നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • Pro Kabaddi League | പ്രോ കബഡി സീസണ്‍ 8ല്‍ ഗംഭീര തിരിച്ചുവരവ് നടത്താൻ ഒരുങ്ങുന്ന മൂന്ന് കളിക്കാര്‍; മത്സരം ബംഗളൂരുവില്‍

  Pro Kabaddi League | പ്രോ കബഡി സീസണ്‍ 8ല്‍ ഗംഭീര തിരിച്ചുവരവ് നടത്താൻ ഒരുങ്ങുന്ന മൂന്ന് കളിക്കാര്‍; മത്സരം ബംഗളൂരുവില്‍

  ഇത്തവണ പ്രോ കബഡി ലീഗ് സീസണ്‍ 8ല്‍ തിരിച്ചുവരാന്‍ ഒരുങ്ങുന്ന കളിക്കാരെ പരിചയപ്പെടാം

  Pro-Kabaddi

  Pro-Kabaddi

  • Share this:
   വിവോ പ്രോ കബഡി ലീഗ് 2021 (vivo pro kabadi league) ഡിസംബര്‍ 22ന് (december 22) ആരംഭിക്കും. ഓഗസ്റ്റ് 29 മുതല്‍ 31 വരെ മുംബൈയില്‍ നടന്ന ലേലത്തില്‍ സീസണ്‍ 8 (season 8) കളിക്കാരെ തീരുമാനിച്ചിരുന്നു. 12 ടീമുകളും അതത് ടീമംഗങ്ങളെ സജ്ജമാക്കി കഴിഞ്ഞു. സാധാരണ കാരവന്‍ ഫോര്‍മാറ്റില്‍ നിന്ന് മാറി ബംഗളൂരുവില്‍ (bengaluru) ഒറ്റ വേദിയിലാണ് ഈ സീസണില്‍ മത്സരങ്ങള്‍ നടക്കുക. പ്രോ കബഡി ലീഗ് സീസണ്‍ 8ല്‍ തിരിച്ചുവരാന്‍ ഒരുങ്ങുന്ന കളിക്കാരെ പരിചയപ്പെടാം.

   സന്ദീപ് കണ്ടോല (തെലുങ്ക് ടൈറ്റന്‍സ്)

   സന്ദീപ് കണ്ടോല വിവോ പ്രോ കബഡി സീസണ്‍ 2ലാണ് തെലുങ്ക് ടൈറ്റന്‍സിന് വേണ്ടി അരങ്ങേറ്റം കുറിച്ചത്. ലെഫ്റ്റ് കോര്‍ണര്‍ ഡിഫന്‍ഡര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മിടുക്ക് 59 ടാക്കിള്‍ പോയിന്റുകളും ആറ് ഹൈ-5കളും നേടി മികച്ച തുടക്കക്കാരനുള്ള അവാര്‍ഡ് നേടി കൊടുത്തിരുന്നു. പ്രോ കബഡി ലീഗ് 2 ലെ മികച്ച രണ്ടാമത്തെ ഡിഫന്‍ഡറായി കണ്ടോല തന്റെ ആദ്യ കാമ്പെയ്ന്‍ പൂര്‍ത്തിയാക്കി.

   കായികരംഗത്ത് നിന്ന് നീണ്ട ഇടവേളയ്ക്ക് ശേഷം, 67-ാമത്തെയും, 68-ാമത്തെയിം സീനിയര്‍ ദേശീയ കബഡി ചാമ്പ്യന്‍ഷിപ്പുകളില്‍ സന്ദീപ് ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തി. അദ്ദേഹത്തിന്റെ ഗംഭീര പ്രകടനം കണക്കിലെടുത്ത് സീനിയര്‍ നാഷണല്‍സിന്റെ രണ്ട് പതിപ്പുകളിലും വെള്ളി നേടി.

   വിവോ പ്രോ കബഡി കളിക്കാരുടെ ലേലത്തില്‍ പല ടീമുകളും സന്ദീപ് കണ്ടോലയെ സ്വന്തമാക്കാന്‍ ലേലം വിളിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ ടീമിലേക്ക് തിരികെ കൊണ്ടുവരാന്‍ 59.5 ലക്ഷം രൂപ തെലുങ്ക് ടൈറ്റന്‍സ് നൽകി. വിശാല്‍ ഭരദ്വാജിന്റെ അഭാവം നികത്താന്‍ കണ്ടോലയ്ക്ക് കഴിഞ്ഞേക്കും.

