വലിയ ഉത്തരവാദിത്വം; കളിക്കാരെ അടുത്ത് അറിയാമെന്നത് ഗുണം ചെയ്യുമെന്ന് ടിനു യോഹന്നാൻ

നേരത്തെ കേരള ടീമിന്റെ ബൗളിംഗ് പരിശീലകൻ ആയിരുന്നു. ഓരോ കളിക്കാരെയും നേരിട്ടറിയാം. അതിനാൽ ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ബുദ്ധിമുട്ട് ആവില്ല.

News18 Malayalam | news18-malayalam
Updated: June 1, 2020, 9:42 PM IST
വലിയ ഉത്തരവാദിത്വം; കളിക്കാരെ അടുത്ത് അറിയാമെന്നത് ഗുണം ചെയ്യുമെന്ന് ടിനു യോഹന്നാൻ
ടിനു യോഹന്നാൻ
  • Share this:
കൊച്ചി: കേരള ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി നിയമിച്ചത് വലിയ ഉത്തരവാദിത്വമായി കാണുന്നുവെന്നു ടിനു യോഹന്നാൻ. ഒത്തിരി സന്തോഷം ഉണ്ട്. ബൗളിംഗ് പരിശീലകൻ എന്ന നിലയിൽ കളിക്കാരെ നേരിട്ട് അറിയാം എന്നതും ഗുണം ചെയ്യുമെന്നും ടിനു  പറഞ്ഞു.

ഇതിഹാസ താരം ഡേവിഡ് വാട്മോറിന് പകരക്കാരനായി ആണ് ടിനു യോഹന്നാൻ എത്തുന്നത്.അതുകൊണ്ട് തന്നെ നിയമനം ഒരു വെല്ലുവിളിയാണ്. കഴിഞ്ഞ സീസണിൽ ടീം നന്നായി കളിച്ചെങ്കിലും പ്രതീക്ഷിച്ചത്ര റിസൾട്ട് ഉണ്ടായില്ല. ഇത്തവണ മികച്ച റിസൾട്ട് ഉണ്ടാക്കണം. അതിന് ടീം ഒറ്റക്കെട്ടായി പരിശ്രമിക്കുമെന്നും താരം ന്യൂസ്18 നോട് സംസാരിക്കവെ അറിയിച്ചു.

TRENDING:Viral | തബ് ലീഗി പ്രവർത്തകരെ തീവ്രവാദികളെന്ന് വിളിച്ച് കാൻപുർ മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ; യുപി സർക്കാരിനും വിമർശനം[NEWS]ഒരുമിച്ച് താമസിക്കാത്ത ആളുമായുള്ള ശാരീരിക ബന്ധം നിയമവിരുദ്ധം: പുതിയ ലോക്ക് ഡൗൺ നിയമവുമായി യുകെ [NEWS]'വൈറസിനൊപ്പം ജീവിക്കാൻ നമ്മൾ പഠിക്കണം'; ഇപ്പോൾ സമ്പദ്‌വ്യവസ്ഥ തുറക്കുന്നതിൽ സർക്കാർ ശ്രദ്ധിക്കണം: പ്രമുഖ നിക്ഷേപകൻ രാകേഷ് ജുൻജുൻവാല [NEWS]
നേരത്തെ കേരള ടീമിന്റെ ബൗളിംഗ് പരിശീലകൻ ആയിരുന്നു. ഓരോ കളിക്കാരെയും നേരിട്ടറിയാം. അതിനാൽ ടീമിനെ മുന്നോട്ട് കൊണ്ടുപോകുന്നതിന് ബുദ്ധിമുട്ട് ആവില്ല.

കോവിഡ് കാരണം അടുത്ത സീസണിലെ മൽസരം തീരുമാനിച്ചിട്ടില്ല. അതിനു ശേഷം പൂർണമായും പരിശീലനത്തിന് ടീം സജ്ജ്‌മാകും. മികച്ച താരങ്ങൾ കേരളത്തിന് ഉണ്ട്. റോബിൻ ഉത്തപ്പയും ജലജ് സക്സേനയും തുടരണം എന്നാണ് ആഗ്രഹമെന്നും ടിനു വ്യക്തമാക്കി.
First published: June 1, 2020, 9:42 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading