തിരുവനന്തപുരം: ഇന്ത്യ - വെസ്റ്റിന്‍ഡീസ് ടി20 മത്സരത്തിന്റെ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ഇനി മൂന്ന് ദിവസം കൂടി. ഓണ്‍ലൈനായി ടിക്കറ്റുകള്‍ ശനിയാഴ്ചവരെ ബുക്ക് ചെയ്യാം. ആകെയുള്ള 32000 ടിക്കറ്റുകളില്‍ 85 ശതമാനവും ഇതിനകം വിറ്റുതീര്‍ന്നു.
also read:
എറിഞ്ഞു വീഴ്ത്തി അഞ്ജലി: വനിതാ ടി20യിൽ പുതിയ റെക്കോഡ് കുറിച്ച് നേപ്പാൾ താരംആയിരം രൂപയുടെ മുഴുവന്‍ ടിക്കറ്റുകളും വിറ്റഴിഞ്ഞു. സെക്ടര്‍ എയിലെയും ബിയിലെയും ടിക്കറ്റുകളും അതിവേഗം വിറ്റഴിയുന്നുണ്ട്. കളിക്കാരുടെ ഡഗ് ഔട്ടിനോട് ചേര്‍ന്നുള്ള സെക്ടര്‍ ജെയിലെ എക്സിക്യൂട്ടീവ് പവിലിയനിലാണ് ഇനി കൂടുതൽ ടിക്കറ്റുകൾ ബാക്കിയുള്ളത്. കളിക്കാരെ വളരെ അടുത്തുകാണാനും അവരുടെ സ്റ്റേഡിയത്തേക്കുള്ള വരവും പോക്കും കാണാനും സെക്ടര്‍ ജെയിലെ എക്സിക്യൂട്ടീവ് പവിലിയനിലുള്ളവര്ക്ക് സാധിക്കും.
ടിക്കറ്റെടുക്കാം പേടിഎം വഴി
1000,2000,3000,5000 രൂപ എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകള്‍. ജി.എസ്.ടിയും കേരള പ്രളയ സെസും ഉള്‍പ്പടെയാണ് ഈ തുക. ഒരാള്‍ക്ക് ഒരു ഇമെയില്‍ ഐഡിയില്‍ നിന്നും ഒരു മൊബൈല്‍ നമ്പറില്‍ നിന്നും ആറ് ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്യാം. വിദ്യാര്‍ഥികള്‍ക്കായി 1000 രൂപയുടെ ടിക്കറ്റുകള്‍ 500 രൂപ നിരക്കില്‍ ലഭ്യമാകും .
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.