• HOME
  • »
  • NEWS
  • »
  • sports
  • »
  • ഒളിംപിക്സിൽ അശ്വാഭ്യാസത്തിനിടെ പരിക്ക്; സ്വിസ് കുതിരയ്ക്ക് ദയാവധം

ഒളിംപിക്സിൽ അശ്വാഭ്യാസത്തിനിടെ പരിക്ക്; സ്വിസ് കുതിരയ്ക്ക് ദയാവധം

സ്വിസ് ടീമിന്റെ അനുമതിയോടെ കുതിരയെ ദയാവധം ചെയ്യുകയായിരുന്നു. ജെറ്റ് സെറ്റ് എന്ന കുതിരക്ക് 14 വയസ്സായിരുന്നു പ്രായം.

ഫോട്ടോ (എപി)

ഫോട്ടോ (എപി)

  • Share this:
    ടോക്യോ: ഒളിംപിക്‌സിനിടെ പരിക്കേറ്റ കുതിരയ്ക്ക് ദയാവധം. അശ്വാഭ്യാസ മത്സരത്തില്‍ പരിക്കേറ്റ ജെറ്റ് സെറ്റ് എന്ന കുതിരയെയാണ് ദയാവധത്തിന് വിധേയമാക്കിയത്. സ്വിറ്റ്‌സര്‍ലന്‍ഡ് താരം റോബിന്‍ ഗോഡന്റെ മത്സരക്കുതിരയായിരുന്നു ജെറ്റ് സെറ്റ്. കുതിര സവാരിയിലെ ക്രോസ്‌കണ്‍ട്രി ഇനത്തിനിടെയാണ് സ്വിസ് താരം ഗോഡന്റെ കുതിരയ്ക്ക് ഗുരുതരമായി പരിക്കേല്‍ക്കുന്നത്.

    Also Read- India vs Belgium Hockey Tokyo Olympics | ഹോക്കിയിൽ ഇന്ത്യയ്ക്ക് നിരാശ; പുരുഷൻമാർ ഫൈനൽ കാണാതെ പുറത്ത്

    മത്സരത്തിനിടെ അവസാന കടമ്പ ചാടിക്കടന്ന കുതിര പരിക്കേറ്റ് മുടന്തി. വലത് മുന്‍ കാലിന് പരിക്കേറ്റായിരുന്നു കുതിര മുടന്തിയത്. ഇതേ തുടർന്ന് റേസ് നിർത്തിവെച്ചു. ഈ സമയം 34 കി. മീ. വേഗതയിൽ മത്സരിക്കുകയായിരുന്നു മറ്റു റേസർമാർ. പരിക്കേറ്റ കുതിരയെ അവിടെ നിന്ന് നീക്കം ചെയ്തതതിന് ശേഷം റേസിങ് പുനരാരംഭിച്ചു. കുതിരയെ പരിശോധിച്ച വെറ്ററിനറി ഡോക്ടര്‍മാര്‍ പരിക്ക് ഗുരുതരമാണെന്ന് അറിയിച്ചു. തുടര്‍ന്ന് മത്സര വേദിക്കരികിലെ ആശുപത്രിയിലേക്ക് മാറ്റി വിദഗ്ദ ചികിത്സ നല്‍കിയെങ്കിലും പരിക്ക് ഭേദമാക്കാനാവില്ലെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി.

    Also Read- Tokyo Olympics | ചക് ദേ ഇന്ത്യ! ഹോക്കിയില്‍ പുരുഷ ടീമിന് പിന്നാലെ വനിതാ ടീമും സെമിയില്‍; അട്ടിമറിച്ചത് കരുത്തരായ ഓസ്‌ട്രേലിയയെ

    സ്വിസ് ടീമിന്റെ അനുമതിയോടെ കുതിരയെ ദയാവധം ചെയ്യുകയായിരുന്നു. ജെറ്റ് സെറ്റ് എന്ന കുതിരക്ക് 14 വയസ്സായിരുന്നു പ്രായം. സ്‌കാന്‍ റിപ്പോര്‍ട്ട് പ്രകാരം വലതു കണങ്കാലിന് ചികിത്സിച്ച് ഭേദപ്പെടുത്താനാവാത്ത പരിക്ക് ഉണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കുതിരയെ കൂടുതല്‍ ദുരിതത്തിലേക്ക് നയിക്കാതെ ദയാവധം ചെയ്തതെന്ന് സ്വസ് ടീം അറിയിച്ചു.

    Also Read- IND vs ENG | ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കം

    ജെറ്റ് സെറ്റുമായി മത്സരിച്ച ഇരുപത്തിമൂന്നുകാരനായ റോബിന്‍ ഗോഡല്‍ ആദ്യമായാണ് ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്. പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ക്ക് ശേഷം കുതിരയുടെ സംസ്‌കാരം നടത്തി.

    English Summary: A horse competing with Swiss rider Robin Godel at the Tokyo Olympics was put down on Sunday after appearing lame at a fence in the middle of the cross-country course the day before the medals ceremony for equestrian eventing. The race was stopped and other riders, who were racing at speeds of around 34 kph on the 4.4-km obstacle course, were halted so the 14-year-old gelding called Jet Set could be taken from the scene.
    Published by:Rajesh V
    First published: