ക് വേണ്ടി ഗംഭീര ഓപ്പണിങ് പ്രകടനമായിരുന്നു താരം കാഴ്ച വെച്ചത്.

   News summary: Faf du Plessis revealed that he received death threats and was also criticised on social media after their exit from the 2011 World Cup.
   Published by:Anuraj GR
   First published:
   )}