• HOME
  • »
  • NEWS
  • »
  • sports
  • »
  • വനിത ടെന്നീസ് ബോൾ ക്രിക്കറ്റ് ഇന്ത്യൻ ടീമിൽ വയനാട്ടിൽനിന്ന് മൂന്നു പേർ

വനിത ടെന്നീസ് ബോൾ ക്രിക്കറ്റ് ഇന്ത്യൻ ടീമിൽ വയനാട്ടിൽനിന്ന് മൂന്നു പേർ

ഒൻപതാം വയസ്‌ മുതൽ ടെന്നീസ്‌ ബോൾ ക്രിക്കറ്റ്‌ കളിക്കുന്ന ആദിത്യ ഇതിനകം നാല്‌ തവണ കേരളത്തിു വേണ്ടി കളിച്ചിട്ടുണ്ട്

tennisball-cricket-

tennisball-cricket-

  • Share this:
    കൽപ്പറ്റ: വനിത ടെന്നീസ് ബോൾ ക്രിക്കറ്റിൽ വയനാട് ജില്ലയ്‌ക്ക്‌ അഭിമാനമായി മൂന്നുപേർ ഇന്ത്യ ടീമിൽ ഇടംനേടി. ആദിവാസി വിദ്യാർഥിനിയുൾപ്പടെ മൂന്നു പേരാണ് വയനാട് ജില്ലയിൽ നിന്ന് ഇന്ത്യൻ ടീമിൽ എത്തിയത്. വെള്ളമുണ്ട വലകോട്ട്‌ കോളനിയിലെ ആദിത്യ, മേപ്പാടി സ്വദേശിനി ജിബിന ജോസ്‌, വടുവൻചാൽ സ്വദേശിനി പി എസ്‌ അതുല്യ എന്നിവരാണ്‌ ഇന്ത്യൻ അണ്ടർ–-17 വനിത ടെന്നീസ് ബോൾ ക്രിക്കറ്റ്‌ ടീമിനായി പാഡണിയുന്നത്‌.

    ഒൻപതാം വയസ്‌ മുതൽ ടെന്നീസ്‌ ബോൾ ക്രിക്കറ്റ്‌ കളിക്കുന്ന ആദിത്യ ഇതിനകം നാല്‌ തവണ കേരളത്തിനു വേണ്ടി കളിച്ചിട്ടുണ്ട് തെലുങ്കാന, തമിഴ്‌നാട്‌ തുടങ്ങിയ ടീമുകളുമായുള്ള അന്തർസംസ്ഥാന മത്സരത്തിലെ മികച്ച പ്രകടനത്തിലൂടെയാണ്‌ ഈ 15 കാരി ദേശീയ ടീമിൽ ഇടം കണ്ടെത്തുന്നത്‌. വെള്ളമുണ്ട ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർഥിനിയായ ആദിത്യ രമേശൻ - ബിന്ദു ദമ്പതികളുടെ മകളാണ്.

    തുടക്കത്തിൽ പാടത്ത് ഫുട്ബോളും ക്രിക്കറ്റും കളിച്ചാണ് ആദിത്യ കായികരംഗത്തേക്കു ചുവടു വെച്ചത്. ആദിത്യയ്ക്ക് ഉറച്ച പിന്തുണയുമായി കുടുംബവും സ്കൂളിലെ അധ്യാപകരും ഉണ്ടായിരുന്നു. വീട്ടിൽ പരിശീലനത്തിന് സഹോദരൻ ആദ്യത്ത് സഹായിച്ചു. സ്കൂളിലെ കായിക അധ്യാപികയുടെ നിർദേശാനുസരമാണ് സെലക്ഷൻ ട്രയൽസിൽ പങ്കെടുത്തത്. അങ്ങനെയാണ് കേരള ടീമിൽ എത്തുന്നത്. തെലങ്കാനയിൽ നടന്ന ടെന്നീസ് ബോൾ ടൂർണമെന്‍റിൽ മികച്ച ബാറ്റിങ് പുറത്തെടുത്തതോടെയാണ് ആദിത്യയ്ക്ക് ദേശീയ ടീമിലേക്കുള്ള വിളി എത്തുന്നത്.

    You May Also Like- വനിത ടെന്നീസ് ബോൾ ക്രിക്കറ്റ് ഇന്ത്യൻ ടീമിൽ വയനാട്ടിൽനിന്ന് മൂന്നു പേർ

    ജിബിന ജോസും അതുല്യയും ഈ വർഷമാണ്‌ കേരള ടീമിലും തുടർന്ന്‌ ദേശീയ ടീമിലേക്കും ഇടം കണ്ടെത്തുന്നത്. വടുവൻചാൽ ഹയർസെക്കൻഡറി സ്‌കൂൾ പ്ലസ്‌ വൺ വിദ്യാർഥിനിയാണ്‌ ജിബിന. നായത്തുപറമ്പിൽ ജോസിന്റെയും ഓമനയുടെയും മകളാണ്‌. വടുവൻചാൽഎച്ച്‌എസ്‌എസിലെ ‌ പ്ലസ്‌ വൺ വിദ്യാർഥിനിയായ അതുല്യ പുത്തോട്ട്‌ വീട്ടിൽ സെനുവിന്റെയും സെൽജയുടെയും മകളാണ്‌. ജനുവരിയിൽ ഉത്തർപ്രദേശിലാണ്‌ പരിശീലന ക്യാമ്പ്‌. തുടർന്ന്‌ നേപ്പാൾ കാഠ്മണ്ഡുവിൽ ടെന്നിസ്‌ബോൾ ക്രിക്കറ്റ്‌ അന്താരാഷ്ട്ര ടൂർണമെന്റും അരങ്ങേറും.

    കേരള ജൂനിയർ ടീമിനെ മുഹമ്മദ് യാസീൻ നയിക്കും

    ഈ മാസം 27, 28 തിയ്യതികളിൽ ചെന്നൈയിൽ നടക്കുന്ന ദക്ഷിണ മേഖല ദേശീയ ജൂനിയർ ടെന്നീസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന സംസ്ഥാന ടീമിനെ കൊണ്ടോട്ടി എസ്കോള ഇന്റർനാഷണൽ സ്കൂളിലെ എൻ. മുഹമ്മദ് യാസീൻ നയിക്കും. ടീം അംഗങ്ങൾ: ഏ.കെ. മുഹമ്മദ് സജാദ് (വൈസ് ക്യാപ്റ്റൻ), അഹമ്മദ് ഫിനാഷ്‌, കെ.പി. അദ്നാൻ, സി. ഷാമിൽ, മുഹമ്മദ് റബീഹ്, ദംസാസ് മുഹമ്മദ്, സി.പി. അബ്ദുല്ല, കെ.അബ്ദുല്ല ഒമർ, ടി. സാലിഹ്, പി. മിഷാൽ, അഷ്മിൽ സഹൻ. കോച്ച് : എം.കെ. മുനീർ, മാനേജർ: മജീദ് ബാവ.
    Published by:Anuraj GR
    First published: