കൊറോണ ഭീതി: ഒളിംപിക്സ് മാറ്റിവെച്ചേക്കും; സ്പോൺസർമാർ ആശങ്കയിൽ

Tokyo Olympics 2020 | ടോക്കിയോ ഒളിമ്പിക്‌സിനായി 72 സ്‌പോൺസർമാരാണുള്ളത്. ഇവരെല്ലാം ലോക കായികമാമാങ്കത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാൽ ഒളിംപിക്സ് റദ്ദാക്കിയാൽ കോടികളുടെ നഷ്ടമായിരിക്കും ഈ കമ്പനികൾ നേരിടേണ്ടിവരിക

News18 Malayalam | news18-malayalam
Updated: March 4, 2020, 2:31 PM IST
കൊറോണ ഭീതി: ഒളിംപിക്സ് മാറ്റിവെച്ചേക്കും; സ്പോൺസർമാർ ആശങ്കയിൽ
Tokyo olympics preparation
  • Share this:
ടോക്യോ: ജപ്പാനിലും കോവിഡ് 19 കൊറോണ നോവൽ വൈറസ് രോഗം സ്ഥിരീകരിച്ചതോടെ ഈ വർഷം നടക്കേണ്ട ഒളിംപിക്സിന്‍റെ കാര്യം ആശങ്കയിലായി. ഒളിംപിക്സ് വർഷാവസാനത്തേക്ക് മാറ്റിയേക്കുമെന്ന സൂചനയുമായി ജപ്പാനിലെ ഒളിംപിക്സ് വകുപ്പ് മന്ത്രി സെയ്കോ ഹാഷിമോട്ടോ രംഗത്തെത്തി. എന്നാൽ ഒളിംപിക്സ് മുൻ നിശ്ചയപ്രകാരം നടത്താനാകുമെന്ന പ്രതീക്ഷയാണ് അന്താരാഷ്ട്ര ഒളിംപിക്സ് കമ്മിറ്റി പ്രസിഡന്‍റ് തോമസ് ബാച്ച് പങ്കുവെക്കുന്നത്. ഒളിംപിക്സ് നടത്തിപ്പ് അനിശ്ചിതത്വത്തിലായതോടെ സ്പോൺസർമാർ ആശങ്കയിലാണ്.

ടോക്കിയോ ഒളിമ്പിക്സിന്റെ ഗതി അറിയാൻ എല്ലാവരും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, ഇതിൽ കായികതാരങ്ങളും സ്പോൺസർമാരും ഉൾപ്പെടുന്നു.

സ്പോൺസർമാരെക്കുറിച്ച് പറയുമ്പോൾ, 3.1 ബില്യൺ ഡോളർ വരുമാനം ജാപ്പനീസ് കമ്പനികളും ബ്രാൻഡുകളും തമ്മിലുള്ള പ്രാദേശിക സ്പോൺസർഷിപ്പ് കരാറുകളിൽ നിന്നുണ്ടാകുമെന്ന് മുംബൈ ആസ്ഥാനമായുള്ള മാർക്കറ്റിംഗ് കമ്മ്യൂണിക്കേഷൻ ഏജൻസിയായ മൊഗേ മീഡിയ ചെയർമാൻ സന്ദീപ് ഗോയൽ പറയുന്നു.

റിയോ ഒളിമ്പിക്സ് 1.2 ബില്യൺ ഡോളറും 2012 ൽ ലണ്ടൻ ഒരു ബില്യൺ ഡോളറും സ്പോൺസർഷിപ്പ് വരുമാനം നേടിയിരുന്നു.

Read Also: കൊറോണ ഭീതി: ടോക്യോ ഒളിംപിക്സ് മാറ്റിവെക്കുമോ?

അത്യാധുനിക സാങ്കേതികവിദ്യയും പാരമ്പര്യവും കൂട്ടിയിണക്കി സംഘടിപ്പിക്കുന്ന ടോക്യോ ഒളിംപിക്സിനായി ഏറെ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു സ്പോൺസർമാരായ പ്രമുഖ ബ്രാൻഡുകൾ.

അത്തരം ഒരു ബ്രാൻഡാണ് എയർബൺബി. റിയോയിൽ ഹോട്ടൽ മുറികൾക്ക് രൂക്ഷമായ ക്ഷാമം അനുഭവപ്പെട്ടിരുന്നു. ഗെയിംസ് വേളയിൽ താമസം സ്വകാര്യ വീടുകളിലേക്ക് മാറ്റിക്കൊണ്ട് ജാപ്പനീസ് വിപണിയിൽ വലിയ മുന്നേറ്റമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്ന ബ്രാൻഡാണ് എയർബൺബിയെന്ന് ഗോയൽ പറഞ്ഞു.

ഈ വർഷം തുടങ്ങിയ ഐ‌പി‌ഒയെ സഹായിക്കാൻ ഒളിമ്പിക്സ് ഉപയോഗിക്കാൻ എയർബൺബി പദ്ധതിയിട്ടിരുന്നു. എന്നാൽ കൊറോണ മൂലം മത്സരങ്ങൾ നീട്ടിയാൽ അവരുടെ കാര്യം അനിശ്ചിതത്വത്തിലാകും.

ടോക്കിയോ ഒളിമ്പിക്‌സിനായി 72 സ്‌പോൺസർമാരാണുള്ളത്. ഇവരെല്ലാം ലോക കായികമാമാങ്കത്തിനായി കാത്തിരിക്കുകയായിരുന്നു. ഒളിംപിക്സ് മുന്നിൽ കണ്ടുകൊണ്ട് വലിയ പ്രോജക്ടുകൾ നടപ്പാക്കി വരുന്ന ബ്രാൻഡുകളാണ് ഇവയെല്ലാം. “ഗെയിംസ് റദ്ദാക്കുന്നത് ഈ പദ്ധതികൾക്കും സംരഭങ്ങൾക്കും വലിയ തിരിച്ചടിയാകും,” ഗോയൽ അഭിപ്രായപ്പെട്ടു.

ഗെയിംസ് റദ്ദാക്കുന്നതിനുപകരം, ടോക്കിയോ ഒളിമ്പിക്സ് മാറ്റിവയ്ക്കാനുള്ള സാധ്യതയും ഏറെയാണ്. ഇപ്പോഴത്തെ അവസ്ഥയിൽ ഒളിംപിക്സ് നടത്തേണ്ടി വന്നാൽ അത് ലോക കായിക മാമാങ്കത്തിന്‍റെ പൊലിമ കുറയ്ക്കും. ഒഴിഞ്ഞ സ്റ്റേഡിയങ്ങളിൽ മത്സരങ്ങൾ നടത്തേണ്ടിവരും.

കൊറോണ വൈറസ് കേസുകൾ കൂടുതലുള്ള ചില രാജ്യങ്ങളിൽ ടീമുകളെ അയയ്ക്കുന്നതിൽ നിന്ന് വിലക്കിയിരിക്കുന്നതാണ് ഒളിംപിക്സിനെ അനിശ്ചിതത്വത്തിലാക്കുന്നത്. കൂടാതെ, ഒളിമ്പിക്സിൽ പങ്കെടുക്കാൻ ചില അത്ലറ്റുകൾക്ക് താൽപര്യക്കുറവുമുണ്ട്. ഏതായാലും ഒളിംപിക്സ് നിശ്ചയിച്ച സമയത്ത് നടക്കുമോയെന്ന കാര്യത്തിൽ വൈകാതെ തന്നെ തീരുമാനമുണ്ടാകും.
First published: March 3, 2020, 11:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading