'കളി കാര്യമാകുന്നു' ഐപിഎല്‍ പ്ലേ ഓഫ് സമയ മാറ്റവുമായി ബിസിസിഐ

ആദ്യ ക്വാളിഫയര്‍ മെയ് ഏഴിന് ചെന്നൈയിലാണ് നടക്കുന്നത്

news18
Updated: April 29, 2019, 7:23 PM IST
'കളി കാര്യമാകുന്നു' ഐപിഎല്‍ പ്ലേ ഓഫ് സമയ മാറ്റവുമായി ബിസിസിഐ
IPL
  • News18
  • Last Updated: April 29, 2019, 7:23 PM IST
  • Share this:
മുംബൈ: ഐപിഎല്‍ പ്ലേ ഓഫ് മത്സരങ്ങളുടെ സമയക്രമത്തില്‍ മാറ്റങ്ങളുമായി ബിസിസിഐ. രാത്രി എട്ടിന് ആരംഭിക്കേണ്ട മത്സരങ്ങള്‍ ഏഴരയ്ക്ക് തുടങ്ങാനാണ് ക്രിക്കറ്റ് സമിതിയുടെ പുതിയ തീരുമാനം. മത്സരങ്ങള്‍ അവസാനിക്കാന്‍ വൈകുന്നത് കണക്കിലെടുത്താണ് ഇത്തരത്തിലൊരു തീരുമാനം.

നിലവില്‍ എട്ടു മണിയ്ക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ പന്ത്രണ്ട് മണി കഴിഞ്ഞിട്ടും അവസാനിക്കാത്ത സാഹചര്യമുണ്ട് ഇതുകൊണ്ടാണ് പ്ലേ ഓഫ് നേരത്തെ ആരംഭിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പന്ത്രണ്ടാം സീസണിലെ ആദ്യ ക്വാളിഫയര്‍ മെയ് ഏഴിന് ചെന്നൈയിലാണ് നടക്കുന്നത്.

Also Read: മുംബൈയ്ക്ക് കനത്ത തിരിച്ചടി; സൂപ്പര്‍ താരം നാട്ടിലേക്ക് മടങ്ങി

എലിമിനേറ്റര്‍ മത്സരും മെയ് എട്ടിനും രണ്ടാം ക്വാളിഫയര്‍ മെയ് പത്തിനും വിശാഖപട്ടണത്തുവെച്ച് നടക്കും. ഇത്തവണത്തെ ചാമ്പ്യന്മാരെ നിര്‍ണ്ണയിക്കാനുള്ള പോരാട്ടം മെയ് 12 ന് ഹൈദരാബാദിലും അരങ്ങേറും. ചെന്നൈയില്‍ നടക്കേണ്ട ഫൈനല്‍ ഹൈദരാബാദിലേക്ക് മാറ്റി നിശ്ചയിക്കപ്പെടുകയായിരുന്നു.

ഐപിഎല്ലില്‍ വനിതകളുടെ പോരാട്ടം മെയ് 6, 8, 9, 11 തിയതികളില്‍ ജയ്പൂരിലാണ് നടക്കുക. മെയ് എട്ടിന് നടക്കുന്ന മത്സരം ഉച്ച കഴിഞ്ഞ് 3.30 നും ബാക്കി മത്സരങ്ങള്‍ രാത്രി 7.30 നുമാണ് ആരംഭിക്കുക.

First published: April 29, 2019, 7:23 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading