HOME » NEWS » Sports » TIM PAINE HEAPS RICH PRAISE ON VIRAT KOHLI LAUDS COMPETITIVE NATURE OF INDIA CAPTAIN JK INT

കോഹ്ലി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍, ഏതൊരാളും കോഹ്ലിയെപ്പോലെ ഒരാള്‍ ടീമില്‍ വേണമെന്നാഗ്രഹിക്കും: ടിം പെയിന്‍

കോഹ്ലിയെ വാനോളം പ്രശംസിക്കുകയാണ് ടിം പെയിന്‍. ലോകത്തിലെ ഏറ്റവും മികച്ച താരമെന്നാണ് പെയിന്‍ ഇന്ത്യന്‍ നായകനെ വിശേഷിപ്പിച്ചത്

News18 Malayalam | news18-malayalam
Updated: May 16, 2021, 10:42 PM IST
കോഹ്ലി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍, ഏതൊരാളും കോഹ്ലിയെപ്പോലെ ഒരാള്‍ ടീമില്‍ വേണമെന്നാഗ്രഹിക്കും: ടിം പെയിന്‍
Virat Kohli
  • Share this:
ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ടിം പെയിനിന്റെ നേതൃത്വത്തിലുള്ള ഓസ്ട്രേലിയന്‍ ടീം ഇന്ത്യയോട് തോല്‍വി ഏറ്റുവാങ്ങിയിരുന്നു. ആവേശകരമായ പരമ്പരയില്‍ അവസാന ടെസ്റ്റിലെ ചരിത്രവിജയമടക്കം 2-1നാണ് ഇന്ത്യന്‍ ടീം പരമ്പര സ്വന്തമാക്കിയത്. ഐതിഹാസിക പരമ്പര ക്രിക്കറ്റ് പ്രേമികള്‍ക്ക് മറക്കാന്‍ കഴിയാത്ത ദൃശ്യ വിരുന്നായിരുന്നു സമ്മാനിച്ചത്. ഗാബ്ബയില്‍ നടന്ന അവസാന ടെസ്റ്റില്‍ യുവതാരങ്ങളുടെ കരുത്തില്‍ ഇന്ത്യന്‍ ടീം ജയം സ്വന്തമാക്കിയപ്പോള്‍ സ്വന്തം മണ്ണില്‍ ഓസീസ് ടീമിനത് കനത്ത തിരിച്ചടിയായി മാറിയിരുന്നു. കാരണം മറ്റൊന്നുമല്ല ഗാബ്ബയില്‍ ഓസ്‌ട്രേലിയന്‍ ടീം 32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തോല്‍വി അറിഞ്ഞത്.

ആദ്യ ടെസ്റ്റിന് ശേഷം ഇന്ത്യന്‍ ടീം സ്ഥിര നായകന്‍ വിരാട് കോഹ്ലി ഭാര്യയും ബോളിവുഡ് നടിയുമായ അനുഷ്‌കയുടെ പ്രസവവുമായി ബന്ധപെട്ട് നാട്ടിലേക്ക് മടങ്ങിയിരുന്നു. പരമ്പരക്ക് മുമ്പ് നായകന്‍ ടിം പെയിനടക്കം ഓസീസ് ബൗളര്‍മാര്‍ കോഹ്ലിയെ വെല്ലുവിളിച്ചത് വളരെയേറെ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇപ്പോള്‍ കോഹ്ലിയെ വാനോളം പ്രശംസിക്കുകയാണ് ടിം പെയിന്‍. ലോകത്തിലെ ഏറ്റവും മികച്ച താരമെന്നാണ് പെയിന്‍ ഇന്ത്യന്‍ നായകനെ വിശേഷിപ്പിച്ചത്.

