ഇന്റർഫേസ് /വാർത്ത /Sports / ടോക്യോ ഒളിമ്പിക്സ്: കളിക്കളത്തിലെ ലൈംഗികവൽക്കരണത്തിനെതിരെ ശക്തമായ പ്രസ്താവനയുമായി ജർമൻ ജിംനാസ്റ്റിക്സ് സംഘം

ടോക്യോ ഒളിമ്പിക്സ്: കളിക്കളത്തിലെ ലൈംഗികവൽക്കരണത്തിനെതിരെ ശക്തമായ പ്രസ്താവനയുമായി ജർമൻ ജിംനാസ്റ്റിക്സ് സംഘം

സാധാരണ നിലയിൽ ജിംനാസ്റ്റിക് താരങ്ങൾ ധരിക്കുന്ന ബിക്കിനി മോഡൽ വസ്ത്രങ്ങൾക്ക് പകരം മുഴുവൻ ശരീരവും മറയ്ക്കുന്ന തരത്തിലുള്ള യൂണിറ്റാർഡ് വസ്ത്രങ്ങൾ അണിഞ്ഞ് കളിക്കളത്തിലേക്ക് ഇറങ്ങിക്കൊണ്ടാണ് ജർമൻ സംഘം തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്.

സാധാരണ നിലയിൽ ജിംനാസ്റ്റിക് താരങ്ങൾ ധരിക്കുന്ന ബിക്കിനി മോഡൽ വസ്ത്രങ്ങൾക്ക് പകരം മുഴുവൻ ശരീരവും മറയ്ക്കുന്ന തരത്തിലുള്ള യൂണിറ്റാർഡ് വസ്ത്രങ്ങൾ അണിഞ്ഞ് കളിക്കളത്തിലേക്ക് ഇറങ്ങിക്കൊണ്ടാണ് ജർമൻ സംഘം തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്.

സാധാരണ നിലയിൽ ജിംനാസ്റ്റിക് താരങ്ങൾ ധരിക്കുന്ന ബിക്കിനി മോഡൽ വസ്ത്രങ്ങൾക്ക് പകരം മുഴുവൻ ശരീരവും മറയ്ക്കുന്ന തരത്തിലുള്ള യൂണിറ്റാർഡ് വസ്ത്രങ്ങൾ അണിഞ്ഞ് കളിക്കളത്തിലേക്ക് ഇറങ്ങിക്കൊണ്ടാണ് ജർമൻ സംഘം തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്.

കൂടുതൽ വായിക്കുക ...
  • Share this:

കഴിഞ്ഞ ഏതാനും വർഷങ്ങളിൽ വിവിധ കായിക മത്സരങ്ങളിൽ സ്ത്രീകൾ അണിയുന്ന വസ്ത്രങ്ങളെക്കുറിച്ച് നിരവധി ചർച്ചകൾ ലോകമെമ്പാടും നടന്നിട്ടുണ്ട്. അമേരിക്കൻ ടെന്നീസ് താരമായ സെറീന വില്യംസ് 2018-ലെ ഫ്രഞ്ച് ഓപ്പൺ ഗെയിംസിൽ ഒരു ക്യാറ്റ്‌സ്യൂട്ട് ധരിച്ചതിനെ തുടർന്ന് അവരുടെ വസ്ത്രധാരണത്തെ ചൊല്ലി വലിയ വിവാദങ്ങളാണ് ഉടലെടുത്തത്. ആരാധകരെ നിരാശപ്പെടുത്തിക്കൊണ്ട് ആ വിവാദത്തിന്റെ ഫലമെന്നോണം ഫ്രഞ്ച് ടെന്നീസ് ഫെഡറേഷൻ ഫ്രഞ്ച് ഓപ്പൺ ടൂർണമെന്റിൽ ക്യാറ്റ്സ്യൂട്ട് ധരിക്കുന്നത് നിരോധിക്കുകയും ചെയ്തു. ക്യാറ്റ്സ്യൂട്ട് നിരോധിക്കാനുള്ള തീരുമാനത്തിനെതിരെ ഫ്രഞ്ച് ഓപ്പൺ സംഘടകർക്കെതിരെ രൂക്ഷമായ വിമർശനമാണ് ലോകത്തിന്റെ പല കോണിൽ നിന്നും ഉയർന്നത്.

അടുത്തിടെ ബിക്കിനി ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് നോർവേയുടെ ബീച്ച് ഹാൻഡ്‌ബോൾ സംഘം അന്താരാഷ്ട്ര മാധ്യമങ്ങളിൽ വാർത്തകളിൽ ഇടം പിടിച്ചിരുന്നു. ഇപ്പോഴിതാ ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ജർമനിയുടെ ജിംനാസ്റ്റിക്സ് സംഘവും കായികമേഖലയിലെ ലൈംഗികവൽക്കരണത്തിനെതിരെ ശക്തമായ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ്. സാധാരണ നിലയിൽ ജിംനാസ്റ്റിക് താരങ്ങൾ ധരിക്കുന്ന ബിക്കിനി മോഡൽ വസ്ത്രങ്ങൾക്ക് പകരം മുഴുവൻ ശരീരവും മറയ്ക്കുന്ന തരത്തിലുള്ള യൂണിറ്റാർഡ് വസ്ത്രങ്ങൾ അണിഞ്ഞ് കളിക്കളത്തിലേക്ക് ഇറങ്ങിക്കൊണ്ടാണ് ജർമൻ സംഘം തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തുന്നത്.

2020-ലെ ടോക്യോ ഒളിമ്പിക്സിന്റെ യോഗ്യത മത്സരങ്ങൾ നടക്കുമ്പോൾ തന്നെ ജർമൻ ജിംനാസ്റ്റിക്സ് താരങ്ങൾ ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. വനിതാ കായികതാരങ്ങൾക്ക് തങ്ങൾക്ക് ഇഷ്ടപ്പെട്ടതും യോജിക്കുന്നതുമായ വസ്ത്രങ്ങൾ ധരിച്ചുകൊണ്ട് മത്സരങ്ങളിൽ പങ്കെടുക്കാൻ കഴിയണം എന്ന കാഴ്ചപ്പാട് ഉയർത്തിപ്പിടിച്ചുകൊണ്ടാണ് ജർമൻ സംഘത്തിന്റെ ഈ നീക്കം. സാറ വോസ്‌, എലിസബത്ത് സീറ്റ്സ്, പോളിൻ ഷാഫർ ബെറ്റ്‌സ്, കിം ബുയി എന്നീ ലോകോത്തര കായികതാരങ്ങൾ ഉൾപ്പെട്ടതാണ് ജർമനിയുടെ ജിംനാസ്റ്റിക്സ് സംഘം.

Also read- Tokyo Olympics| അമ്പെയ്ത്തിൽ തുടർ ജയങ്ങളുമായി അതാനു ദാസ് ക്വാർട്ടറിൽ; എലിമിനേഷൻ റൗണ്ടിൽ അട്ടിമറിച്ചത് മുൻ ഒളിമ്പിക് ചാമ്പ്യനെ

ശരീരം മുഴുവൻ മറയ്ക്കുന്ന വസ്ത്രം ഈ സംഘം കളിക്കളത്തിൽ ആദ്യം ധരിച്ചത് ഏപ്രിലിൽ യൂറോപ്യൻ ചാംപ്യൻഷിപ്പിലായിരുന്നു. ജിംനാസ്റ്റിക്സ് രംഗത്തെ ലൈംഗികവൽക്കരണത്തിനെതിരെയുള്ള പ്രസ്താവന എന്നാണ് ജർമൻ സംഘത്തിന്റെ ഈ നീക്കത്തെ ജർമൻ ജിംനാസ്റ്റിക്സ് ഫെഡറേഷൻ അന്ന് വിശേഷിപ്പിച്ചത്. ധരിക്കുന്ന വസ്ത്രത്തിൽ സുഖവും സന്തോഷവും കണ്ടെത്താൻ ഞങ്ങൾ സ്ത്രീകൾ ആഗ്രഹിക്കുന്നു എന്നാണ് ബിക്കിനി മാതൃകയിലുള്ള വസ്ത്രങ്ങൾ ഉപേക്ഷിക്കാനുള്ള തീരുമാനത്തെ സൂചിപ്പിച്ചുകൊണ്ട് ജർമൻ താരം സാറ വോസ്‌ ഒരു അഭിമുഖത്തിൽ പ്രതികരിച്ചത്.

ജിംനാസ്റ്റിക്സ് സംഘം കൂട്ടായ ഒരു തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ശരീരം മുഴുവൻ മറയ്ക്കുന്ന യൂണിറ്റാർഡ് വസ്ത്രം ധരിച്ചുകൊണ്ട് മത്സരത്തിൽ പങ്കെടുത്തതെന്ന് എലിസബത്ത് സീറ്റ്സും പ്രതികരിച്ചു. യൂണിറ്റാർഡ് വസ്ത്രം തങ്ങളുടെ തിരഞ്ഞെടുപ്പായിരുന്നു എന്നും ഓരോ ജിംനാസ്റ്റിക്സ് താരത്തിനും തങ്ങൾക്ക് ഇഷ്ടമുള്ളതും യോജിക്കുന്നതുമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ടെന്നും സീറ്റ്സ് കൂട്ടിച്ചേർത്തു.

First published:

Tags: Germany, Tokyo Olympics, Tokyo Olympics 2020