• HOME
  • »
  • NEWS
  • »
  • sports
  • »
  • എക്കാലത്തെയും മികച്ച ഏകദിന ഇലവനെ തിരഞ്ഞെടുത്ത് ദില്‍ഷന്‍; ഇന്ത്യയില്‍ നിന്ന് ഒരു താരം മാത്രം

എക്കാലത്തെയും മികച്ച ഏകദിന ഇലവനെ തിരഞ്ഞെടുത്ത് ദില്‍ഷന്‍; ഇന്ത്യയില്‍ നിന്ന് ഒരു താരം മാത്രം

ഓസ്ട്രേലിയയുടെ ഇതിഹാസ നായകന്‍ റിക്കി പോണ്ടിംഗാണ്‌ ടീമിന്‍റെ നായകന്‍

Tillakaratne Dilshan

Tillakaratne Dilshan

  • Last Updated :
  • Share this:
    എക്കാലത്തെയും മികച്ച ക്രിക്കറ്റ് ഇലവനെ തിരഞ്ഞെടുത്ത് ശ്രീലങ്കന്‍ ഇതിഹാസ താരം തിലകരത്നെ ദില്‍ഷന്‍. ഇതിഹാസ താരങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ടീമില്‍ ഇന്ത്യയില്‍ നിന്ന് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമേയുള്ളൂ.

    ഓസ്ട്രേലിയയുടെ ഇതിഹാസ നായകന്‍ റിക്കി പോണ്ടിംഗാണ് ഈ‌ ടീമിന്‍റെ നായകന്‍. ദക്ഷിണാഫ്രിക്കന്‍ ഇതിഹാസം എബി ഡിവില്ലിയേഴ്സിനാണ് ടീമിന്റെ വിക്കറ്റ് കാക്കാനുള്ള ദൗത്യം ദില്‍ഷന്‍ നല്‍കുന്നത്.
    TRENDING:'കോവിഡ് കൈകാര്യം ചെയ്യുന്നതിൽ വീഴ്ച' ട്രംപിനെതിരെ ആഞ്ഞടിച്ച് ബരാക്ക് ഒബാമ[NEWS]COVID 19| മാലദ്വീപില്‍ നിന്നും പ്രവാസികളുമായി തിരിച്ച നാവികസേന കപ്പല്‍ കൊച്ചി തീരത്ത് [NEWS]എൺപതുകാരിയുടെ അന്ത്യകർമ്മങ്ങൾക്കൊപ്പം 40 മുസ്ലീം കുടുംബങ്ങള്‍ ഹിന്ദുമതത്തിലേക്ക് [NEWS]
    ശ്രീലങ്കയുടെ സനത് ജയസൂര്യയും, സച്ചിന്‍ ടെണ്ടുല്‍ക്കറും ചേര്‍ന്നാണ് ദില്‍ഷന്‍ തിരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ഏകദിന ഇലവന്റെ ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യുക. വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ, ശ്രീലങ്കയുടെ മഹേല ജയവര്‍ധനെ, റിക്കി പോണ്ടിംഗ്, ദക്ഷിണാഫ്രിക്കന്‍ താരങ്ങളായ ജാക്വസ് കാലിസ്, എബി ഡിവില്ലിയേഴ്സ് എന്നിവരാണ് 4 മുതല്‍ 7 വരെ സ്ഥാനങ്ങളില്‍ ബാറ്റ് ചെയ്യുക.

    രണ്ട് പേസര്‍മാരും, രണ്ട് സ്പിന്നര്‍മാരുമടങ്ങുന്നതാണ്‌ ദില്‍ഷന്റെ ടീം. പാക് താരം വസീം അക്രം, വിന്‍ഡീസിന്റെ കോട്നി വാല്‍ഷ് എന്നിവര്‍ പേസ് നിരയില്‍ അണിനിരക്കുമ്പോള്‍, ഓസ്ട്രേലിയന്‍ ഇതിഹാസം ഷെയിന്‍ വോണും, ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനുമാണ് ടീമിന്റെ സ്പിന്നര്‍മാര്‍.
    Published by:user_49
    First published: