നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • sports
    • »
    • സ്‌മിത്തോ കമ്മിൻസോ അതോ ലബുഷെയ്‌നോ? ടെസ്റ്റിൽ ഓസ്‌ട്രേലിയയെ ഇനി ആര് നയിക്കും?

    സ്‌മിത്തോ കമ്മിൻസോ അതോ ലബുഷെയ്‌നോ? ടെസ്റ്റിൽ ഓസ്‌ട്രേലിയയെ ഇനി ആര് നയിക്കും?

    സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശവും നഗ്നചിത്രങ്ങളും അയച്ചുവെന്ന ആരോപണത്തിന്റെ പേരിൽ ടെസ്റ്റ് ടീം ക്യാപ്റ്റൻ ടിം പെയ്ൻ സ്ഥാനമൊഴിഞ്ഞതോടെയാണ് ടെസ്റ്റിൽ ഓസ്‌ട്രേലിയയെ ആരാകും ഇനി നയിക്കുക എന്ന ചോദ്യമുയർന്നത്

    • Share this:
      വിവാദച്ചുഴിയിൽ മറ്റൊരു ഓസ്‌ട്രേലിയൻ ക്യാപ്റ്റന് കൂടി സ്ഥാനമൊഴിയേണ്ടി വന്നിരിക്കുകയാണ്. സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശവും നഗ്നചിത്രങ്ങളും അയച്ചുവെന്ന ആരോപണത്തിന്റെ പേരിലാണ് ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീം(Australia Cricket Team) ക്യാപ്റ്റനായ ടിം പെയ്ന് (Tim Paine) സ്ഥാനം ഒഴിയേണ്ടി വന്നത്. ഹൊബാര്‍ട്ടില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് പെയ്ന്‍ താൻ സ്ഥാനമൊഴിയുന്നതായി അറിയിച്ചത്. ഇതോടെ ഓസ്‌ട്രേലിയയെ ടെസ്റ്റിൽ ഇനി നയിക്കുക ആരാകും എന്ന ചർച്ചയിലാണ് ആരാധകർ. ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ സാധ്യതയുള്ളതായി മൂന്ന് പേരെയാണ് ആരാധകർ കാണുന്നത്. മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (Steve Smith), നിലവിൽ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനായ പേസ് ബൗളർ പാറ്റ് കമ്മിൻസ് (Pat Cummins), മാർനസ് ലബുഷെയ്ൻ (Marnus Labuschagne) എന്നീ മൂന്ന് താരങ്ങളിൽ ആരെങ്കിലുമാകും ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുക എന്നതാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

      2018ൽ പന്ത് ചുരുണ്ടൽ വിവാദത്തിൽ പെട്ട് വിലക്ക് നേരിട്ടതോടെ ക്യാപ്റ്റൻ സ്ഥാനം ഒഴിയേണ്ടി വന്ന സ്റ്റീവ് സ്മിത്ത് വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തുമോ എന്നാണ് ആരാധകർ കൂടുതൽ ഉറ്റുനോക്കുന്നത്. ക്യാപ്റ്റൻ എന്ന നിലയിൽ മികച്ച പ്രകടനം നടത്തിയിട്ടുള്ള സ്മിത്തിനെ വീണ്ടുമൊരിക്കൽ കൂടി ക്യാപ്റ്റനാക്കാൻ ക്രിക്കറ്റ് ഓസ്‌ട്രേലിയ തയാറാകുമോ എന്നാണ് കാണേണ്ടത്.

      ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റനായ കമ്മിൻസ് ടീമിന്റെ ക്യാപ്റ്റൻ സ്ഥാനത്തെത്താനുള്ള സാധ്യതകൾ നേരത്തെ തന്നെ ചർച്ചയായിരുന്നു. ഇന്ത്യയോട് ടെസ്റ്റ് പരമ്പര തോറ്റതിന് പിന്നാലെ തന്നെ പെയ്‌നിന്റെ രാജിക്കായി ആവശ്യം ഉയർന്നിരുന്നു. എന്നാൽ ആഷസ് പരമ്പരയ്ക്ക് ശേഷം തീരുമാനം എടുക്കാമെന്ന നിലപാടിൽ പെയ്‌നിനെ ക്യാപ്റ്റൻ ആക്കിയാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡ് ടീമിനെ പ്രഖ്യാപിച്ചത്.

