ഇന്റർഫേസ് /വാർത്ത /Sports / Tokyo Olympics | ഒളിംപിക്സ് ഫുട്ബോളിൽ അർജന്‍റീനയ്ക്ക് തോൽവി; ഓസ്ട്രേലിയ ജയിച്ചത് 2-0ന്

Tokyo Olympics | ഒളിംപിക്സ് ഫുട്ബോളിൽ അർജന്‍റീനയ്ക്ക് തോൽവി; ഓസ്ട്രേലിയ ജയിച്ചത് 2-0ന്

Australia_football

Australia_football

രണ്ടു മിനിട്ടിനിടെ രണ്ടു മഞ്ഞ കാർഡ് കണ്ട് ഫ്രാൻസിസ്കോ ഒർട്ടേഗ പുറത്തായത് അർജന്‍റീനയ്ക്ക് തിരിച്ചടിയായിരുന്നു

  • Share this:

ടോക്യോ: ഒളിംപിക്സ് ഫുട്ബോളിൽ അർജന്‍റീനയ്ക്ക് തോൽവി. ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കാണ് അർജന്‍റീന തോറ്റത്. പതിന്നാലാം മിനിട്ടിൽ വെയിൽസിലൂടെയാണ് ഓസ്ട്രേലിയ ലീഡ് നേടിയത്. രണ്ടു മിനിട്ടിനിടെ രണ്ടു മഞ്ഞ കാർഡ് കണ്ട് ഫ്രാൻസിസ്കോ ഒർട്ടേഗ പുറത്തായത് അർജന്‍റീനയ്ക്ക് തിരിച്ചടിയായിരുന്നു. പത്തു പേരിലേക്ക് ചുരുങ്ങിയതോടെ മത്സരത്തിലേക്ക് തിരിച്ചുവരാൻ അർജന്‍റീനയ്ക്ക് സാധിച്ചിരുന്നില്ല.

ഒളിംപിക് ഫുട്ബോളിൽ ഫ്രാൻസിനെ തകർത്ത് മെക്സിക്കോ; സ്പെയിനിന് സമനില

ഒളിംപിക്സിൽ പുരുഷൻമാരുടെ ഫുട്ബോളിൽ ആദ്യ ദിനം കരുത്തർക്ക് അടിപതറി. യൂറോപ്പിലെ വമ്പൻമാരായ ഫ്രാൻസ് തോൽവി നേരിട്ടപ്പോൾ സ്പെയിൻ സമനിലയിൽ കുരുങ്ങി. ഫ്രാൻസിനെതിരെ 4-1ന് ആണ് മെക്സിക്കോയുടെ വിജയം. അതേസമയം ഈജിപ്തിനെതിരെ സ്പെയിൻ ഗോൾരഹിത സമനിലയിൽ കുടുങ്ങുകയായിരുന്നു.

ഫ്രാൻസിനെതിരെ മെക്സിക്കോയ്ക്ക് വേണ്ടി വെഗാ അലക്സിസ്, കോർഡോവ സെബാസ്റ്റ്യൻ, അന്‍റുന യുരിയേൽ, അഗ്യൂറോ എഡ്വേർഡോ എന്നിവർ ഗോൾ നേടി. ഗിഗ്നാക് ആന്ദ്രെ പെരെയുടെ വകയായിരുന്നു ഫ്രാൻസിന്‍റെ ആശ്വാസ ഗോൾ. ഗോൾരഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷമാണ് മത്സരത്തിലെ അഞ്ച് ഗോളുകളും പിറന്നത്.

മറ്റൊരു മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ ഐവറി കോസ്റ്റ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് സൌദി അറേബ്യയെ തോൽപ്പിച്ചു. ഏഷ്യൻ ശക്തികളായ ജപ്പാൻ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഗോൾരഹിത സമനിലയിൽ കുരുങ്ങിയപ്പോൾ ദക്ഷിണ കൊറിയ എതിരില്ലാത്ത ഒരു ഗോളിന് ന്യൂസിലാൻഡിനോട് തോറ്റു. വനിതാ വിഭാഗത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ഇറ്റലി ഒരു ഗോളിന് തോറ്റു. പുരുഷൻമാരിൽ കരുത്തരായ ബ്രസീലും അർജന്‍റീനയ്ക്കും ഇന്ന് മത്സരങ്ങളുണ്ട്.

Tokyo Olympics | വനിതാ ഫുട്ബോളിൽ അമേരിക്കയ്ക്ക് ഞെട്ടിക്കുന്ന തോൽവി; ചൈനയെ വീഴ്ത്തി ബ്രസീൽ

വനിതാ ഫുട്ബോളിൽ അഞ്ചാം കിരീടം തേടി ടോക്യോയിലെത്തിയ അമേരിക്കയ്ക്ക് ഞെട്ടിക്കുന്ന തോൽവി. സ്വീഡനോട് എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് അമേരിക്ക തോറ്റത്. സാംബിയയെ 10-ന് തോൽപ്പിച്ച് നെതർലൻഡ്സ് കരുത്ത് കാട്ടിയപ്പോൾ ചൈനയ്ക്കെതിരെ മറുപടിയില്ലാത്ത അഞ്ചു ഗോളുകൾക്ക് ബ്രസീൽ ജയിച്ചു കയറി.

Also Read- Tokyo Olympics| ഇന്ത്യയുടെ മെഡൽ നേട്ടം രണ്ടക്കം കടക്കും; സ്വർണ മെഡൽ നേടുവാൻ സിന്ധുവിന് കഴിയും - പുല്ലേല ഗോപീചന്ദ്

റിയോ ഒളിംപിക്സിൽ ക്വാർട്ടറിൽ പുറത്തായ അമേരിക്ക, സ്വർണ മെഡൽ തേടിയാണ് ജപ്പാനിലെത്തിയത്. കർശനമായ കോവിഡ് -19 നിയന്ത്രണങ്ങൾ കാരണം ശൂന്യമായ സ്റ്റേഡിയത്തിൽ കളിച്ച മത്സരത്തിൽ സ്റ്റിന ബ്ലാക്ക്സ്റ്റീനിയസിന്‍റെ ഇരട്ട ഗോളുകളും പകരക്കാരിയായ ലിന ഹർട്ടിഗ് നേടിയ ഒരു ഗോളുമാണ് സ്വീഡന്‍റെ പട്ടിക തികച്ചത്. 2016 ഒളിംപിക്സിലെ വെള്ളി മെഡൽ ജേതാക്കളാണ് സ്വീഡൻ. “അവർ (സ്വീഡൻ) ലോകത്തിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ്,” യുഎസ് ഫോർവേഡ് മേഗൻ റാപ്പിനോ പറഞ്ഞു.

First published:

Tags: Tokyo Olympics 2020, Tokyo Olympics 2020 Date, Tokyo Olympics 2020 Events, Tokyo Olympics 2020 fixture, Tokyo Olympics 2020 schedule