ടോക്യോ: മലയാളി താരം പി ആർ ശ്രീജേഷിന്‍റെ തകർപ്പൻ സേവുകൾക്ക് നന്ദി. ഒളിംപിക്സ് പുരുഷ ഹോക്കിയിൽ ഇന്ത്യ സ്പെയിനെ തോൽപ്പിച്ചു. ഇന്ത്യയ്ക്കു വേണ്ടി രൂപീന്ദർ പാൽ സിങ് രണ്ടു ഗോളും സിമ്രാൻ ജിത്ത് സിങ് ഒരു ഗോളും നേടി. ഈ ജയത്തോടെ ഒളിംപിക്സ് ഹോക്കിയിൽ ഇന്ത്യ പ്രതീക്ഷ നിലനിർത്തി. ഇനി അർജന്‍റീന, ജപ്പാൻ എന്നീ ടീമുകളെയാണ് ഇന്ത്യയ്ക്ക് നേരിടാനുള്ളത്. ആദ്യ കളിയിൽ ന്യൂസിലാൻഡിനെ തോൽപ്പിച്ച ഇന്ത്യ രണ്ടാമത്തെ മത്സരത്തിൽ കരുത്തരായ ഓസ്ട്രേലിയയോട് തോറ്റിരുന്നു.
മത്സരത്തിന്‍റെ തുടക്കം മുതൽ കനത്ത വെല്ലുവിളിയാണ് സ്പാനിഷ് ടീം ഉയർത്തിയത്. പലപ്പോഴും പി ആർ ശ്രീജേഷ് വൻമതിലായി നിന്നതുകൊണ്ട് മാത്രമാണ് ഇന്ത്യ രക്ഷപെട്ടത്. പതിന്നാലാം മിനിട്ടിൽ സിമ്രാൻജിത്ത് സിങിലൂടെയാണ് ഇന്ത്യ ലീഡ് നേടിയത്. അമിത് രോഹിദാസിന്‍റെ ക്രോസ് തകർപ്പൻ ഷോട്ടിലൂടെ ഗോളാക്കുകയായിരുന്നു. തൊട്ടടുത്ത മിനിട്ടിൽ തന്നെ പെനാൽറ്റി സ്ട്രോക്കിലൂടെ രൂപീന്ദർ ഇന്ത്യയുടെ ലീഡുയർത്തി. ആദ്യ ക്വാർട്ടറിൽ തന്നെ 2-0ന് ലീഡ് സ്വന്തമാക്കാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു.
എന്നാൽ രണ്ടും മൂന്നൂം ക്വാർട്ടറുകളിൽ ഇരമ്പിയാർത്തെത്തിയ സ്പെയിനെയാണ് കണ്ടത്. നിരന്തരം പെനാൽറ്റി കോർണറുകൾ സ്പെയിന് ലഭിച്ചെങ്കിലും ശ്രീജേഷിന് മുന്നിൽ അതെല്ലാം നിഷ്പ്രഭമാകുകയായിരുന്നു. ഇതിനിടെ റഫറിയോട് തർക്കിച്ച സുമിത് സിങിന് ഗ്രീൻ കാർർഡ് ലഭിച്ചതോടെ ഇന്ത്യ പത്തുപേരിലേക്ക് ചുരുങ്ങി. അവസാന ക്വാർട്ടറിലും സ്പെയിന്‍റെ ആക്രമണം തുടർന്നു. എന്നാൽ പ്രത്യാക്രമണങ്ങളിലൂടെ ഇന്ത്യ പ്രതിരോധം തീർത്തു. നാലാം ക്വാർട്ടറിൽ പെനാൽറ്റി കോർണറിലൂടെ രൂപീന്ദർ പാൽ സിങ് ഇന്ത്യയുടെ ലീഡ് ഉയർത്തി. മത്സരത്തിന്‍റെ 53-ാം മിനിട്ടിൽ തുടർച്ചയായി മൂന്നു പെനാൽറ്റി കോർറുകൾ സ്പെയിന് ലഭിച്ചെങ്കിലും ശ്രീജേഷ് ഇന്ത്യയുടെ രക്ഷകനായി മാറി.
മീരാഭായ് ചാനുവിന്‍റെ വെള്ളി സ്വർണമാകുമോ? സ്വർണം നേടിയ ചൈനീസ് താരത്തിന് ഉത്തേജകമരുന്ന് പരിശോധന
വനിതകളുടെ 49 കിലോഗ്രാം ഭാരോദ്വഹനത്തിൽ സ്വർണം നേടി രണ്ടു ദിവസത്തിന് ശേഷം ടോക്യോ ഒളിമ്പിക്സിൽ ചൈനയുടെ സിഹുയി ഹൂ ഉത്തേജകമരുന്ന് പരിശോധനയ്ക്ക് വിധേയമായി. ഒളിംപിക്സ് റെക്കോർഡോടെ സ്വർണം നേടിയ സിഹുയി ഹൂ ഉത്തേജകമരുന്ന് ഉപയോഗിച്ചെന്ന് തെളിയിക്കപ്പെട്ടാൽ ഈയിനത്തിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം മീരാഭായി ചാനുവിന് അത് സ്വർണമായി ഉയർത്താനാകും.
Also see- Olympic medal | മീരാഭായ് ചാനു ഇന്ത്യയ്ക്കായി ചരിത്ര നേട്ടം സ്വന്തമാക്കിയ നിമിഷങ്ങള്‍ ചിത്രങ്ങളിലൂടെ
മൊത്തം 210 കിലോ ഉയർത്തിയാണ് സിഹുയി ഹൂ സ്വർണം നേടിയത്. ഇന്ത്യൻ താരം നേടിയതാകട്ടെ 202 കിലോയാണ്. സംശയാസ്പദമായ സാഹചര്യമുള്ളതിനാലാണ് ഹൂവിനോട് ഒളിംപിക്സ് സംഘാടകർ ഡോപ്പിങ് ടെസ്റ്റിന് വിധേയമാകാൻ ആവശ്യപ്പെട്ടതെന്നാണ് സൂചന. ഒളിംപിക്സിന് മുമ്പ് കായികതാരങ്ങൾ പരിശോധനയ്ക്ക് വിധേയരാകാറുണ്ട്. ഈ പരിശോധനയിലെ ഫലം പ്രതികൂലമായതിനാലാകാം വീണ്ടും പരിശോധനയെന്നും സൂചനയുണ്ട്.
സിഹുയി ഒളിംപിക്സ് റെക്കോർഡോടെ സ്വർണവും മീരാഭായ് വെള്ളിയും നേടിയപ്പോൾ ഇന്തോനേഷ്യയുടെ വിൻഡി കാന്റിക വെങ്കലം നേടി. ആകെ 194 കിലോ ഉയർത്തിയാണ് വിൻഡി കാന്‍റികയുടെ വെങ്കല മെഡൽ നേട്ടം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: India beat spain, India Hockey, Tokyo Olympics 2020, Tokyo Olympics 2020 Date, Tokyo Olympics 2020 Events, Tokyo Olympics 2020 fixture, Tokyo Olympics 2020 schedule