നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • sports
  • »
  • WTC| ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ധരിച്ച ജേഴ്സി ലേലത്തിൽ വെച്ച് ടിം സൗത്തി

  WTC| ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ധരിച്ച ജേഴ്സി ലേലത്തിൽ വെച്ച് ടിം സൗത്തി

  ഗുരുതരമായ അർബുദ രോഗം ബാധിച്ച എട്ടു വയസുകാരി ഹോളി ബീറ്റിയുടെ ചികിത്സക്കായുള്ള പണം കണ്ടെത്തുന്നതിനായാണ് താരം ജേഴ്സി ലേലത്തിൽ വെച്ചത്. ന്യൂറോബ്ലാസ്റ്റോമ എന്ന രോഗമാണ് ബീറ്റിയെ ബാധിച്ചിരിക്കുന്നത്.

  Tim Southee

  Tim Southee

  • Share this:
   ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കെതിരായ ഫൈനൽ മത്സരത്തിൽ ധരിച്ച ജേഴ്സി ലേലത്തിന് വെച്ച് ന്യൂസിലൻഡ് പേസ് ബൗളർ ടിം സൗത്തി. ഗുരുതരമായ അർബുദ രോഗം ബാധിച്ച എട്ടു വയസുകാരി ഹോളി ബീറ്റിയുടെ ചികിത്സക്കായുള്ള പണം കണ്ടെത്തുന്നതിനായാണ് താരം ജേഴ്സി ലേലത്തിൽ വെച്ചത്. ന്യൂറോബ്ലാസ്റ്റോമ എന്ന രോഗമാണ് ബീറ്റിയെ ബാധിച്ചിരിക്കുന്നത്.

   ലേലത്തിന് വെച്ച ജേഴ്‌സിയിൽ ഫൈനൽ മത്സരം കളിച്ച ന്യൂസിലൻഡ് ടീമിലെ 15 താരങ്ങളും ഒപ്പ് വെച്ചിട്ടുണ്ട്. ബീറ്റിയുടെ രോഗ വിവരം  ക്രിക്കറ്റുമായി ബന്ധമുള്ള ഒരു കൂട്ടായ്മയിൽ നിന്നും അറിഞ്ഞ താരം ബീറ്റിയെ സഹായിക്കാനുള്ള തീരുമാനം എടുക്കുകയായിരുന്നു. 2018 മുതൽ രോഗബാധിതയായ ബീറ്റി നിലവിൽ വിദഗ്ദ്ധ ചികിത്സ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി പിതാവായ ജോണിനൊപ്പം സ്പെയിനിലാണ്. 

   ലേലത്തിലൂടെ ലഭിക്കുന്ന തുകയിലൂടെ തനിക്ക് ബീറ്റിയുടെ കുടുംബത്തെ ചെറിയ രീതിയിൽ സഹായിക്കാൻ കഴിയുമെന്നുള്ള പ്രതീക്ഷയും ന്യൂസിലൻഡ് പേസ് ബൗളർ പങ്കുവെച്ചു. ഒരു രക്ഷിതാവെന്ന നിലയിൽ ബീറ്റിയും കുടുംബവും നടത്തുന്ന പോരാട്ടത്തിനൊപ്പം  പങ്കുചേരുന്നു എന്ന് കുറിച്ച സൗത്തി, ക്രിക്കറ്റ് കളികളിലൂടെയുള്ള പോരാട്ടത്തിലൂടെ  നേടുന്ന ജയങ്ങൾ ബീറ്റിയുടെ പോരാട്ടവീര്യത്തിന് മുന്നിൽ ഒന്നുമല്ല എന്നും വ്യക്തമാക്കി. അതോടൊപ്പം കൂടുതൽ ആളുകളോട് ഈ ജീവകാരുണ്യ പ്രവൃത്തിയിൽ പങ്കെടുക്കുവാനും താരം ആഹ്വാനം ചെയ്തു. 


   സൗത്തിയുടെ ജേഴ്സി ലേലത്തിന് വെക്കുന്നതിൻ്റെ സദുദ്ദേശം പുറത്തറിഞ്ഞത് ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് ഈ വിവരം ട്വിറ്ററിലൂടെ പങ്കുവെച്ചപ്പോഴാണ്. ഇതോടെ താരത്തിന് പിന്തുണയും ആശംസകളുമായി ക്രിക്കറ്റ് ലോകം കൂട്ടിനെത്തിയിട്ടുണ്ട്. താരത്തിൻ്റെ ജേഴ്സി ലേലം ഓൺലൈനിലൂടെയാണ്  നടക്കുന്നത്. ജൂലൈ എട്ടിനാണ് ലേലം അവസാനിക്കുന്നത്. നിലവിൽ  43,200 യുഎസ് ഡോളർ (32 ലക്ഷത്തിലധികം ഇന്ത്യൻ രൂപ) വരെ ലേലത്തുക ഉയർന്നിട്ടുണ്ട്.

   Also read- 'തികച്ചും സവിശേഷമായ ബന്ധമാണ് ഞങ്ങൾ തമ്മിലുള്ളത്' : കോഹ്ലിയുമായുള്ള സൗഹൃദത്തെ കുറിച്ച് മനസ്സ് തുറന്ന് കെയ്ൻ വില്യംസൺ

   ഈ മാസം 18ന് ഇംഗ്ലണ്ടിലെ സതാംപ്ടണിൽ വെച്ച് ഇന്ത്യയുമായി ഏറ്റുമുട്ടിയ ന്യൂസിലൻഡ് ടീം ഇന്ത്യയെ എട്ട് വിക്കറ്റിന് തോൽപ്പിച്ചുകൊണ്ടാണ് ക്രിക്കറ്റിലെ നീളമേറിയ ഫോർമാറ്റിലെ കിരീടം ചൂടിയത്.  ഇന്ത്യക്കെതിരായ കലാശപ്പോരാട്ടത്തിൽ രണ്ട് ഇന്നിങ്സുകളിൽ നിന്നും അഞ്ച് വിക്കറ്റാണ് സൗത്തി വീഴ്ത്തിയത്. ഇതിൽ താരം രണ്ടാം ഇന്നിങ്സിൽ പുറത്തെടുത്ത തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ തോൽവിയിലേക്ക് തള്ളി വിട്ടത്. രണ്ടാം ഇന്നിങ്സിൽ 48 റൺസ് വഴങ്ങി നാല് വിക്കറ്റുകൾ ആണ് താരം വീഴ്ത്തിയത്.ഇതിൽ ഇന്ത്യയുടെ ഓപ്പണർമാരായ രോഹിത് ശർമ, ശുഭ്മൻ ഗിൽ എന്നിവരെ രണ്ടാം ഇന്നിങ്സിൽ നേരത്തെ തന്നെ പുറത്താക്കി ഇന്ത്യൻ നിരയുടെ തകർച്ചക്ക് തുടക്കമിട്ടത് സൗത്തിയായിരുന്നു.

   Summary

   Kiwi pace bowler Tim Southee auctions his Test Championship final jersey as a fundraiser for an eight year old girl suffering from cancer.
   Published by:Naveen
   First published:
   )}