• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

India Vs South Africa: രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ജയമൊരുക്കിയ മൂന്ന് വഴിത്തിരിവുകൾ

നാട്ടിൽ വച്ച് ദക്ഷിണാഫ്രിക്കയെ ട്വന്റി 20യിൽ ഇന്ത്യ തോൽപ്പിക്കുന്നത് ഇതാദ്യമായാണ്

news18-malayalam
Updated: September 19, 2019, 7:35 AM IST
India Vs South Africa: രണ്ടാം ടി20യിൽ ഇന്ത്യയ്ക്ക് ജയമൊരുക്കിയ മൂന്ന് വഴിത്തിരിവുകൾ
Kohli
  • Share this:
മൊഹാലി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി 20യിൽ ഇന്ത്യക്ക് 7 വിക്കറ്റ് ജയം. 150 റൺസ് വിജയലക്ഷ്യം ഇന്ത്യ ഓരോവർ ബാക്കി നിൽക്കെ മറികടന്നു. പുറത്താകാതെ 72 റൺസെടുത്ത വിരാട് കോലിയാണ് മാൻ ഓഫ് ദ മാച്ച്. നാട്ടിൽ വച്ച് ദക്ഷിണാഫ്രിക്കയെ ട്വന്റി 20യിൽ ഇന്ത്യ തോൽപ്പിക്കുന്നത് ഇതാദ്യമായാണ്. മത്സരത്തിൽ നിർണായകമായ 5 ഘടകങ്ങൾ എന്തൊക്കെയെന്ന് നോക്കാം

1. കോലിപ്പടയോട്ടം- 52 പന്തിൽ 72 റൺസുമായി മുന്നിൽ നിന്ന് നയിച്ചു ക്യാപ്റ്റൻ കോലി. രാജ്യാന്തര ട്വന്റി 20യിൽ ഏറ്റവും കൂടുതൽ റൺസെന്ന റെക്കോഡും കോലി സ്വന്തമാക്കി

2. മിന്നും ക്യാച്ചുകൾ- തകർപ്പൻ ക്യാച്ചുകളും മത്സരത്തിൽ ഏറെ വഴിത്തിരിവായി. ദക്ഷിണാഫ്രിക്കൻ നായകൻ ക്വിന്‍റൺ ഡികോക്കിനെ പുറത്താക്കാൻ മിഡോഫിലേക്ക് ഓടി ഡൈവ് ചെയ്ത് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി എടുത്ത ക്യാച്ച് ഏറെ നിർണായകമായിരുന്നു. അർദ്ധസെഞ്ച്വറി പിന്നിട്ട് ക്രീസിൽനിന്ന് ഡികോക്ക് പുറത്തായിരുന്നില്ലെങ്കിൽ കൂടുതൽ മികച്ച സ്കോറിലേക്ക് ദക്ഷിണാഫ്രിക്ക എത്തുമായിരുന്നു. പിന്നീട് ശിഖാർ ധവാനെ പുറത്താക്കാൻ ഡേവിഡ് മില്ലർ എടുത്ത ക്യാച്ചും ഏറെ ചർച്ചയായി.

India vs South Africa: മത്സരത്തിൽ വഴിത്തിരിവായി വിരാട് കോഹ്ലിയുടെ സൂപ്പർമാൻ ക്യാച്ച്!

3. ദീപക് ചഹാറിന്‍റെ ബൌളിങ്- 22 റൺസ് വിട്ടുനൽകി രണ്ട് വിക്കറ്റാണ് ചഹാർ നേടിയത്. ഓപ്പണർ റീസ ഹെൻഡ്രിക്ക്സ്, മികച്ച ബാറ്റിങ് പുറത്തെടുത്ത ടെംബ ബവുമ എന്നിവരുടെ വിക്കറ്റുകളാണ് ചഹാർ നേടിയത്.
First published: September 19, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...