ലോകകപ്പ് മത്സരം നടക്കുന്ന മാഞ്ചസ്റ്ററില്‍ ഇന്നു മഴ പെയ്യില്ലെന്നു പ്രവചനം. തമിഴ്നാട് വെതര്‍മാന്‍ എന്ന ഫേസ്ബുക്ക് പേജിലാണ് ക്രിക്കറ്റു പ്രേമികളെ സന്തോഷിപ്പിക്കുന്ന ഈ പ്രവചനം പോസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ്നാട്ടിലേതുൾപ്പെട്ട കൃത്യമായ കാലാവസ്ഥാ പ്രവചനം നടത്തുന്ന ഫേസ് ബുക്ക് പേജാണ് തമിഴ്നാട് വെതർമാൻ.
ചൊവ്വാഴ്ച മഴയെ തുടര്‍ന്ന് ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മില്‍ നടന്ന സെമി ഫൈനല്‍ മത്സരം തടസപ്പെട്ടിരുന്നു. ആ മത്സരം ഇന്നു നടത്താന്‍ തീരുമാനച്ചിട്ടുണ്ട്.
വൈകീട്ട് 3 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ന്യൂസിലന്‍ഡ് ഇന്നിങ്സ് തടസ്സപ്പെട്ടിടത്ത് നിന്ന് തന്നെയാണ് കളി തുടങ്ങുക. ഇന്നലെ കിവീസ് ഇന്നിങ്സ് 46.1 ഓവര്‍ എത്തിനില്‍ക്കെയായിരുന്നു മഴ കളി തടസ്സപ്പെടുത്തിയത്. തുടര്‍ച്ചയായി മഴ പെയ്തതോടെയാണ് മത്സരം ഇന്നത്തേക്ക് മാറ്റാന്‍ തീരുമാനിച്ചത്.
മഴ ഇന്നും കളി തടസപ്പെടുത്തുകയാണെങ്കില്‍ ലീഗ് ഘട്ടത്തിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ ഫൈനലിലേക്ക് പ്രവേശിക്കും. 46.1 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സ് എടുത്തു നില്‍ക്കെയായിരുന്നു കളി തടസ്സപ്പെട്ടത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.