   സുരേന്ദര്‍ നാഡ (ഹരിയാന സ്റ്റീലേഴ്‌സ്)

   എതിരാളിയുടെ കണങ്കാലില്‍ പിടിത്തമിടുന്ന സുരേന്ദര്‍ നാഡയെ പികെഎല്‍ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനാണ്. തന്റെ കരിയറില്‍ 200-ലധികം ടാക്കിള്‍ പോയിന്റുകള്‍ ഉള്ളതിനാല്‍, ഒരു സീസണില്‍ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ഹൈ-5 (5) എന്ന റെക്കോര്‍ഡ് നാഡ സ്വന്തമാക്കിയിട്ടുണ്ട്.

   Also Read- Pro Kabaddi League | പ്രോ കബഡി ലീഗ് സീസൺ 8 ഡിസംബർ 22 മുതൽ; മത്സര വേദിയും ഷെഡ്യൂളുകളും

   തോളിന് പരുക്കേറ്റതിനെ തുടര്‍ന്ന് സുരേന്ദര്‍ നാഡ സീസണ്‍ 6ല്‍ നിന്ന് പുറത്തായപ്പോള്‍ ഹരിയാന സ്റ്റീലേഴ്സിന് കനത്ത തിരിച്ചടി നേരിട്ടിരുന്നു. മുന്‍ സീസണില്‍ ടീമിന്റെ ക്യാപ്റ്റനെന്ന നിലയില്‍ നാഡ നിര്‍ണായക പങ്കുവഹിച്ചിരുന്നു. 80 ടാക്കിള്‍ പോയിന്റുകളുമായി സീസണ്‍ 5ലെ ഏറ്റവും മികച്ച ഡിഫന്‍ഡറായിരുന്നു നാഡ. കൂടാതെ ഹരിയാന സ്റ്റീലേഴ്‌സിനെ അരങ്ങേറ്റ സീസണില്‍ പ്ലേഓഫിലേക്ക് നയിക്കുകയും ചെയ്തു. വരാനിരിക്കുന്ന സീസണില്‍ രാജേഷ് നര്‍വാളിനും രവി കുമാറിനുമൊപ്പം നാഡയുടെ സ്വന്തം ടീമിലേക്കുള്ള തിരിച്ചുവരവ് പ്രതിരോധത്തെ വളരെയധികം ശക്തിപ്പെടുത്തും.

   മഹേന്ദ്ര ഗണേഷ് രജ്പുത് (ഗുജറാത്ത് ജയന്റ്‌സ്)

   എപ്പോള്‍ വേണമെങ്കിലും മത്സരത്തിന്റെ ഗതി മാറ്റാനുള്ള കഴിവിന് പേരുകേട്ട കളിക്കാരനാണ് മഹേന്ദ്ര ഗണേഷ് രാജ്പുത്. മഹാരാഷ്ട്രയില്‍ നിന്നുള്ള ഈ കളിക്കാരന്‍ ഗുജറാത്ത് ജയന്റ്സിനൊപ്പം കഴിഞ്ഞ കുറച്ച് സീസണുകളില്‍ കളിച്ചിരുന്നു.

   ബംഗാള്‍ വാരിയേഴ്‌സിനൊപ്പം നാല് സീസണുകള്‍ ചെലവഴിച്ചതിന് ശേഷമാണ് രജ്പുത് ഗുജറാത്ത് ജയന്റ്‌സിലേക്ക് മാറിയത്. സീസണ്‍ 5ന്റെ തുടക്കത്തില്‍ തന്നെ ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായകമായ 62 നിര്‍ണായക പോയിന്റുകള്‍ നേടിയതാണ് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനം. രാജ്പുത് മുംബയ്ക്കെതിരെ 7-പോയിന്റും നേടി. ഇത് സീസണ്‍ 6-ലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു.

   സീസണ്‍ 7 ന് മുമ്പ് മഹേന്ദ്ര രാജ്പുതിനുണ്ടായ പരിക്ക് ഗുജറാത്ത് ജയന്റ്‌സിന് കനത്ത നഷ്ടമുണ്ടാക്കിയിരുന്നു. ലീഗില്‍ ആദ്യമായി പ്ലേ ഓഫില്‍ എത്താതെ ടീം പരാജയപ്പെട്ടു. പിന്നീട് സീസണ്‍ 8 ലേലത്തില്‍ അദ്ദേഹം ഗുജറാത്ത് ടീമിലേക്ക് തന്നെ മടങ്ങി. താരത്തെ മുന്‍നിര റൈഡറായി ഉപയോഗിക്കാനാണ് കോച്ച് മന്‍പ്രീത് സിംഗ് ലക്ഷ്യമിടുന്നത്.
   Published by:Anuraj GR
   First published:
   )}