ഇന്റർഫേസ് /വാർത്ത /Sports / ടോക്യോ ഒളിമ്പിക്സ്: 'മത്സരത്തിന് മുമ്പുള്ള പരിശീലനത്തിന് പ്രാധാന്യമേറെ' ജാവലിൻ താരം നീരജ് ചോപ്ര

ടോക്യോ ഒളിമ്പിക്സ്: 'മത്സരത്തിന് മുമ്പുള്ള പരിശീലനത്തിന് പ്രാധാന്യമേറെ' ജാവലിൻ താരം നീരജ് ചോപ്ര

News18

News18

രാജ്യത്തെ ഏറ്റവും മികച്ച ജാവലിൻ താരമാണ് നീരജ്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ സജീവ മെഡൽ പ്രതീക്ഷയിൽ നീരജ് ചോപ്രയും ഉൾപ്പെടുന്നുണ്ട്.

 • Share this:

  ടോക്യോ ഒളിമ്പിക്സിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിലെ മികച്ച താരങ്ങളിലൊരാളാണ് നീരജ് ചോപ്ര. രാജ്യത്തെ ഏറ്റവും മികച്ച ജാവലിൻ താരമാണ് നീരജ്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ സജീവ മെഡൽ പ്രതീക്ഷയിൽ നീരജ് ചോപ്രയും ഉൾപ്പെടുന്നുണ്ട്. ജാവലിനിൽ ദേശീയ റെക്കോർഡ് സ്വന്തമാക്കിയ നീരജിന്റെ ലക്ഷ്യം ടോക്യോയിൽ 90 മീറ്റർ കടക്കുക എന്നതാണ്.

  പരിക്കിൽ നിന്ന് കരകയറിയ നീരജ് ഒളിമ്പിക്സിൽ തന്റെ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെക്കുക എന്ന ലക്ഷ്യത്തോടെയാണ് ഒരുങ്ങിയിരിക്കുന്നത്. മത്സരത്തിന് ഇറങ്ങും മുമ്പ് പാട്ടുകൾ കേൾക്കുമെങ്കിലും മത്സരത്തിന് വേണ്ടിയുള്ള പരിശീലനമാണ് ഏറ്റവും പ്രധാനമെന്ന് വ്യക്തമാക്കി.

  “മത്സരത്തിന് മുമ്പ് ഞാൻ ധാരാളം പാട്ടുകൾ കേൾക്കും. എന്നാൽ ആത്മവിശ്വാസത്തോടെ ഒരു മത്സരത്തിൽ പങ്കെടുക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ മത്സരത്തിന് മുമ്പുള്ള നിങ്ങളുടെ പരിശീലനത്തിന് വളരെയധികം പ്രാധാന്യമുണ്ട്," നീരജ് പറഞ്ഞു. ടോക്യോ 2020 ഒളിമ്പിക് ഗെയിംസ് ബ്രോഡ്‌കാസ്റ്ററായ സോണി സ്‌പോർട്‌സ് നെറ്റ്‌വർക്കിലെ ‘ദി ടോർച്ച്ബിയറേഴ്‌സ്’ എന്ന പ്രത്യേക പരിപാടിയിലാണ് നീരജ് ഇക്കാര്യം വ്യക്തമാക്കിയത്. വർഷങ്ങളുടെ പരിശീലനവും കഠിനാധ്വാനവുമാണ് ആന്മവിശ്വാസത്തോടെ മത്സരത്തിന് ഇറങ്ങാൻ സഹായിക്കുന്നതെന്നും നീരജ് ചോപ്ര വ്യക്തമാക്കി.

  താൻ ഇപ്പോഴും ഒരു മികച്ച കായികതാരമാണെന്ന് വിശ്വസിക്കുന്നില്ലെന്നും ഓരോ കാര്യങ്ങൾ പഠിച്ചു കൊണ്ടിരിക്കുകയാണെന്നും നീരജ് പറഞ്ഞു. “ഇതുവരെ എത്താൻ സാധിക്കുമെന്ന് ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ലെന്നും ഒരുപാട് ദൂരം ഇനിയും സഞ്ചരിക്കാനുണ്ടെന്നും അതിനായാണ് താൻ പരിശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും“ നീരജ് പറഞ്ഞു.

  കുട്ടിക്കാലത്ത് ഒരു കായിക താരമാകുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്നും പ്രത്യേകിച്ച് നമ്മുടെ രാജ്യത്ത് പലർക്കും അറിയാത്ത ഒരു കായിക വിനോദമാണ് ജാവലിൻ ത്രോ എന്നും നീരജ് കൂട്ടിച്ചേർത്തു.

  തന്റെ ഭാരം കുറയ്ക്കാനാണ് ആദ്യമായി സ്റ്റേഡിയത്തിൽ ഓടി തുടങ്ങിയതെന്നും സ്റ്റേഡിയത്തിന്റ അന്തരീക്ഷമാണ് കായിയ മത്സരങ്ങളോട് താത്പര്യം വളർത്തിയതെന്നും നീരജ് പറഞ്ഞു. “എന്റെ ഭാരം കുറയ്ക്കാൻ മാതാപിതാക്കളാണ് നിർബന്ധിച്ച് ഓടാൻ അയച്ചിരുന്നത്. സ്റ്റേഡിയത്തിൽ ഒരു മുതിർന്ന കായികതാരം ജാവലിൻ എറിയുന്നത് കണ്ടാണ് ഈ ഇനത്തോട് താത്പര്യം തോന്നി തുടങ്ങിയത്." നീരജ് വ്യക്തമാക്കി.

  Also read- Tokyo Olympics | സ്വർണം നേടിയാൽ 75 ലക്ഷം രൂപ; പാരിതോഷികം പ്രഖ്യാപിച്ച് ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ

  ബാസ്കറ്റ്ബോൾ, ഫുട്ബോൾ, ക്രിക്കറ്റ്, ഹോക്കി തുടങ്ങി നിരവധി കായിക ഇനങ്ങളുണ്ടായിരുന്നിട്ടും എനിയ്ക്ക് താത്പര്യം തോന്നിയത് ജാവലിനോടാണ്. തന്റെ ആദ്യ ത്രോ വളരെ മികച്ചതായിരുന്നുവെന്നും ഇത് ജാവലിനിടോടുള്ള ഇഷ്ടം കൂടാൻ കാരണമായെന്നും നീരജ് പങ്കുവെച്ചു.

  2018 ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ പതാകയേന്തിയത് നീരജ് ചോപ്രയായിരുന്നു. ഇത് തനിക്ക് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണെന്നും നീരജ് പറഞ്ഞു. ഇന്നുവരെയുള്ള തന്റെ ഏറ്റവും മികച്ച പ്രകടനം അവിടെ കാഴ്ച്ച വയ്ക്കാനായെന്നും നീരജ് പറഞ്ഞു. ഏഷ്യൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയ നീരജ് ദേശീയ റെക്കോർഡും തകർത്തിരുന്നു.

  First published:

  Tags: India, Tokyo Olympics, Tokyo Olympics 2020