Also Read-ഉന്നതങ്ങളില്‍ പിടിയുള്ളവരെ ടീമില്‍ കുത്തിനിറക്കുന്നു; പാക് ക്രിക്കറ്റ് ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഷോയിബ് മാലിക്

കോഹ്ലിയെ തനിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കുവാന്‍ കഴിയില്ല എന്ന് പറഞ്ഞ പെയിന്‍ ഇപ്രകാരം തന്റെ അഭിപ്രായം വിശദമാക്കി. 'ഏതൊരാളും തന്റെ ടീമില്‍ കോഹ്ലി ഉണ്ടാകണം എന്ന് ആഗ്രഹിക്കും. അദേഹം മത്സരബുദ്ധിയുള്ളയാളാണ്. ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനാണ്. നാല് വര്‍ഷം മുമ്പ് ഞാന്‍ കോഹ്ലിയുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിരുന്നു. പക്ഷേ ഞാന്‍ എപ്പോഴും ഓര്‍ക്കുന്ന ഒരാളാണ് കോഹ്ലി എന്ന് തുറന്നുപറയുവാന്‍ എനിക്ക് ഒരു മടിയുമില്ല'- പെയിന്‍ വ്യക്തമാക്കി.

പന്ത് ചുരണ്ടല്‍ വിവാദവുമായി ബന്ധപ്പെട്ട് സ്മിത്തിന് വിലക്ക് നേരിട്ടത്തോടെയാണ് പെയിന്‍ ടീമിന്റെ നായകസ്ഥാനത്തെത്തുന്നത്. വൈകാതെ തന്നെ അദേഹത്തിന്റെ നായകപദവി മാറിയേക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ഗംഭീര പ്രകടനമാണ് ഇന്ത്യന്‍ യുവനിര പെയിനിനും കൂട്ടര്‍ക്കുമെതിരെ കാഴ്ചവെച്ചത്. പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സില്‍ വെറും 36 റണ്‍സിന് ഇന്ത്യന്‍ ടീം തകര്‍ന്നടിഞ്ഞിരുന്നു. ആ മത്സരം ഇന്ത്യ തോല്‍ക്കുകയും ചെയ്തു. അതിനുശേഷമാണ് നായകന്‍ കോഹ്ലി നാട്ടിലേക്ക് മടങ്ങുന്നത്. പരമ്പരയില്‍ ഒരു ജയത്തിന്റെ ലീഡുമായി നിന്ന ഓസ്ട്രേലിയക്കെതിരെ പുതിയ നായകന്‍ അജിന്‍ക്യ രഹാനെ മികച്ച രീതിയില്‍ ഇന്ത്യന്‍ ടീമിനെ നയിച്ചുകൊണ്ട് മത്സരം വിജയിപ്പിച്ചു. മത്സരത്തില്‍ രഹാനെ സെഞ്ച്വറിയും നേടി.

മൂന്നാം ടെസ്റ്റ് സമനില ആയതോടെ അവസാന ടെസ്റ്റ് നിര്‍ണായകമായി. 1988ന് ശേഷം ഓസ്ട്രേലിയ ഇതുവരെ തോല്‍വി അറിയാത്ത ഗാബ്ബയിലെ അവസാന ടെസ്റ്റില്‍ വിരാട് കോഹ്ലി, ജസ്പ്രിത് ബുമ്ര, മുഹമ്മദ് ഷമി തുടങ്ങിയ സീനിയര്‍ താരങ്ങള്‍ പലരും ടീമിലുണ്ടായിരുന്നില്ല. യുവതാരം മുഹമ്മദ് സിറാജ്, റിഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍, ഷര്‍ദുല്‍ താക്കൂര്‍, ടി നടരാജന്‍ തുടങ്ങിയ യുവ താരങ്ങളുടെ ഗംഭീര പ്രകടനങ്ങളുടെ മികവില്‍ ഇന്ത്യ ചരിത്ര വിജയം നേടുകയായിരുന്നു.
Published by: Jayesh Krishnan
First published: May 16, 2021, 10:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories