Tokyo Olympics| മൂന്നാം റൗണ്ടിലും രണ്ടാം സ്ഥാനം നിലനിർത്തി അദിതി അശോക്; ഗോൾഫിൽ മെഡൽ സ്വപ്നവുമായി ഇന്ത്യ
Tokyo Olympics| മൂന്നാം റൗണ്ടിലും രണ്ടാം സ്ഥാനം നിലനിർത്തി അദിതി അശോക്; ഗോൾഫിൽ മെഡൽ സ്വപ്നവുമായി ഇന്ത്യ
ഇന്ന് നടന്ന മൂന്നാം റൗണ്ട് മത്സരത്തിൽ അഞ്ച് ബെര്‍ഡീസും രണ്ട് ബോഗീസുമടക്കം -3 പോയിന്റുകള്‍ നേടിയ അതിഥിക്ക് മൊത്തത്തിൽ -12 പോയിന്റുകളാണുള്ളത്. ഒന്നാം സ്ഥാനത്തുള്ള അമേരിക്കന്‍ താരം നെല്ലി കോര്‍ഡക്ക് -15 പോയിന്റാണുള്ളത്. അതിഥിക്ക് മേൽ മൂന്ന് സ്‌ട്രോക്കിന്റെ മുൻതൂക്കമാണ് അമേരിക്കൻ താരത്തിനുള്ളത്.
ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വീണ്ടും മെഡൽ പ്രതീക്ഷ. ടോക്യോയിലെ ഗോൾഫ് കോഴ്സിൽ മികച്ച പ്രകടനം നടത്തുന്ന ഇന്ത്യയുടെ വനിതാ ഗോൾഫ് താരമായ അതിഥി അശോകിലൂടെയാണ് ഇന്ത്യ വീണ്ടുമൊരു മെഡൽ സ്വപ്നം കാണുന്നത്.
ഗോൾഫിൽ അതിഥിയിലൂടെ ഒരു അപ്രതീക്ഷിത മെഡലാണ് ഇന്ത്യ സ്വപ്നം കാണുന്നത്. ആദ്യ ദിനം തൊട്ട് വനിത ഗോള്‍ഫില്‍ മികച്ച പ്രകടനം നടത്തി മുന്നേറിയ അതിഥി മത്സരം തുടങ്ങി മൂന്നാം ദിനത്തിലും തന്റെ മികവ് തുടർന്നു. ഇന്ന് മൂന്നാം റൗണ്ട് അവസാനിച്ചപ്പോൾ ഒന്നാമതുള്ള അമേരിക്കയുടെ നെല്ലി കോര്‍ഡയേക്കാള്‍ മൂന്ന് സ്‌ട്രോക്ക് പിന്നില്‍ (12-അണ്ടര്‍ 201) രണ്ടാം സ്ഥാനത്താണ് അതിഥി.
ഗോൾഫിലെ അവസാന റൗണ്ട് മത്സരം നാളെ നടക്കും. ഈ റൗണ്ടിലെ പ്രകടനത്തിന് ശേഷം പോയിന്റ് നിലയിൽ മുന്നിൽ നിൽക്കുന്ന ആദ്യ മൂന്ന് താരങ്ങൾക്കായിരിക്കും മെഡലുകൾ ലഭിക്കുക. എന്നാൽ നാളെ ടോക്യോയിൽ കനത്ത മഴയും കാറ്റും ഉണ്ടായിരിക്കുമെന്നാണ് വകുപ്പ് അറിയിപ്പ് നൽകിയിരിക്കുന്നത്.
നാളെ മഴ മത്സരം തടസപ്പെടുത്തിയാൽ ഒളിമ്പിക്സിന്റെ അവസാന ദിനമായ ഞായറാഴ്ച (ഓഗസ്റ്റ് 8) അവസാന റൗണ്ട് നടത്തി വിജയികളെ കണ്ടെത്തുക എന്നതാണ് സംഘാടക സമിതി ആലോചിക്കുന്നത്. ഞായറാഴ്ചയും മഴ തുടരുകയാണെങ്കിൽ ഇതുവരെ പൂർത്തിയായ റൗണ്ടുകളിൽ മികച്ച പ്രകടനം നടത്തി മുന്നിൽ നിൽക്കുന്നവർക്ക് മെഡൽ നൽകുക എന്നതാണ് അവർക്ക് മുന്നിലുള്ള മറ്റൊരു വഴി. അങ്ങനെ വന്നാൽ ഇന്ത്യക്ക് അത് ഒരു ചരിത്ര നിമിഷമായിരിക്കും. ഇന്ത്യക്കായി ഒളിമ്പിക്സിൽ ഗോൾഫിൽ മെഡൽ നേടുന്ന ആദ്യ താരമായി അതിഥി മാറും. ഇതിനായി കാത്തിരിക്കുകയാണ് ഇന്ത്യൻ ജനത മുഴുവനും.
ഇന്ന് നടന്ന മൂന്നാം റൗണ്ട് മത്സരത്തിൽ അഞ്ച് ബെര്‍ഡീസും രണ്ട് ബോഗീസുമടക്കം -3 പോയിന്റുകള്‍ നേടിയ അതിഥിക്ക് മൊത്തത്തിൽ -12 പോയിന്റുകളാണുള്ളത്. തൊട്ടുപിന്നിലുള്ള താരവുമായി രണ്ട് സ്‌ട്രോക്കിന്റെ മുൻതൂക്കമാണ് അതിഥിക്കുള്ളത്. ഒന്നാം സ്ഥാനത്തുള്ള അമേരിക്കന്‍ താരം നെല്ലി കോര്‍ഡക്ക് -15 പോയിന്റാണുള്ളത്. അതിഥിക്ക് മേൽ മൂന്ന് സ്‌ട്രോക്കിന്റെ മുൻതൂക്കമാണ് അമേരിക്കൻ താരത്തിനുള്ളത്. അതേസമയം മൂന്നാം സ്ഥാനത്തിന് കടുത്ത പോരാട്ടമാണ് നടക്കുന്നത്. -10 പോയിന്റുമായി നാല് താരങ്ങളാണ് മൂന്നാം സ്ഥാനത്ത് നിൽക്കുന്നത്.
Published by:Naveen
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.