      എന്നാല്‍ ആഷസ് പരമ്പര തൊട്ടുമുന്‍പില്‍ നില്‍ക്കെയാണ് നാല് വര്‍ഷം മുന്‍പത്തെ സംഭവം ഉയർന്നു വന്നത്. പെയ്ൻ രാജി വെച്ചതോടെ ആഷസ് പരമ്പരയ്ക്ക് മുമ്പ് പുതിയ ക്യാപ്റ്റനെ കണ്ടെത്തേണ്ട അവസ്ഥയിലാണ് ഓസ്‌ട്രേലിയ. ഇതോടെയാണ് സ്‌മിത്തിനെ വീണ്ടും ക്യാപ്റ്റൻസി ഏൽപ്പിക്കണമെന്ന അഭിപ്രായം ഉയരാൻ തുടങ്ങിയത്. എന്നാൽ പന്ത് ചുരുണ്ടൽ വിവാദം ഉയർത്തിക്കാട്ടി ഒരു സംഘം ആരാധകർ സ്മിത്തിനെ ക്യാപ്റ്റൻ ആക്കരുതെന്ന അഭിപ്രായവും പങ്കുവെക്കുന്നുണ്ട്.

      Also read- Tim Paine | സഹപ്രവര്‍ത്തകയ്ക്ക് നഗ്നചിത്രങ്ങളും അശ്ലീല സന്ദേശവും അയച്ചെന്ന് ആരോപണം; ഓസീസ് ക്യാപ്റ്റന്‍ ടിം പെയ്ന്‍ രാജിവെച്ചു

      സ്മിത്ത് തന്നെയാകും ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുക എന്നാണ് ക്രിക്കറ്റ് വിദഗ്ധനും കമന്റേറ്ററുമായ ഹർഷ ഭോഗ്ലെ പ്രതികരിച്ചത്. കമ്മിൻസാണ് ക്യാപ്റ്റൻ സ്ഥാനം അർഹിക്കുന്ന കളിക്കാരാണെങ്കിലും ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മൂന്ന് ഫോർമാറ്റിലും കളിക്കുന്ന താരത്തിന്റെ ജോലിഭാരം കണക്കിലെടുക്കേണ്ടതായുണ്ട് എന്നും ഭോഗ്ലെ കൂട്ടിച്ചേർത്തു.


      1964ന് ശേഷം ഒരു ഫാസ്റ്റ് ബൗളര്‍ ഓസ്‌ട്രേലിയയെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് വന്നിട്ടില്ല. അങ്ങനെയിരിക്കെ കമ്മിൻസിനെ ക്യാപ്റ്റൻ സ്ഥാനം ഏൽപ്പിച്ച് ഓസ്‌ട്രേലിയ ഈ ഒരു വ്യവസ്ഥ തിരുത്തിക്കുറിക്കുമോ എന്നത് കൂടി കാണണം. സ്മിത്തിനും കമ്മിൻസിനും പുറമെ ഓസ്‌ട്രേലിയയുടെ പ്രധാന ബാറ്ററായ മാർനസ് ലബുഷെയ്‌നും ടീമിന്റെ ക്യാപ്റ്റനാകാനുള്ള സാധ്യതയുണ്ട്. ദേശിയ ടീമിലേക്ക് എത്തുന്നതിന് ഓസ്‌ട്രേലിയൻ ആഭ്യന്തര ക്രിക്കറ്റിൽ ടീമുകളുടെ ക്യാപ്റ്റനായതിന്റെ അനുഭവസമ്പത്ത് താരത്തിനുണ്ട് എന്നതും ഈ സാധ്യതകൾ കൂട്ടുന്നുണ്ട്.

      എന്നാല്‍ 27കാരനായ ലബുഷെയ്‌നിന്റെ കൈകളിലേക്ക് ക്യാപ്റ്റന്‍ സ്ഥാനം ഏല്‍പ്പിക്കാനുള്ള ധൈര്യം ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് ഉണ്ടാവാനുള്ള സാധ്യത വിരളമാണ്. ദീര്‍ഘകാലത്തേക്കുള്ള പദ്ധതികളാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ മനസിലുള്ളതെങ്കിൽ യുവതാരം ടെസ്റ്റിൽ കങ്കാരുക്കളെ നയിക്കാൻ എത്തിയേക്കും.
      Published by:Naveen
      First published:
      )}