• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഐപിഎല്‍ 2019: മൂന്ന് ഇന്ത്യന്‍ താരങ്ങളെ ലക്ഷ്യമിട്ട് ഹൈദരാബാദ്


Updated: December 4, 2018, 1:40 PM IST
ഐപിഎല്‍ 2019: മൂന്ന് ഇന്ത്യന്‍ താരങ്ങളെ ലക്ഷ്യമിട്ട് ഹൈദരാബാദ്

Updated: December 4, 2018, 1:40 PM IST
ഹൈദരബാദ്: അടുത്ത കാലത്തായി ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ച ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ഡേവിഡ് വാര്‍ണര്‍ എന്ന നായകന്‍ പന്ത് ചുരണ്ടല്‍ വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞ സീസണില്‍ ടീമിന് പുറത്തായെങ്കിലും പകരമെത്തിയ വില്ല്യംസണ്‍ ആരാധകരുടെ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിക്കാതെ ടീമിനെ നയിക്കുകയായിരുന്നു.

പുതിയ സീസണിനൊരുങ്ങുമ്പോള്‍ കഴിഞ്ഞ സീസണുകളില്‍ ടീമിന്റെ നെടുംതൂണായിരുന്ന ശിഖര്‍ ധവാന്‍ ടീമിലില്ലാ എന്നത് മാനേജ്‌മെന്റിന് തിരിച്ചടിയാണ്. ഇത് മറികടക്കനായി ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇന്ത്യന്‍ താരങ്ങളെ ലേലത്തില്‍ സ്വന്തമാക്കാന്‍ തയ്യാറെടുക്കുകയാണ് സണ്‍റൈസേഴ്‌സ് സംഘം. ജയ്പൂരില്‍ ഡിസംബര്‍ 18 നാണ് ഐപിഎല്‍ ലേലം നടക്കുക.

Also Read: 'ലൂക്കാ ദ ബ്യൂട്ടി'; ഈ വര്‍ഷം നേടുന്നത് മികച്ച താരത്തിനുള്ള നാലാം പുരസ്‌കാരം
Loading...

മനോജ് തിവാരി, ശിവം ദുബെ, ജിതേഷ് ശര്‍മ എന്നീ താരങ്ങളെയാകും ഹെദരാബാദ് ഇത്തവണ പ്രധാനമായും കൂടാരത്തിലെത്തിക്കുക എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ ടീമില്‍ 2008 ല്‍ അരങ്ങേറ്റം കുറിച്ചിരുന്ന മനോജ് തിനവാരിയ്ക്ക് 33 വയസായെങ്കിലും താരത്തിന്റെ ബാറ്റിങ്ങ് പ്രകടനം ഇപ്പോഴും മികച്ച നില്‍ക്കുകയാണ്. ദേശീയ ടീമില്‍ എട്ട് ഏകദിനവും മൂന്ന് ടി20 മത്സരവും മാത്രമായിരുന്ന തിവാരി കളിച്ചത്.

Dont MIss:  ഓസീസില്‍ പരമ്പര നേടാന്‍ കോഹ്‌ലിക്ക് സ്‌പെഷ്യല്‍ ടിപ്പുമായി സച്ചിന്‍

ശിവം ദുബെ എന്ന മുംബൈ താരം ആഭ്യന്തര ലീഗിലെ മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളാണ്. നടന്നുകൊണ്ടിരിക്കുന്ന മുംബൈ ടി20 ലീഗില്‍ ഒരോവറില്‍ അഞ്ച് സിക്‌സുകള്‍ പറത്തി താരം നേരത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെ ടീമില്‍ നിന്ന് പുറത്താക്കിയ ഹൈദരാബാദ് പുതിയ താരത്തിനായുള്ള തെരച്ചിലിലാണ്. ആഭ്യന്തര ലീഗില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന വിദര്‍ഭയുടെ ജിതേഷ് ശര്‍മയെ ടീമിലെത്തിച്ച് സാഹയുടെ വിടവ് നികത്താനാകും ടീം തയ്യാറാവുക. വിജയ് ഹസാരെ ട്രോഫിയില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 298 റണ്‍സുമായി ടോപ്പ് സ്‌കോററുമായിരുന്നു.

First published: December 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